Saturday, October 17, 2009
പ്രണയത്തെ കുഴിവെട്ടി മൂടിയവര്‍
10 ആം വയസില്‍ മനസ്സില്‍ പ്രണയം മൊട്ടിടുക . ഇന്നത്തെ പത്തു വയസുകാരന്റെ കഥയല്ല . 1994 ആണ് കാലഘട്ടം . അത് അത്ര പഴകിയ കാലമല്ലെങ്കിലും ഒരു ഇരുപതഞ്ഞുകാരന്‍ പറയുമ്പോള്‍ കാലഘട്ടത്തിനും ഗൌരവം കാണുക. എന്പതിനാലില്‍ ജനിച്ചവന് അവന്റെ പത്താം വയസിലെ കഥ എഴുപതുകളുടെ ഫ്രെയിമില്‍ സ്ന്നല്‍പ്പിഖ്‌ഖ്‌ാനാവില്ലള്ളൂ. കാലഘട്ടത്തെ വിടാം . കഥയിലേക്ക് മടങ്ങാം. അതിന് മുന്പ് ഒരു ആമുഖം , ഇതു തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ വിങ്ങല്‍ അനുഭവിക്കുന്നവര്‍ക്ക് ഐക്യധാര്ട്യം പ്രഖ്യാപിക്കാനാണ്.
നാട്ടുമ്പുറം. ഓടുപാകിയ സ്കൂള്‍ . വലിയ ഹാളിലെ ഓരോ മുറിയും പലകപാകിയ മറയാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു . ഏറ്റവും അറ്റത്ത് 5 .B . ക്ലാസിന്റെ പ്രത്യേകത അതിന് ഒറ്റ വാതിലെ ഉള്ളു എന്നതാണ്. മറ്റേ വാതില്‍ തുറന്നാല്‍ അവിടെ അരമതിലാണ്. താഴെ വലിയ കുഴിയും. ആ സ്കൂളിലെ കുട്ടികള്‍ ഏറ്റവും മുതിരുന്നത് അന്ഞേ ബി യില്‍ എതുംബോളാണ്. 5.A എന്ന ഡിവിഷന്‍ ഉണ്ടെങ്കിലും അവര്‍ സീനിയര്‍ അല്ല. കാരണം ഏറ്റവും അറ്റത്തെ ക്ലാസ്സ് 5.B ആണ്.
എണ്ണ കറുപ്പിന്നു ഏഴഴക് കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുക അവളെ ആണ് . എല്ലാ കുട്ടികള്‍ക്കും സൌന്ദര്യം ഉണ്ടായിരുന്നെങ്കിലും ഒരിളം കറുപ്പുനിറം അവള്ക്ക് കൂടുതല്‍ ഭംഗി നല്കി.
നീലപ്പാവാടയും വെള്ള ബ്ലൌസും അണിഞ്ഞു തലമുടി ഇരുവശത്തേക്കും വകഞ്ഞുകെട്ടി അമ്മയുടെ കൈ പിടിച്ചു കയ്യില്‍ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി അവള്‍. പ്രണയിച്ചു തുടങ്ങിയതെന്ന്നറിയില്ല . എന്നും സ്വപ്നം കണ്ടുരങ്ങുന്നത് അവളെ മാത്രം ആയിരുന്നു. അഞ്ചാം ക്ലാസുകാരന്റെ പ്രണയം അടിയന്തിരാവസ്ഥക്കാലത്തെ പോലെയാണ്. പുറത്തറിഞ്ഞാല്‍ ശകാരം മാത്രമാകും ചിലപ്പോള്‍ കേള്‍ക്കേണ്ടി വരുക. പക്ഷെ അത് അവന് വധശിക്ഷക്ക് തുല്യമാണ്.
ഉപ്പിലിട്ട മാങ്ങാ കണക്കെ ആ പ്രണയം മനസ്സില്‍ മൂടിക്കെട്ടി വെച്ചു മൌനത്തിന്റെ വലിയ കുഴിയില്‍ ഒളിപ്പിച്ചു. സ്വാഭാവികമായ ഒരു നോട്ടം പോലും അന്ഞേ ബി യുടെ ചുമരിനുള്ളില്‍ വെച്ചോ അതിന് പുറത്തോ ഇല്ല. അവളെ ആസ്വതിക്കുന്നതും പ്രണയിച്ചു ശ്വാസം മുട്ടിക്കുന്നതും രാത്രിയിലാണ് . ഉറക്കത്തില്‍ ഞാനവളെ പച്ചമരതണലില്‍ തോള്‍ ചേര്ത്തു നിര്‍ത്തി. തെക്കന്‍ കാറ്റിന്റെ കുളിരില്‍ മടിയിളിട്ടുറക്കി. ഞാന്‍ അവളെ പ്രണയിച്ചു ശ്വാസം മുട്ടിക്കുന്ന രാത്രികളില്‍ അവള്‍ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു, നിഷ്കളങ്ങയായി . രാത്രിയുടെ കൊടും കറുപ്പില്‍ അവളുടെ ഇളം കറുപ്പ് വേറിട്ടു നിന്നിരിക്കണം . മൌനമായ പ്രണയം ഒരു സമ്മാനമായി ഞാന്‍ അവള്‍ക്കായി കാത്തുവെച്ചു.
5 ആം തരം പാസായി. വിധി ആദ്യമായി എന്നെ തോല്‍പ്പിക്കാന്‍ നോക്കുന്നു. ഒരിക്കലും ആഗ്രഹിക്കതതാണ് സംഭവിച്ചിരിക്കുന്നത്. ഭാര്യയെ നാട്ടില്‍ ഉപേക്ഷിച്ചു ഗള്‍ഫില്‍ പോകീണ്ടിവരുന്ന ഭര്‍ത്താക്കന്മാരെ കുറിച്ചു പേടിയോടെ ഞാന്‍ ഓര്‍ത്തതും അന്നാണ്. അന്ഞേ ബി ഈറ്റവും അറ്റത്താണ്. തുടര്‍ന്ന് പഠിക്കണമെങ്കില്‍ വേറെ സ്കൂളില്‍ പോകണം. നാട്ടില്‍ ആകെ ഉള്ളത്തെ ഒരേ ഒരു ഹൈ സ്കൂളാണ്. അക്കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. പക്ഷെ ആര് എ യില്‍ എത്തുമ്പോള്‍ എനിക്കൊപ്പം അവള്‍ ഉണ്ടായിരുന്നില്ല.
സീനിയോരിടി നഷ്ട്ടമായ കാലത്തു വിധി അവളെയും എന്നില്‍ നിന്നു അകറ്റി. ഒരുപാടു പേര്ക്ക് നടുവില്‍ എഴുന്നേറ്റുനിന്നു പാടഭാകം വായിക്കുന്ന എന്റെ ഹീറോയിനെ ദിനവും എനിക്കിനി കാണാനാകില്ല. അങ്ങനെ പുസ്തകം വായിക്കുന്ന നേരങ്ങളിലായിരുന്നു ഏറെനേരം ആരെയും പീടിക്കാതെ അവളെ കണ്ണ് കൊണ്ടു പ്രണയിക്കാന്‍ അവസരം കിട്ടിയിരുന്നത്. രചന ബുക്ക് വാങ്ങുവാന്‍ ടീച്ചറിന്റെ മേശക്കരികതു അവള്‍ വരുംബോളയിരുന്നു ഒരു കാമുകന്റെ ഭാവത്തില്‍ തല ചെരിച്ച് താടിയില്‍ കൈ താങ്ങി ഞാന്‍ അവളെ ആസ്വതിച്ചത്. ആ രൂപം ഹൃദയമാകുന്ന എന്റെ ഫോട്ടോകോപി മെഷിനില്‍ ശബളമായി പതിഞ്ഞു. അതില്‍ തിളങ്ങി നിന്ന നിറം അവളുടെ ഇളം കറുപ്പായിരുന്നു.
