ഞാന്‍ കാണുമ്പോള്‍ മുതല്‍ കോച്ചായാണ് ആടുകള്‍ ഉണ്ട്. അവ കൊച്ചായന്റെ ദിനചര്യയുടെ ഭാകമാണ് . കൊച്ചായന്റെ ജോലി നിര്‍വചിക്കുക വയ്യ. ഒഫീഷ്യല്‍ രേകകളില്‍ ജോലി കൃഷി ആണ്. നാട്ടിന് പുറത്തെ സ്കൂളുകളില്‍ കുട്ടികളോട് അച്ഛന്റെ ജോലി എന്തെന്ന് ചോദിച്ചാല്‍, ഉത്തരം ഇംഗ്ലീഷില്‍ വേണം എന്ന് ശടിച്ചാല്‍, മറുപടി ഫാര്‍മര്‍ എന്ന് ആവും. മറ്റു ജോലികളുടെ ഇംഗ്ലീഷ് അറിയാത്തത് ആണ് മിക്കകുടികളെയും കര്ഷ്ക പുത്രരക്കാന് പോന്ന കാരണം. അത് പ്രകാരം നോക്കിയാല്‍ കൊചായനും ഒരു കര്‍ഷക പുത്രന് ആണ്. പുള്ളിയുടെ മക്കള്‍ ഇതേ സ്കൂളില്‍ പഠിക്കുന്നതിനാല്‍ അവര്‍ പാരമ്പര്യമായി കര്‍ഷക കുടുംബം.
രാവിലെ മുതല്‍ ഉച്ച വരെ കൊച്ചായന്‍ ടാപ്പിംഗ് തൊഴിലാളി ആണ്. രണ്ടു തോട്ടങ്ങള്‍ വെട്ടാന്‍ ഉണ്ട് , അതിനാല്‍ ചെറിയ ഒരു അട്ജസ്റ്മെന്റ്റ് . ഒന്നിരാടന്‍ ദിവസങ്ങളിലാണ് ഓരോ തോട്ടത്തിനും ചാന്‍സ്. എട്ടു മണി യോടെ വെട്ടു കഴിഞ്ഞു കാപ്പി കുടിക്കാന്‍ പോകുനത് കാണാം . റബ്ബര്‍ കറ പുരണ്ട കറുത്ത ഷര്‍ട്ടും കൈലിയും . വലത്തേ വിരലുകല്കിടയില്‍ ഒട്ടിയ റബ്ബര്‍ കറ മറുകിയാല്‍ ഇളക്കി എടുത്തു കുശലം പറഞു കൊച്ചായന്‍ നടന്നകലും
ഏറിയാല്‍ ഒരു മണികൂര് ,വീണ്ടും അന്യന്റെ തോട്ടത്തില്‍ കൊച്ചായന്‍ സജീവം. കറ എടുത്ത് ഉറ ഒഴിക്കണം. പത്തുമണിയോടെ റോള്‍ മാറും. ഇനി അദ്ദേഹം ക്ഷിരകര്‍ഷകന്‍ ആണ് . ആടുകള്‍ക്ക് തീറ്റ പറിക്കലാണ് ഇനി പണി.കൊചായന്റെ ഭാര്യയെ ഞാന്‍ ആദ്യമായി കാണുന്നത് കല്യാണത്തിന്റെ പിറ്റേ ദിവസം അവര്‍ കൊചായനോപ്പം ആടിന് പുല്ലുപറിക്കാന്‍ തോട്ടത്തില്‍ എത്തുമ്പോല്‍ ആണ് . ആടിനെ വിറ്റ ഈ ദിവസം മാത്രമാണ് അവരെ തോട്ടത്തില്‍ കാണാത്തത്.
ഒരിക്കല്‍ പോലും വാര്‍ഷിക വരിയോ മറ്റു എന്തെങ്ങിലുമോ വായനശാലക്കായി കൊടുത്തിട്ടില്ല. ആദ്യമായി വായനശാലയുടെ പടി കടക്കുകയാണ്. ഇരുണ്ട ഇടനാഴി. പലകകൊണ്ടുള്ള തട്ടിന് പുറം. നടക്കുമ്പോള്‍ ഭൂമികുലുക്കത്തിന്റെ ശബ്ദം. രണ്ടു വാതിലുകള്‍ പിന്നിട്ട് വായനശാലക്കുള്ളിലെത്തി . ഒരു പൊടി പിടിച്ച ക്യാരംസ് ബോര്‍ഡ് ചാരി വച്ചിരിക്കുന്നു. വട്ടമേശക്കു ചുറ്റും ചീട്ടുകളിക്കാര്‍. പൊടി പിടിച്ച കുറെ പുസ്തകങ്ങള്‍. ഇവക്കെല്ലാം നടുവില്‍ മേശക്ക് അഭിമുഖമായ കസേരയില്‍ കുറെ തടിച്ച ലെട്ജരുകല്ല്ക്ക് പിന്നില്‍ കൊചായന്‍.
കേരള കോണ്‍ഗ്രസുകാരനായിരുന്നു കൊച്ചായന്‍. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ സ്ലിപ്പുമായി വീട്ടിവരും. കേരള കോണ്‍ഗ്രസ് പോലെ ഇടുങ്ങിയതായിരുന്നില്ല കൊച്ചായന്റെ മനസ്. ആ മനസ്സില്‍ രാഷ്ട്രീയത്തിന്റെ അറിവുകളും ചര്‍ച്ചകള്‍ക്ക് തീ പിടിപ്പിക്കാന്‍ പോന്ന വെടിക്കോപ്പുകളും ഒളിച്ചു വെച്ചിട്ടുണ്ടായിരുന്നു.
കൊച്ചായന്‍ വെട്ടിയിരുന്ന റബര്‍ മരങ്ങള്‍ കറ വറ്റിയ തടികളായി മാറിയിരിക്കുന്നു. ഭാര്യക്ക് വയസ് ഏറിയിരിക്കുന്നു . ലയബ്രരിയിലെ മെമ്പര്‍മാരുടെ എണ്ണം നാലക്കം കടന്നിരിക്കുന്നു. റബര്‍ വില വില ഇരട്ടിയിലധികം ആയിരിക്കുന്നു. കൊച്ചായന്‍ ആടിനെ വിറ്റിരിക്കുന്നു . പിറ്റേ ദിവസത്തെ പത്രം കണ്ടു ഞാന്‍ മാത്രം ഞെട്ടിയില്ല. ആഗോള സാബ്ബതിക മാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. പളപള മിന്നുന്ന കുപ്പായമിട്ട് ഗള്‍ഫ് നാടുകളില്‍ നിന്ന് ഇടയ്ക്കിടെ എത്തികൊണ്ടിരുന്നവര്‍ പളപളപ്പ് നശിച്ചു നാട്ടിലേക്ക് വണ്ടി കയറിയിരിക്കുന്നു . ലോകം സാമ്പത്തിക പരാദീനതയാല് നട്ടം തിരിയുന്നു.
കൊച്ചായന്‍ ലോകത്തെ അറിഞ്ഞ ഞാനിയാണ്. ആ നീക്കങ്ങള്‍ കാണുമ്പൊള്‍ കരുതിയിരിക്കുക. എന്തോ സംഭവിക്കാന്‍ പോവുകയാണെന്ന് . ഞാന്‍ മാത്രം ഞെട്ടിയില്ല. കൊച്ചായന്‍ ആടിനെ വിറ്റിരിക്കുന്നു .