Wednesday, November 26, 2008

നേര്‍ രേഖകള്‍


നേര്‍ രേഖകള്‍

ഒരിക്കലും നടക്കാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിക്കാനാണ് ഇന്നു CEO പറഞ്ഞത്.അങ്ങേരുടെ ചോദ്യം കേട്ടവര്‍ ആദ്യം ചിരിച്ചു. പക്ഷെ വളരെ വേഗം തന്റെ ചോദ്യം മണ്ടത്തരം അല്ലെന്നു CEO തെളിയിച്ചു കൊണ്ടേ ഇരുന്നു. ഏത് ഉത്തരം പറഞ്ഞാലും പുള്ളി സമര്ധിക്കും . ചോദ്യങ്ങള്‍ക്ക് മേല്‍ ഉത്തരം കൊണ്ട് വെള്ള പൂശും. ചോദ്യം എന്‍റെ നേര്‍ക്ക് ഉണ്ടായില്ല. പക്ഷെ ഞാന്‍ എപ്പോളെ ഉത്തരം കണ്ടെത്തിയിരുന്നു .ലോകത്തില്‍ ഒരിക്കലും നടക്കാത്ത കാര്യം. ഹേമ, അത് ഞാനും നീയും നമ്മുടെ മകന്റെ ഒപ്പം കടല്‍ തിരത്ത് നടക്കാന്‍ പോകുന്നു എന്നതല്ലേ .അതിനപ്പുറം ഒരിക്കലും നടക്കാത്ത ഒരു കാര്യം സങ്ങല്‍പ്പിക്കാന്‍ എനിക്കാവില്ല . അവന്റെ കുഞ്ഞി കാലുകല്‍ക്കൊപ്പം നടക്കാനും തിരക്ക് പിന്നാലെ ഓടുന്ന മകന്റെ കുസൃതി കാണാനും നമുക്ക് ഒരിക്കലും ആവില്ലല്ലോ . എന്തിനെ ഏറെ നമ്മള്‍ ഒന്നിച്ചുള്ള ഒരു സായാഹ്നം പോലും ഒരിക്കലും നടക്കാത്ത കാര്യത്തില്‍ പെടുന്നു. നിന്റെ സമുദായത്തിന്റെ അമ്പലങ്ങല്‍ക്കോ എന്‍റെ സമുദായത്തിന്റെ പള്ളികല്‍ക്കോ ഇതൊക്കെ സംഭവ്യമാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നണില്ല . മതത്തിന്റെ വള്ളി ചുറ്റുകള്‍ സമൂഹത്തെയും നമ്മളെയും ശ്വാസം മുട്ടിക്കുന്നു. അസണ്ടുഷ്ട്ടരായി ജീവിക്കാനെ നമ്മളെ പോലെ പ്രണയ ഹൃദയാന്നള്‍ക്ക് ആക്കൂ. കൊടിമരത്തിനും കുരിശടിക്കുംമേല്‍ പറക്കുന്ന പറവകള്‍ക്ക് പോലും ജാതി കല്‍പ്പിക്കുന്ന കാടത്തരം . മനുഷ്യര്‍ എന്നാണ് യേശു ലോകത്തെ നോക്കി വിളിച്ചത്. നിന്റെ മതത്തിലെ വേദ പുസ്തകങ്ങളിലും മനുഷ്യനെ തരംതിരിച്ച്ച്ചു കാണാന്‍ പറയുന്നുണ്ടാവില്ല. ധര്‍മത്തിന് വേണ്ടി യുദ്ധം ചെയ്ത നിന്റെ ഈശ്വരന്‍ എന്തുകൊണ്ടാണ് നമ്മളെ കണ്ടില്ലെന്നെ നടിക്കുന്നത്‌ . എന്നില്‍ വിശ്വസിക്കൂ നീയും നിന്റെ കുടുംബവും രക്ഷ പ്രപിഖ്‌ഖ്‌ുമെണ്ണ്‍ പറഞ്ഞവന്‍ എന്തുകൊണ്ടാനെ എനിക്കു ഒരു കുടുംബം താരത്തെ. നിന്നെ ചോടിച്ച്ചതിന്‍ സവര്‍ണ മേധാവിത്തം നല്‍കിയ എന്‍റെ ശരീരത്തിലെ മുറിവുകള്‍ ഉണങ്ങി തുടങ്ങിയിട്ടേ ഉള്ളു. നീ കരയുകയവും എന്ന് എനിക്കറിയാം . കഥാകാരനെ പോലെ പരസ്പരം മരിച്ചവരായി നമുക്ക് കണക്കക്കനവില്ലല്ലോ . ceo ക്ക് sales department ലെ സേവ്യറിന്റെ മറുപടിക്ക് മുന്നില്‍ മുട്ട് മടക്കേണ്ടി വരുമെന്ന് തോന്നുന്നു. രണ്ടു നേര്‍ രേഖകള്‍ എന്നാണ് കണക്കില്‍ പഗ് ഉള്ള അവന്റെ ഉത്തരം. എന്നെന്കിലും ആ നേര്‍രേഖകള്‍ കൂട്ടിമുട്ടുമോ ഹേമ. അതോ റോയ് ജോസഫ് മുളവീടന്‍ എന്ന ഞാനും ഹേമ വാസുദേവന്‍‌ നായര്‍ എന്ന നീയും പരസ്പരം കൂട്ടി മുറ്റത്തെ അങ്ങനെ നീണ്ടു നിവര്‍ന്ന് .....
എനിക്ക് കാണാം നീ എന്‍റെ കൈ എത്തും ദൂരത്തു കൂടി എവിടേക്കോ പോകുന്നത് .പക്ഷെ നമുക്കിടയിലെ മതത്തിന്റെ ദുഷിച്ച വേലി തകര്‍ക്കാന്‍ എന്ത് കൊണ്ടാണ് ഞാന്‍ ഭയക്കുന്നത് . നമ്മള്‍ കരഞ്ഞാലും വീട്ടുകാര്‍ ചിരിക്കനമെന്ന തീരുമാനം മറ്റാന്‍ നമുക്ക് കഴിഞ്ഞാല്‍, അല്ലെങ്ങില്‍, മതം അല്ല മനസാണ് വലുതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായാല്‍ CEO സെവ്യരിനെ തോല്‍പ്പിക്കും.
കൈയടി നിര്‍ത്താതെ മുഴങ്ങുന്നു .സെവ്യരോ CEO യോ ആരോ ഒരാള്‍ ജയിച്ചു. കണ്പീലിയിലെ നനവ് കാഴ്ച മറക്കുന്നു.