വിധി വേട്ടയാടല്‍ തുടര്‍ന്നു. 6 .A യും 6.B തമ്മില്‍ പൊട്ടിപൊളിഞ്ഞ ഒരു പലക മറയുടെ അതിരെ ഉള്ളു എങ്കിലും അതിര്‍ത്തിക്കു അപ്പുറത്തേക്ക് ഉള്ള ഒരു നോട്ടം പോലും നിഷിദ്ധമായിരുന്നു. അധിനിവേശ കശ്മിരിനപ്പുരതെ ഒരു പക്കിസ്ടനിയോടു പോലും ഒരു ഇന്ത്യാക്കാരന്‍ ചെയ്യാത്തത് 6.B ക്കാര്‍ എന്നോട് ചെയ്തു. എന്റെ കാഴ്ചകള്‍ക്ക് ആ പലക മറ വരയെ അനുമതി ഉള്ളായിരുന്നു. ശുഭ പ്രതീക്ഷയോടെ ഒരുവര്‍ഷം മുഴുവന്‍ എന്റെ കാഴ്ചകളെ ആ അതിര്‍ത്തിയില്‍ ഞാന്‍ നുഴഞ്ഞു കയറാന്‍ വിട്ടു. പക്ഷെ സ്വാതന്ദ്രം വിദൂരതയിലായിരുന്നു. വിധി പലകമറ യുടെ രൂപത്തില്‍ പിന്നെയും ഒരുപാടുവര്‍ഷം. ഒടുവില്‍ എട്ടാം തരം കഴിഞ്ഞപ്പോള്‍ അത് കരിന്ഗല് ഭിത്തിക്ക് വഴി മാറി . ഇനി നുഴഞ്ഞു കയറാനാവില്ല.
നിങ്ങള്‍ ഒരാളെ ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ എന്നറിയാന്‍ കുറെ നാള്‍ തമ്മില്‍ കാണാതെ ഇരിക്കുക. വീണ്ടും കാണുമ്പോള്‍ അതെ ഇഷ്ട്ടം ബാക്കി ഉണ്ടെങ്കില്‍, നിങ്ങള്‍ പ്രണയത്തിലാണ്. എവിടെയോ കേട്ടുമറന്ന വാചകം. ഞാന്‍ കേട്ടിട്ടുള്ളതില്‍ വെച്ചു ഏട്ടവുമ് അര്ത്ഥം തികഞ്ഞ വാക്കുകള്‍. 1997 നു ശേഷം തുടര്‍ന്നു ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ വരികളാണ്. കരിങ്ങള്‍ ഭിത്തികള്‍ക്ക് മുന്നില്‍ തോല്‍ക്കാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.
കണ്ണുതുറന്നപ്പോള്‍ ഞാന്‍ പത്താംതരം പാസയിരുന്നു. കലാലയം മാടിവിളിച്ചപ്പോള്‍ അവളും എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു വലിയ കെട്ടിടത്തിനുള്ളില്‍ മറ്റൊരുമുറിയില്‍. അപ്പോള്‍ എനിക്ക് മീശ മുളച്ചിരുന്നു.
പുതു നൂറ്റാണ്ടിന്റെ പിറവി എനിക്കും ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. മനസ്സില്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു. വാക്കുകള്‍ക്കു മൂര്‍ച്ച വച്ചു. വിപ്ലവത്തിന്റെ വിത്തുകള്‍ ഉള്ളില്‍ എവിടെയോ പാകപ്പെട്ടു. മനസ്സില്‍ പ്രണയത്തിന്റെ അഗ്നി പര്‍വതം പുകഞ്ഞു തുടങ്ങി. പ്രണയത്തിന്റെ പുകമണം മാത്രം എവിടെയും. പ്രണയം ലാവ പോലെ പുറത്തേക്ക് കുതിക്കാന്‍ വെമ്പി. ഒടുവില്‍ ഒരു പുലര്‍ക്കാലത്ത് ആളൊഴിഞ്ഞ ബസിനുള്ളില്‍ ഹൃദയ ഭാരവും പേറി അവള്ക്ക് പിന്നില്‍ ഞാന്‍ നിന്നു. ഒരു വിറയല്‍. കഴുത്തില്‍ ആരോ പിടി മുറുക്കിയിരിക്കുന്നു.
