Sunday, May 24, 2009
ഒരു മഴക്കാലം കൂടി .....
മഴയെ മാത്രം സ്നേഹിച്ച നീ മരണം വരുന്നത് കണ്ടുകാണില്ല. ഭൂമിയെഒപ്പിയെടുക്കാന്‍ ഇറങ്ങിത്തിരിച്ച നിന്നെ ഭൂമിക്കും മനസിലയിക്കാനില്ല . മഴയെ സ്നേഹിച്ച നിന്നിലേക്ക് മരണം ഒരു മഴതുള്ളിപോലെപെയ്തിറങ്ങി. എനിക്കറിയാം , മരണം പടിവാതിലില്‍ എത്തിയപ്പോഴുംമഴയുടെ മരണതാളം ഒപ്പിയെടുക്കനാകും നീ ശ്രെമിച്ചത്.
വീണ്ടും ഒരു മഴക്കാലംകൂടി . ഇക്കുറി ജൂണ്‍ വരെ കാക്കാന്‍ മഴക്കും ക്ഷമഇല്ലെന്നു തോന്നുന്നു. അവധിക്കാലത്തിന്റെ കലാശകൊട്ട് കുട്ടികള്‍ക്കെഇക്കുറി വീട്ടിനുള്ളില്‍ തന്നെ. അല്ല, മഴക്കറിയാം അവധിക്കാല ക്ലാസുകള്‍തകൃതി ആണെന്ന് . പ്രകൃതിയെ അങ്ങനെ അങ്ങ് പറ്റിക്കാന്‍ മനുഷ്യന്‍നോക്കണ്ട.
മെയ്‌മാസത്തിന്റെ അവസാന വാരത്തോടെ മഴ വീണ്ടും കടന്നുവരുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത് ഒരു മരണവാര്‍ത്ത ആണ്. ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്ത ,ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത ഒരാളുടെ മരണം. മഴയെ ജീവനായി കണ്ട വിക്ടര്‍ ,മഴയുടെസഹചാരി ആയിരുന്ന വിക്ടര്‍. ഒടുവില്‍ വിക്ടര്‍ ജോര്‍ജ് എന്ന ക്യാമറ കണ്ണുകാരനെ മഴ കൂട്ടികൊണ്ടുപോയി . അവസാന ഫ്രെയിമില്‍ മഴ ഇല്ല, അതിന് പിന്നില്‍ വിക്ടര്‍ുമില്ല
ദിനപ്പത്രത്തിലെ ഫോട്ടോയിക്കുതാഴെ അച്ചടിച്ചുവന്നിരുന്ന ചെറിയ പേരിലൂടെ മാത്രമാണ് വിക്ടര്‍ ജോര്‍ജ് എനിക്ക് പരിചിതന്‍ . എന്നിട്ടും ആ മരണം എന്നെ നൊമ്പരപ്പെടുത്തി.
ക്യാമറയെ സ്നേഹിച്ചു തുടങ്ങിയ ഏതൊ കാലത്ത് വിക്ടരിനെയും വിക്ടര്‍ ചിത്രങ്ങളെയും ഞാന്‍ ഇഷ്ട്ടപ്പെട്ടു. ഓരോ ചിത്രതിനുപിന്നിലെ ആത്മസമര്‍പ്പണം ഞാന്‍ അറിഞ്ഞപ്പോഴെക്ക് വിക്ടര്‍ പോയ്കഴിഞ്ഞിരുന്നു. മഴയും , മേഘങ്ങളും ഒന്നുമില്ലാതിടതെക്ക് . മണ്ണിലേക്ക് മാനം ഇറങ്ങിവന്ന ഒരുനാള്‍ . കരണ്ട് ഒരു വിരുന്നുകാരന്‍മാത്രമായിരുന്ന ദിവസങ്ങള്‍ .ആ വിരുന്നുകാരന്‍ അവിചാരിതമായി കുറച്ചു നേരം തന്ങിനിന്നപ്പോള്‍ വെറുതെകൊതി കൊണ്ട് ടിവിയില്‍ കണ്ണോടിച്ചു. ഉരുള്‍പൊട്ടല്‍ വാര്‍ത്ത മിന്നിമാഞ്ഞപ്പോള്‍ എവിടെയോ കണ്ണ് ഒന്നുടക്കി. വെണ്ണിയാനി മലയില്‍ ഉരുള്‍പൊട്ടല്‍ വീണ്ടും. മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിനെ കാണാനില്ല . വേണ്ടപ്പെട്ട ആര്‍ക്കോ അപകടം എന്ന ആശങ്കയില്‍ ചാനല്‍ മാറ്റാതെ കന്നുംനട്ടിരുന്നു . വാര്‍ത്തകള്‍ സത്യമാകരുതെഎന്ന് കൊതിച്ചു. പക്ഷെ ഇന്ന് എനിക്കറിയാം അത്തരം വാര്‍ത്തകള്‍ നല്‍കുന്നത് നൂറു ശതമാനം ഉറപ്പിന്റെപിന്ബലതിലനെന്നു
പിന്നീടാണ് അറിഞ്ഞത് വിക്ടര്‍ എന്ന ക്യാമറ കണ്ണ്‌കാരന്റെ ആഗ്രഹങ്ങലെക്കുരിച്ച് , സ്വപ്നങ്ങളെ കുറിച്ച്. മഴയുടെ ഫ്രെയിമില്‍ ആല്‍ബം തീര്‍ക്കാന്‍ ഇറങ്ങിപുരപ്പെട്ട വിക്ടര്നെ മഴ തിരിച്ചരിയതിരുന്നത് എന്തുകൊണ്ടാണ്. മദം പൊട്ടുമ്പോള്‍ അന്നം തന്ന കൈകളെ മറന്നു നെഞ്ചില്‍ കൊമ്പ് കുത്തിയിറക്കുന്ന കൊലയാനയെപോലെയാണോ മഴയും. രാത്രി മഴയുടെ ഭാവങ്ങള്‍ വായിച്ചറിഞ്ഞ എനിക്ക് മഴയുടെ മറ്റൊരു കിരാത രൂപവുംമനസിലാകുന്നു.
