
വധശിക്ഷ
അനുസരണ കാട്ടിയതിനു വധശിക്ഷ
ഞാന്‍ കണ്ടതാണ്
കുട്ടികള്‍ മുകളിലേക്ക് നോക്കി കേഴുന്നത്
തേന്‍മാവേ മാങ്ങ താഴെക്കിട്
തേന്‍മാവെ ഒരു നൂറു മാങ്ങ താഴെക്കിട്
അനുസരണ കാട്ടിയതിനു വധശിക്ഷ
ഞാന്‍ കണ്ടതാണ്
മാവ് ഒരു ആയിരം മാങ്ങാ താഴേക്കിട്ടു
കുറെയെണ്ണം വീണത് മച്ചിന്റെ മേല്‍
മച്ചു തകര്‍ക്കുന്ന മാവേ എന്ന് ആക്രോശം
ഞാന്‍ കണ്ടതാണ് കുട്ടികള്‍ ഓടി ഒളിച്ചു
ഒരു മഴുവുമായി അതാ ഒരാള്‍
ഞാന്‍ കണ്ടതാണ് മാവിനെ അയാള്‍ വെട്ടികൊന്നു
അനുസരണ കാട്ടിയതിനു വധശിക്ഷ
കുറ്റക്കാരന്‍ ആരെന്ന് ഞാന്‍ കണ്ടെത്തി
ഐസക് ന്യൂട്ടണ്‍
ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഇരയായി ഒരു തേന്മാവ്
No comments:
Post a Comment