കണ്ടുമുട്ടിയിട്ട് 11 വര്‍ഷമാകുന്നു. പ്രണയത്തിനാകട്ടെ 7 വയസും. അന്ന് തോറ്റു പിന്മാറേണ്ടി വന്നു. അവള്ക്ക് മുന്നിലല്ല, വാക്കുകള്‍ക്കു മുന്നില്‍. അന്നാണ് അക്ഷരങ്ങളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയത്. ഒരു വെളുത്ത കടലാസ്സില്‍ ഞാന്‍ എഴുതി
നിന്നെ എനിക്കിഷ്ട്ടമാണ്, മറുപടി തരുക.
വാക്കുകള്‍ക്കു മുന്നില്‍ തോറ്റു 24 മണിക്കൂര്‍ കഴിയും മുന്പേ അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഞാന്‍ വിജയിച്ചു. ഇനി ഒരു ദിവസം കാത്തിരുപ്പാണ്. അന്തിമ കാത്തിരുപ്പ്. ജീവിതത്തില്‍ ആദ്യമായി ഞാന്‍ എഴുതിയ പ്രണയ ലേഖനം ഇളം കറുപ്പിന്റെ സുന്ദരിക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. ഞാന്‍ വളര്ന്നു എന്ന് തോന്നിയ ദിനം. പത്താംതരം പരീക്ഷ ഭലം കാത്തിരുന്നപ്പോള്‍ പോലും എന്റെ ഹൃദയമിടിപ്പ് ഇത്ര കണ്ടു കൂടിയിട്ടില്ല.
അടുത്ത പ്രഭാതം. ആളൊഴിഞ്ഞ അതെ ബസില്‍ വീണ്ടും
എന്താണ് മറുപടി......
നീണ്ട ഒരു മൌനം. പിന്നാലെ ഒരു വരി.
മറുപടി ഒന്നുമില്ല.....
എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചില്ല. എനിക്കും അവള്‍ക്കുമിടയില്‍ ചെറുതുള്ളികള്‍ കാഴ്ച മറച്ചു.
അവന് അവളോടെ അടങ്ങാത്ത പ്രണയമായിരുന്നു. വര്ഷത്തെ നിശബ്ദത പ്രണയത്തിനു ശേഷം അവന്‍ അവളോട് മനസ് തുറന്നു. പക്ഷെ അവള്‍ അതിനെ തിരിഞ്ഞു നോക്കിയില്ല.
അലങ്ഗാരങ്ങളും ഉപമകളും ആകാംഷകളും ഇല്ലാതെ വെറും മൂന്നു വാചകങ്ങളില്‍ ഈ കഥയെ വേണമെങ്കില്‍ പറയാം. ഈ കഥ പലപ്പോഴും ആവര്ത്തിക്കപെടുന്നതാണ്. സമാന അനുഭവസ്ഥര്‍ കൈ പൊക്ക് എന്ന് സ്ടാച്യു ഓഫ് ലിബെര്ട്ടിക്കു മുകളിലോ, ഈഫെല്‍ ഗോപുരത്തിന് മുകളിലോ, ഹിമഗിരി പര്‍വതിനു മുകളിലോ, കുട്ടിക്കാനം -പീരുമേട് റോഡില്‍ നിന്നുമുള്ളിപാരക്ക് മുകളിലോ കയറി നിന്നു ഉറക്കെ പറഞ്ഞാല്‍ രണ്ടു കയ്യും പോക്കാന്‍ ഒരായിരം പേര്‍ താഴെ കാണും.
