Sunday, November 29, 2009







നടനം മോഹനം ..............

ശബ്ദം കൊണ്ടു അഭ്രപാളിയില്‍ വിസ്മയം തീര്ത്ത നടനായിരുന്നു മുരളി . മലയാള സിനിമയില്‍ ഒരുപാടുനടന്മാര്‍ വില്ലന്‍ വേഷങ്ങള്‍ അനിഞ്ഞിട്ടുണ്ടാങ്ങിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു മുരളി. ശബ്ദവും മുഖ ഭാവവും കൊണ്ടായിരുന്നു മുരളി നായകന് വെല്ലുവിളി ഉയര്‍ത്തിയ വില്ലനായി അഭ്രപാളിയില്‍തെളിഞ്ഞത്. അതേ ശബ്ദം കൊണ്ടുതന്നെ മുരളി ഒട്ടേറെ നായക തുല്യ കഥാപാത്രങ്ങള്‍ക്കും ജീവനേകി. മലയാളസിനിമയില്‍ മുഴങ്ങികീട്ട ആ ശബ്ദ വിസ്മയം ഇനിയില്ല . ലാല്‍ സലാമിലെ സഖാവ് ഡി കെ യെ മലയാളി എങ്ങനെമറക്കും. നെട്ടുരാനോപ്പം കൈകോര്‍ത്തു പോലീസിന് മുന്നില്‍ കീഴടങ്ങനെതുന്ന ഡി കെ യുടെ ചങ്കുറപ്പ് , ആ മുഖത്തെ ഭാവ ഭേതങ്ങള്‍.. .
ചമയത്തിലെ നാടകാചാര്യനായി അന്തികടപ്പുറത്തു ചുവടുവച്ച മുരളി മലയാളിയുടെ മനസ്സില്‍ചിറ പ്രതിഷ്ഠ നേടി. കഥാപാത്രമായിരിക്കെ മരിക്കന്‍ ആഗ്രഹിച്ച ചമയത്തിലെ നാടകാചാര്യന്റെ റോള്ജീവിതത്തിലും മുരളി ആവര്‍ത്തിച്ചു. വേഷങ്ങള്‍ അഴിച്ചു വച്ചെങ്കിലും അഭ്ര പാളിയില്‍ നിരഞ്ഞുനില്‍ക്കുമ്പോള്‍അകാലത്തില്‍ ഒരു വിടവാങ്ങല്‍ . ദി കിങ്ങിലെ ജോസഫ്‌ എന്ന ഐ എ എസ് കാരനെ വെല്ലുവിളി ഉയര്‍ത്തിയ ജയ കൃഷ്ണന്‍ എന്ന എം പി ആയി അവതരിക്കാന്‍ മുരളിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. "നായായിട്ടും നരിയായിട്ടും പിന്നെനരനായിട്ടും ഒട്ടേറെ ജന്മങ്ങള്‍ പിറന്നാലെ തന്നെ തോല്പ്പിക്കനാകൂ " എന മുരളിയുടെ ചൂടന്‍ വാചകങ്ങള്‍ജീവിതത്തിലും ബാധകം .
ഒട്ടേറെ വേഷങ്ങള്‍ ചമയപ്പെട്ടിയില്‍ ഒതുക്കി വച്ചാണ് മുരളി അരങ്ങ് വിട്ടിറങ്ങിയത്‌ . ഒട്ടേറെ മോഹിച്ച കര്‍ണനിലെക്കുള്ള പകര്‍ന്നാട്ടം ബാക്കിയാക്കി ,
തനിക്ക് തുല്യന്‍ താന്‍ മാത്രം എന്ന് തെളിയിച്ച്‌ മഹാനടന്‍ യാത്രയായി. നെറ്റിയിലെമുറിവിന്റെ പാടുകൊണ്ടുവരെ പ്രേക്ഷകരെ വിറപ്പിച്ച വില്ലന്‍ . മുരളി എന്ന പേരിനു നികത്താനാകാത്ത വിടവ് എന്നുകൂടി അര്‍ഥം
.......

No comments: