മണല്തരിയും കടലും, ഇതു ഒരു കഥ ആണ് .എങ്ങോ കേട്ടു മറന്ന കഥ ..അത് ഇങ്ങനെ ആണ് ....
ഒരു പ്രണയ ദിനത്തില്‍ മായ ചോദിച്ചു ,പ്രേം നിനക്ക് എന്നെ എത്ര ഇഷ്ട്ടമാണ് . ഒട്ടും ആലോചിക്കാതെ അവന്‍ മറുപടി പറഞ്ഞു ,ഒരു മണല്തരിയോളം . ഈ കടലിലെ ഒരു മണല്തരിയോളം . അത് പറഞ്ഞു അവളുടെ മറുപടിക്ക് നില്‍ക്കാതെ തിരയില്‍ കളിക്കുന്ന കൂട്ടുകാര്‍ക്ക് അടുത്തേക്ക് അവന്‍ ഓടി .സൂര്യന്‍ കടലിന്‍റെ അടിത്തട്ടില്‍ ഒളിക്കാന്‍ വേഗം കൂട്ടി . അന്ന് രാത്രി അവള്‍ ഉറങ്ങിയില്ല .ഒരുപാടു കരഞ്ഞു . ഞാന്‍ ഇത്ര സ്നേഹിച്ചിട്ടും അവന്‍ ...... ജീവിതം വെറുതെ എന്ന് അവള്‍ക്ക് തോന്നി . വെറും ഒരു മണല്തരിയായി അവനില്‍ ചേരാന്‍ അവള്‍ക്കാകില്ലയിരുന്നു . ഒരുപാട് സ്നേഹിച്ച ജീവിതത്തെ അന്ന് ആദ്യമായി അവള്‍ ശപിച്ചു . ആ ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അവള്‍ തീര്‍ച്ചപ്പെടുത്തി . ....
ഒരു നനവ് വന്നപ്പോള്‍ അവള്‍ കണ്ണ് തുറന്നു. ശരീരമാകെ നുറുങ്ങുന്ന വേദന . അടിനിടയിലും ആ നനവ് അവന്റെ കന്നീരനെന്നു അവള്‍ തിരിച്ചറിഞ്ഞു . അവന്‍ ഉറക്കെ നിലവിളിക്കുകയായിരുന്നു ... ഒരു മണല്‍ തരിയോളം ഇടം പോലും ഇപ്പോള്‍ എന്റെ ഹൃദയത്തില്‍ ബാക്കി ഇല്ല . ഇന്നലെ ആ ഇടം ബാക്കി വെച്ചത് എന്‍റെ മറ്റ് ഓര്‍മകള്‍ക്ക് വേണ്ടി ആയിരുന്നു . നീ പറഞ്ഞാല്‍ അതും ഞാന്‍ ഉപേക്ഷിക്കുമാരുന്നു .അത് എന്തെ നീ ഓര്‍ത്തില്ല . നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലെന്നെ പറഞ്ഞ ഇന്നലകള്‍ ഇന്നും നിലനില്‍ക്കുന്നു ... വാക്കുകള്‍ മുഴുമിപ്പിക്കാതെ അവന്‍ താഴേക്ക് വീണു .വിഷത്തിന്റെ രൂക്ഷ ഗന്ധം ആശുപത്രി മുറിയില്‍ നിറഞ്ഞു .ഒപ്പം മരണത്തിന്റെ നില വിളിയും . അവള്‍ അത് കണ്ടത് അടഞ്ഞു പോകുന്ന കണ്ണുകളോടെ ആയിരുന്നു . ആ കണ്ണുകളും പിന്നെ തുറന്നില്ല . വീണ്ടും മരണം മുറവിളി കൂട്ടി ............
Tuesday, November 18, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment