Thursday, October 22, 2009


വധശിക്ഷ

അനുസരണ കാട്ടിയതിനു വധശിക്ഷ

ഞാന്‍ കണ്ടതാണ്

കുട്ടികള്‍ മുകളിലേക്ക് നോക്കി കേഴുന്നത്

തേന്‍മാവേ മാങ്ങ താഴെക്കിട്

തേന്‍മാവെ ഒരു നൂറു മാങ്ങ താഴെക്കിട്

അനുസരണ കാട്ടിയതിനു വധശിക്ഷ

ഞാന്‍ കണ്ടതാണ്

മാവ് ഒരു ആയിരം മാങ്ങാ താഴേക്കിട്ടു

കുറെയെണ്ണം വീണത്‌ മച്ചിന്റെ മേല്‍

മച്ചു തകര്‍ക്കുന്ന മാവേ എന്ന് ആക്രോശം

ഞാന്‍ കണ്ടതാണ് കുട്ടികള്‍ ഓടി ഒളിച്ചു

ഒരു മഴുവുമായി അതാ ഒരാള്‍

ഞാന്‍ കണ്ടതാണ് മാവിനെ അയാള്‍ വെട്ടികൊന്നു

അനുസരണ കാട്ടിയതിനു വധശിക്ഷ

കുറ്റക്കാരന്‍ ആരെന്ന് ഞാന്‍ കണ്ടെത്തി

ഐസക് ന്യൂട്ടണ്‍

ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഇരയായി ഒരു തേന്മാവ്

No comments: