Wednesday, November 26, 2008

നേര്‍ രേഖകള്‍


നേര്‍ രേഖകള്‍

ഒരിക്കലും നടക്കാത്ത ഒരു കാര്യത്തെ കുറിച്ച് ആലോചിക്കാനാണ് ഇന്നു CEO പറഞ്ഞത്.അങ്ങേരുടെ ചോദ്യം കേട്ടവര്‍ ആദ്യം ചിരിച്ചു. പക്ഷെ വളരെ വേഗം തന്റെ ചോദ്യം മണ്ടത്തരം അല്ലെന്നു CEO തെളിയിച്ചു കൊണ്ടേ ഇരുന്നു. ഏത് ഉത്തരം പറഞ്ഞാലും പുള്ളി സമര്ധിക്കും . ചോദ്യങ്ങള്‍ക്ക് മേല്‍ ഉത്തരം കൊണ്ട് വെള്ള പൂശും. ചോദ്യം എന്‍റെ നേര്‍ക്ക് ഉണ്ടായില്ല. പക്ഷെ ഞാന്‍ എപ്പോളെ ഉത്തരം കണ്ടെത്തിയിരുന്നു .ലോകത്തില്‍ ഒരിക്കലും നടക്കാത്ത കാര്യം. ഹേമ, അത് ഞാനും നീയും നമ്മുടെ മകന്റെ ഒപ്പം കടല്‍ തിരത്ത് നടക്കാന്‍ പോകുന്നു എന്നതല്ലേ .അതിനപ്പുറം ഒരിക്കലും നടക്കാത്ത ഒരു കാര്യം സങ്ങല്‍പ്പിക്കാന്‍ എനിക്കാവില്ല . അവന്റെ കുഞ്ഞി കാലുകല്‍ക്കൊപ്പം നടക്കാനും തിരക്ക് പിന്നാലെ ഓടുന്ന മകന്റെ കുസൃതി കാണാനും നമുക്ക് ഒരിക്കലും ആവില്ലല്ലോ . എന്തിനെ ഏറെ നമ്മള്‍ ഒന്നിച്ചുള്ള ഒരു സായാഹ്നം പോലും ഒരിക്കലും നടക്കാത്ത കാര്യത്തില്‍ പെടുന്നു. നിന്റെ സമുദായത്തിന്റെ അമ്പലങ്ങല്‍ക്കോ എന്‍റെ സമുദായത്തിന്റെ പള്ളികല്‍ക്കോ ഇതൊക്കെ സംഭവ്യമാക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നണില്ല . മതത്തിന്റെ വള്ളി ചുറ്റുകള്‍ സമൂഹത്തെയും നമ്മളെയും ശ്വാസം മുട്ടിക്കുന്നു. അസണ്ടുഷ്ട്ടരായി ജീവിക്കാനെ നമ്മളെ പോലെ പ്രണയ ഹൃദയാന്നള്‍ക്ക് ആക്കൂ. കൊടിമരത്തിനും കുരിശടിക്കുംമേല്‍ പറക്കുന്ന പറവകള്‍ക്ക് പോലും ജാതി കല്‍പ്പിക്കുന്ന കാടത്തരം . മനുഷ്യര്‍ എന്നാണ് യേശു ലോകത്തെ നോക്കി വിളിച്ചത്. നിന്റെ മതത്തിലെ വേദ പുസ്തകങ്ങളിലും മനുഷ്യനെ തരംതിരിച്ച്ച്ചു കാണാന്‍ പറയുന്നുണ്ടാവില്ല. ധര്‍മത്തിന് വേണ്ടി യുദ്ധം ചെയ്ത നിന്റെ ഈശ്വരന്‍ എന്തുകൊണ്ടാണ് നമ്മളെ കണ്ടില്ലെന്നെ നടിക്കുന്നത്‌ . എന്നില്‍ വിശ്വസിക്കൂ നീയും നിന്റെ കുടുംബവും രക്ഷ പ്രപിഖ്‌ഖ്‌ുമെണ്ണ്‍ പറഞ്ഞവന്‍ എന്തുകൊണ്ടാനെ എനിക്കു ഒരു കുടുംബം താരത്തെ. നിന്നെ ചോടിച്ച്ചതിന്‍ സവര്‍ണ മേധാവിത്തം നല്‍കിയ എന്‍റെ ശരീരത്തിലെ മുറിവുകള്‍ ഉണങ്ങി തുടങ്ങിയിട്ടേ ഉള്ളു. നീ കരയുകയവും എന്ന് എനിക്കറിയാം . കഥാകാരനെ പോലെ പരസ്പരം മരിച്ചവരായി നമുക്ക് കണക്കക്കനവില്ലല്ലോ . ceo ക്ക് sales department ലെ സേവ്യറിന്റെ മറുപടിക്ക് മുന്നില്‍ മുട്ട് മടക്കേണ്ടി വരുമെന്ന് തോന്നുന്നു. രണ്ടു നേര്‍ രേഖകള്‍ എന്നാണ് കണക്കില്‍ പഗ് ഉള്ള അവന്റെ ഉത്തരം. എന്നെന്കിലും ആ നേര്‍രേഖകള്‍ കൂട്ടിമുട്ടുമോ ഹേമ. അതോ റോയ് ജോസഫ് മുളവീടന്‍ എന്ന ഞാനും ഹേമ വാസുദേവന്‍‌ നായര്‍ എന്ന നീയും പരസ്പരം കൂട്ടി മുറ്റത്തെ അങ്ങനെ നീണ്ടു നിവര്‍ന്ന് .....
എനിക്ക് കാണാം നീ എന്‍റെ കൈ എത്തും ദൂരത്തു കൂടി എവിടേക്കോ പോകുന്നത് .പക്ഷെ നമുക്കിടയിലെ മതത്തിന്റെ ദുഷിച്ച വേലി തകര്‍ക്കാന്‍ എന്ത് കൊണ്ടാണ് ഞാന്‍ ഭയക്കുന്നത് . നമ്മള്‍ കരഞ്ഞാലും വീട്ടുകാര്‍ ചിരിക്കനമെന്ന തീരുമാനം മറ്റാന്‍ നമുക്ക് കഴിഞ്ഞാല്‍, അല്ലെങ്ങില്‍, മതം അല്ല മനസാണ് വലുതെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടായാല്‍ CEO സെവ്യരിനെ തോല്‍പ്പിക്കും.
കൈയടി നിര്‍ത്താതെ മുഴങ്ങുന്നു .സെവ്യരോ CEO യോ ആരോ ഒരാള്‍ ജയിച്ചു. കണ്പീലിയിലെ നനവ് കാഴ്ച മറക്കുന്നു.

2 comments:

Unknown said...

able to see ur pain....hope evrything will work in a way... that all r happy....enjoyed reading all written by u...so keep it up

Unknown said...

Good and keep the whole things as well