മനസ്സില്‍ മാത്രം പ്രണയം സൂക്ഷിക്കുന്നവര്‍ കൈ പോക്കന്‍ പറഞ്ഞാലോ? ആരും കൈ പൊക്കില്ല. ഒളികണ്ണിട്ടു മുകളിലേക്ക് നോക്കി അവര്‍ നടന്നകലും. ഇതിനുകാരണം ഭയത്തെക്കാളേറെ ആത്മവിശ്വാസം ഇല്ലായ്മയാണ്. ആത്മവിശ്വാസം ഇല്ലാത്തവന്‍ തകന്നടിയുമെന്ന വാചകങ്ങള്‍ നിങ്ങള്‍ മറയ്ക്കുക. ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാര്‍ നിങ്ങളാണ്. പ്രണയത്തെ കുഴി വെട്ടി മൂടിയവര്‍_. നീ എന്റെയാണെന്ന് ആള്‍ക്കുട്ടതിനു നടുവില്‍ നിന്നു നിങ്ങള്ക്ക് ആരും കേള്‍ക്കാതെ എപ്പോള്‍ വേണമെങ്ങിലും വിളിച്ചു പറയാം. നിങ്ങളാണ് യെധാര്‍ത്ഥ ധീരന്മാര്‍. മനസിനുമേല്‍ നിയന്ത്രണം ഉള്ളവര്‍. തുറന്നുപറഞ്ഞാല്‍ തകര്‍ന്നടിയുന്ന ചില്ലികൂടിന്റെ വാതില്‍ താഴിട്ടു പൂട്ടിയവര്‍.
നിങ്ങളാണ് ഇന്നിന്റെ സര്‍പ്രിസും. ഹീറോയിന്‍ ആരെന്ന് ചോദിക്കുമ്പോള്‍ മെല്ലെ ഒന്നു പുഞ്ചിരിക്കുക. പിന്നെ വാതിലടച്ചു പഞ്ഞികെട്ട് നിറച്ച മെത്തയില്‍ തല ചായ്ച്ചു തൂവല്‍ സ്പര്‍ശം പോലുള്ള സ്വപ്‌നങ്ങള്‍ കാണുക. പച്ചവിരിതനലില്‍ അവളെ തോള്‍ ചേര്ത്തു നിര്‍ത്തുക. തെക്കന്‍ കാറ്റിന്റെ കുളിരില്‍ അവളെ മടിയിളിട്ടുരക്കുക. നിസ്വാര്തമായി പ്രണയിക്കുക . സമ്മാനമായി നല്കാന്‍ ഒരു പ്രണയം സൂക്ഷിക്കുന്നുണ്ടെന്ന് അവള്‍ അറിയാതെഇരിക്കട്ടെ.
പുലര്‍ച്ചെ പ്രണയത്തെ കുഴി വെട്ടി മൂടുക. നമുക്കതിനെ രാത്രിയില്‍ മാത്രം പുറത്തെടുത്ത് ലളിക്കം. പക്ഷെ എന്തിനാണ് നാളുകള്‍ക്കുശേഷം ഇന്നലെ എനെ കണ്ടപ്പോള്‍ നീ തലകുനിച്ചു നടന്നു നീങ്ങിയത്? ആദ്യമായാണു തല ഉയര്‍ത്തി ഞാന്‍ നിന്നെ നോക്കുന്നത് . അപ്പോള്‍ നീ കുളത്തിലെ താമര പോലെ മുഖം കുനിച്ചു നടന്നതെന്തേ? നിന്റെ കഴിഞ്ഞ നാളുകള്‍ക്കും ഒരു ഇളം കറുപ്പിന്റെ നിറമായിരുന്നോ? അതോ പ്രണയത്തെ കുഴിവെട്ടി മൂടിയവരുടെ കൂട്ടത്തില്‍ നീയും ഉണ്ടായിരുന്നൊ?
Subscribe to:
Post Comments (Atom)
1 comment:
hmmmmm........college days orma vannu.......kollam ...appol engane okke anu sambhavangalude kidappu....
Post a Comment