ഒടുവില്‍ സുഹൃത്തുക്കള്‍ വിക്ടറിനെ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. വിക്ടറിന്റെ its raining എന്ന മഴ ആല്‍ബംപുറത്തിറങ്ങിയത് കോട്ടയത്താണ് . മാമ്മന്‍ മാപ്പിള ഹാളിലെ ഫോട്ടോ പ്രദര്‍ശനം കാണാന്‍ പട്ടിണിയുടെ കോളേജ്കാലത്ത് 30രൂപ കടം വാങ്ങി ഞാനും പുറപ്പെട്ടു . ആ കടം ഇന്നും ബാക്കി നില്‍ക്കുന്നു . കണ്ണ് നറഞ്ഞുമടങ്ങുമ്പോള്‍ ഉള്ളില്‍ എന്തായിരുന്നു എന്ന് ഓര്‍മയില്ല.
കോട്ടയം പ്രസ് ക്ലബ്ബിന്റെ പടികള്‍ ആദ്യമായി കടന്നു ചെല്ലുമ്പോള്‍ എന്നെ നോക്കി ചിരിച്ച് വിക്ടര്‍ അവിടെഉണ്ടായിരുന്നു . പ്രസ് ക്ലബ്ബിന്റെ അകത്തെ മുറിയില്‍ ഭിത്തിയില്‍ എന്നെ നോക്കി കള്ളച്ചിരി ചിരിച്ച്അങ്ങനെ..........
പ്രസ്‌ക്ലബ്ബിലെ പ്രവേശനത്തിനുള്ള മുഖാമുഖത്തിനു കയറും മുന്‍പ് ഞാന്‍ നിന്റെ മുത്തേക്ക് നോക്കിനിന്നു . നീ എനിക്ക്ആത്മവിശ്വാസം തന്നു. വിക്ടര്‍ ഒരുപാടുതവണ കയറി ഇറങ്ങിയ പടികളിലൂടെ ഞാനും കയറി ഇറങ്ങി. .ആകാല്പ്പാടുകള്ക്ക് മുകളിലൂടെ ഞാനും ഒരുപാടുതവണ ചവുട്ടി നടന്നിരിക്കാം. വിക്ടര്‍ ഇന്നുണ്ടയിരുന്നെന്കില്‍എന്നേ ഞാന്‍ പരിച്ചയപ്പെട്ടിയ്യുണ്ടാകുമായിരുന്നു . എങ്കില്‍ എന്നേ എന്‍റെ മൊബൈലില്‍ ആ പേര് സേവ്ചെയ്യുമായിരുന്നു.
വീട്ടിലെ മേശക്കുള്ളില്‍ പാതി കീറിയ ഫയലില്‍ നിന്റെ ഒരുപാട് ഓര്‍മ്മകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് . മഴയുടെമര്‍മ്മരങ്ങളില്‍ നിന്ന് നീ ഒപ്പിയെടുത്ത ശകലങ്ങള്‍ , നിന്റെ പ്രയത്നങ്ങള്‍. അത് ഒരു ഇരുണ്ട മുറിയില്‍ഉറങ്ങുകയാവണം.
വീണ്ടും ഒരു മഴ കടന്നു വരുമ്പോള്‍ ആ മേഖ പാളിക്ക് പിന്നില്‍ നീ മറഞ്ഞു നില്പ്പുണ്ടാവണം. ഇടയ്ക്കു വരുന്നമിന്നലുകള്‍ നിന്റെ നിക്കോണ്‍ ക്യാമറയില്‍ നിന്നുള്ള ഫ്ലാഷ് ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം . നൂറായിരം അല്ബാന്നള്‍ക്കുള്ള ചിത്രങ്ങള്‍ നീ എടുക്കുകയാവാം . ചെമ്മണ്‍ പാതയിലൂടെ മഴനനഞ്ഞ് നിന്നെഓര്‍ത്ത് നടക്കുന്ന എന്‍റെ ചിത്രവും ചിലപ്പോള്‍ അതിലുണ്ടാകും. പുഞ്ചിരിക്കാത്ത മുഖവുമായി .
Subscribe to:
Posts (Atom)