Saturday, December 5, 2009













ആരോ
ഒരു ബ്ലോഗില്‍ ഇങ്ങനെ കുറിച്ചു . ലോകത്തോട്‌ മുഴുവന്‍ ദേഷ്യം തോന്നിയ ഒരു അവധി ദിനത്തില്‍ ഞാന്‍ വരികള്‍ വായിച്ചു . ഇപ്പോള്‍ എനികെ ആരോടും ദേഷ്യമില്ല .ഞാന്‍ എന്നെ അറിയുന്നു. നന്ദി പ്രിയസ്നേഹിതാ , വാക്കുകളില്ലൂടെ ലോകത്തെ കാണിച്ചു തന്നതിന്. ഞാന്‍ ഇന്നുമുതല്‍ ശ്രെമിക്കും ഇങ്ങനോരാളാകാന്‍ .
നന്ദി സ്നേഹിതാ എന്നെഞാനാക്കിയത്തിന്



എവിടെ ഇങ്ങനെയൊരാള്‍?



എനിക്കതറിയില്ല - എന്ന് ധൈര്യത്തോടെ പറയാന്‍ കഴിവുള്ളവന്‍. നിനക്കതറിയില്ലല്ലോ എന്ന പുച്ഛമില്ലൊതെ തനിക്കറിയുന്നതെന്തും ക്ഷമയോടെ പറഞ്ഞു തരുന്നവന്‍.

തനിക്കു മുകളിലായി പലതുമുണ്ടെന്ന് കരുതുമ്പോഴും, ഓരോരുത്തരെയും അവരായി മനസ്സിലാക്കാനും അതനുസരിച്ച്‌ പെരുമാറാനും അറിയുന്നവന്‍.

എന്റെ കരച്ചിലിനും ചിരിക്കും കാരണങ്ങള്‍ തിരക്കാതെ അതിന്റെ അര്‍ത്ഥം അറിയുന്നവന്‍.

ഓരോ യാത്രയും ഒരു പുതിയ അറിവാണെന്നു കരുതുന്നവന്‍.

സംഗീതത്തിനു സൌന്ദര്യമുണ്ടെന്ന്‌ ആസ്വാദനത്തിലൂടെയെങ്കിലും അറിയിക്കുന്നവന്‍.

യാഥാര്‍ത്ഥ്യത്തെ അറിഞ്ഞു കൊണ്ടു രസമുള്ള ധാരാളം തമാശകള്‍ പറയുന്നവന്‍.

കൌതുകകരമായ കിറുക്കുകള്‍ സ്വാഭാവികമായി കൈമുതലായവന്‍.

എന്റേതായതെന്തും തന്റേതു കൂടിയാണെന്നു കരുതുന്നവന്‍.

പുത്രനായും സഹോദരനായും അച്ഛനായും പെരുമാറാന്‍ കഴിയുമ്പോഴും തന്റെ ജീവിതത്തിന്റെ എല്ലാമായി എന്നെ കരുതുന്നവന്‍.

എന്റെ തെറ്റുകള്‍ കാണിച്ചു തിരുത്താന്‍ ധൈര്യം കാണിക്കുന്നവന്‍.

വെറുപ്പു തോന്നിപ്പിക്കാത്ത സ്വാര്‍ഥതയോടെ നീ എന്റേതു മാത്രമാണെന്നു തെളിയിക്കുന്നവന്‍.

എനിക്കു എന്റേതു മാത്രമാണെന്നു പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്നവന്‍.

എല്ലാത്തിലും നീ പിന്നിലാണെന്നു അറിയിക്കാതെ എന്റെ മുന്നില്‍ നില്‍ക്കുന്നവന്‍.

എല്ലാം ഇങ്ങനെയായിരിക്കണം എന്ന മുന്‍ വിധിയുടെ കൃത്രിമത്വമില്ലാത്തവന്‍.

ഒഴുക്കന്‍ മട്ടില്‍ അലസനായിരിക്കുമ്പോഴും ജീവിതത്തിന്റെ ക്രമം തെറ്റുന്നില്ല എന്ന് ബോധവാനാകാന്‍ കഴിയുന്നവന്‍.

എന്റെ തര്‍ക്കുത്തരങ്ങളെ ഭംഗിയായി എതിര്‍ക്കുന്നവന്‍.

വാക്കുകളെക്കാള്‍ മൌനത്തിനു അര്‍ത്ഥമുണ്ടെന്നറിയുമ്പോഴും എന്റെ ചിലമ്പലുകള്‍ക്ക്‌ കൌതുക പൂര്‍വ്വം കാതോര്‍ക്കുന്നവന്‍.

രസകരങ്ങളായ വിഡ്ഢിത്തങ്ങള്‍ പറയുമ്പോഴും വിഡ്ഢിയല്ലാത്തവന്‍.

സ്വപ്നം കാണാനിഷ്ടപ്പെടുമ്പോഴും സ്വപ്ന ജീവിയാകാത്തവന്‍.

ബുദ്ധിപൂര്‍വ്വം സംസാരിക്കുമ്പോഴും ബുദ്ധിജീവി ചമയാത്തവന്‍.

സാധാരണ ദുഃശ്ശീലങ്ങള്‍ പരീക്ഷിക്കുമെങ്കിലും അതൊന്നും ശീലമാക്കത്തവന്‍.

യാതൊന്നിനും താന്‍ അടിമയാകില്ലെന്ന നിര്‍ബന്ധബുദ്ധിയുള്ളവന്‍.

നീയോടിക്കുന്ന വണ്ടിയുടെ പിറകിലിരിക്കാന്‍ തനിക്കു അഭിമാനക്കുറവില്ലെന്ന് തെളിയിക്കുന്നവന്‍.

തന്റെ സംശയങ്ങള്‍ക്ക്‌ ഉത്തരമാരാഞ്ഞ്‌ നിനക്കും എന്തെങ്കിലുമറിയാം എന്നെന്നെ വിശ്വസിപ്പിക്കുന്നവന്‍.

അദ്ഭുതകരമായ ഒരു ചിരിയിലേക്ക്‌ വഴി തുറക്കാന്‍ എന്നെ നിര്‍ബന്ധപൂര്‍വ്വം കരയിക്കുന്നവന്‍.

എപ്പോഴും സന്തോഷവാനായി കാണപ്പെടാന്‍ ആഗ്രഹിക്കുമ്പോഴും തന്റെ ദുഃഖങ്ങള്‍ എന്നില്‍ നിന്ന് ഒളിപ്പിക്കാത്തവന്‍.

ബലഹീനതകളെ വിവേകത്താല്‍ കീഴടക്കുന്നവന്‍.

കുട്ടിത്തം വിടാതെ പെരുമാറുമ്പോഴും പക്വതയുള്ളവന്‍.

പ്രതിസന്ധിഘട്ടങ്ങളില്‍ ഉചിതമായ ഉറച്ച തീരുമാനം എടുക്കാന്‍ അറിയുന്നവന്‍.

നിന്റെ ഹൃദയം കീഴടക്കാനുള്ള കല തനിക്കു മാത്രമേ അറിയൂ എന്നെന്നെ ബോധ്യപ്പെടുത്തുന്നവന്‍.

ജീവിതത്തിന്റെ എല്ലാ വഴികളിലും ഞാനൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവന്‍.

ആകാംക്ഷ നിറക്കുന്ന കുസൃതിയിലൂടെ നിന്റെ ജന്മദിനം ഞാനോര്‍മ്മിക്കുന്നു എന്നറിയിക്കുന്നവന്‍.

ബാഹ്യപ്രകടനങ്ങളുടെ ആഡംബരങ്ങളില്ലാതെ തന്റെ സ്നേഹം എന്നെ അറിയിക്കുന്നവന്‍.

എന്നെ എല്ലാ തെറ്റുകളോടും കൂടെ ഞാനായി അംഗീകരിക്കുന്നവന്‍.

എന്നെ കൂടുതല്‍ ഞാനാക്കുന്നവന്‍.

ആത്മവിശ്വാസത്തോടെ തന്നെ തന്നെ തുറന്ന് കാണിക്കുന്നവന്‍.