Thursday, November 20, 2008

1 മിനിറ്റ്

കൊല്ലാന്‍ പറ്റും,പക്ഷെ തോല്‍പ്പിക്കാന്‍ ആകില്ല

Tuesday, November 18, 2008

കൂപ്പുകൈ


ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര , ഗുരു സാക്ഷാത് പരബ്രഹ്മ തസ്മയ് ശ്രീ ഗുരുവേ നമഹ :

താജ് അല്ല


മായുന്നു നീ മെല്ലെ ഓര്‍മതന്‍ വാതിലില്‍ ഒന്നും ബാക്കി വെയ്ക്കാതെ ....

രണ്ടു വരി

മറക്കാന്‍ ശ്രെമിക്കുക അപ്പോള്‍ നിനക്കെന്നെ ഓര്‍ക്കാന്‍ സാധിക്കും

മരണ കുറിപ്പ്

ഞാന്‍ പോകുന്നു......

സ്വര്‍ഗം ഉണ്ടെങ്കില്‍ അതിലെ കുളിരരുവിയിലേക്ക്

നരകം ഉണ്ടെങ്കില്‍ അതിലെ മരുപച്ചയിലേക്ക്‌

മണല്തരിയും കടലും

മണല്തരിയും കടലും, ഇതു ഒരു കഥ ആണ് .എങ്ങോ കേട്ടു മറന്ന കഥ ..അത് ഇങ്ങനെ ആണ് ....
ഒരു പ്രണയ ദിനത്തില്‍ മായ ചോദിച്ചു ,പ്രേം നിനക്ക് എന്നെ എത്ര ഇഷ്ട്ടമാണ് . ഒട്ടും ആലോചിക്കാതെ അവന്‍ മറുപടി പറഞ്ഞു ,ഒരു മണല്തരിയോളം . ഈ കടലിലെ ഒരു മണല്തരിയോളം . അത് പറഞ്ഞു അവളുടെ മറുപടിക്ക് നില്‍ക്കാതെ തിരയില്‍ കളിക്കുന്ന കൂട്ടുകാര്‍ക്ക്‌ അടുത്തേക്ക് അവന്‍ ഓടി .സൂര്യന്‍ കടലിന്‍റെ അടിത്തട്ടില്‍ ഒളിക്കാന്‍ വേഗം കൂട്ടി . അന്ന് രാത്രി അവള്‍ ഉറങ്ങിയില്ല .ഒരുപാടു കരഞ്ഞു . ഞാന്‍ ഇത്ര സ്നേഹിച്ചിട്ടും അവന്‍ ...... ജീവിതം വെറുതെ എന്ന് അവള്‍ക്ക് തോന്നി . വെറും ഒരു മണല്തരിയായി അവനില്‍ ചേരാന്‍ അവള്‍ക്കാകില്ലയിരുന്നു . ഒരുപാട് സ്നേഹിച്ച ജീവിതത്തെ അന്ന് ആദ്യമായി അവള്‍ ശപിച്ചു . ആ ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അവള്‍ തീര്‍ച്ചപ്പെടുത്തി . ....
ഒരു നനവ് വന്നപ്പോള്‍ അവള്‍ കണ്ണ് തുറന്നു. ശരീരമാകെ നുറുങ്ങുന്ന വേദന . അടിനിടയിലും ആ നനവ് അവന്റെ കന്നീരനെന്നു അവള്‍ തിരിച്ചറിഞ്ഞു . അവന്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു ... ഒരു മണല്‍ തരിയോളം ഇടം പോലും ഇപ്പോള്‍ എന്റെ ഹൃദയത്തില്‍ ബാക്കി ഇല്ല . ഇന്നലെ ആ ഇടം ബാക്കി വെച്ചത് എന്‍റെ മറ്റ് ഓര്‍മകള്‍ക്ക് വേണ്ടി ആയിരുന്നു . നീ പറഞ്ഞാല്‍ അതും ഞാന്‍ ഉപേക്ഷിക്കുമാരുന്നു .അത് എന്തെ നീ ഓര്‍ത്തില്ല . നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലെന്നെ പറഞ്ഞ ഇന്നലകള്‍ ഇന്നും നിലനില്‍ക്കുന്നു ... വാക്കുകള്‍ മുഴുമിപ്പിക്കാതെ അവന്‍ താഴേക്ക്‌ വീണു .വിഷത്തിന്റെ രൂക്ഷ ഗന്ധം ആശുപത്രി മുറിയില്‍ നിറഞ്ഞു .ഒപ്പം മരണത്തിന്റെ നില വിളിയും . അവള്‍ അത് കണ്ടത് അടഞ്ഞു പോകുന്ന കണ്ണുകളോടെ ആയിരുന്നു . ആ കണ്ണുകളും പിന്നെ തുറന്നില്ല . വീണ്ടും മരണം മുറവിളി കൂട്ടി ............

Monday, November 17, 2008

ഓര്‍മ്മിക്കാന്‍ ....ഒരു സത്യം

വിശപ്പ്‌ ഒരു രോഗമല്ല പക്ഷെ ആളെ കൊല്ലും ....

Monday, November 10, 2008

സ്വാഗതം

മണല്‍ തരിയും കടലും എന്ന എന്‍റെ ബ്ലോഗിലേക്ക് .