Sunday, April 3, 2011

പുലിക്കുട്ടികള്‍


ധോണി പറഞ്ഞു, അതെ, ഞങ്ങള്‍ക്ക് ഒരു പൂര്‍വ്വികര്‍ ഉണ്ട് . ചെകുത്താന്മാര്‍ എന്ന് ലോകം അവരെ വിളിച്ചു . ആ ചെകുത്താന്മാരുടെ ഇളമുറക്ക് ഒപ്പമാണ് ഇന്ന് കടവുള്‍ . ആ എല്ലാം തികഞ്ഞവനെ ഞങ്ങള്‍ സച്ചിന്‍ എന്ന് വിളിച്ചു . ഇത് ഒരു അര്‍ച്ചന. ആ പരബ്രഹ്മത്തിന് ഞങ്ങള്‍ നല്‍കുന്ന പ്രാര്‍ത്ഥന. നൂറ്റി ഇരുപത്തി ഒന്ന് കോടി ജനതയ്ക്ക് ധോണിപടയുടെ സമ്മാനം. ലോകകപ്പ് . മേഘം ഒഴുകി മാറുമ്പോള്‍ നോക്കുക, ആകാശത്തിന്റെ നീലിമയില്‍ ഇന്ത്യ എന്ന രണ്ടക്ഷരം. സേവാങ്ങിന്റെ വിക്കറ്റില്‍ മലിങ്ക ആര്‍ത്തു ചിരിച്ചപ്പോള്‍ കരഞ്ഞത് നൂറ്റി ഇരുപത്തി ഒന്ന് കോടി ജനങ്ങള്‍. മണിക്കൂറുകള്‍ക്കു പിന്നാലെ ധോണി അതിര്‍ത്തികള്‍ ഭേദിച്ച് സിക്സര്‍ പറത്തിയപ്പോള്‍ ഇതേ ജനത്തിന്റെ ആഹ്ലാദത്തിനും അതിരുകളില്ലായിരുന്നു . അവര്‍ പറഞ്ഞു, ക്ഷമിക്കു മലിങ്ക . ഇതിഹാസത്തെ പുറത്താക്കി എന്ന് കരുതി അട്ടഹസിക്കാതിരിക്കുക . നീ പുറത്ത് ‌ആക്കിയവന്‍ ഇതാ ഇന്ത്യന്‍ ടീമിന്റെ തോളിലേറി ഈ മൈതാനം ചുറ്റുന്നു. അവനു നല്‍കാന്‍ ഇതില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വാങ്കടയില്‍ വീണ ഹര്‍ഭജന്റെ രണ്ടുതുള്ളി സന്തോഷ കണ്ണീരില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കഴിഞ്ഞ കാല പാപങ്ങല്‍കഴുകിപ്പോയി . സച്ചിനെ ഒറ്റയ്ക്ക് തോളില്‍ ഏറ്റിയ കോഹിലി വിളിച്ചു പറഞ്ഞു ഇന്ത്യന്‍ കരുത്ത് എന്തെന്ന്. സച്ചിനെ കെട്ടിപിടിച്ച യുവി പറഞ്ഞു, ഇതാണ് എന്‍റെ സ്പെഷ്യല്‍. എനിക്ക് പ്രിയപ്പെട്ടവന്‍. ടോസില്‍ ജയിച്ച ശ്രീലങ്ക ആദ്യം ബാറ്റ് എന്തിയപ്പോള്‍ രാജ്യം ഒന്ന് പതറി. പിന്നെ കണ്ടത് ശെരിക്കും പുലിക്കുട്ടികളെ . തരംഗയുടെയും ദില്ഷന്റെയും ഷോട്ടുകള്‍ അതിര്‍ത്തി കടക്കാന്‍ അനുമതിക്കായി ഇന്ത്യയോടു കെഞ്ചി . കണ്ണ് വെട്ടുച്ചു വെടിയുണ്ട വേഗത്തില്‍ പാഞ്ഞവയെ യുവി പറന്നുപിടിച്ചു .പുലികളുടെ വേട്ട കൊണ്ട് പതിറ്റാണ്ടുകള്‍ ശ്വാസം മുട്ടിയ സിംഹള നാട് വീണ്ടും പറഞ്ഞു, ഈ പുലികള്‍ സിംഹത്തെ കൊല്ലും. പിന്നെ എല്ലാം തത്സമയം . ലോകത്തിന്റെ നെറുകില്‍ തൊടാന്‍ സംഗകാര നീട്ടിയ കയ്യില്‍ അവസാനത്തെ ആണി അടിക്കാന്‍ അവന്‍ വന്നു. തേരാളികളുടെ പോരാളി. ഇന്ദ്രജാലക്കാരന്‍. മഹേന്ദ്ര സിംഗ് ധോണി എന്ന ആണ്‍കുട്ടി. ഇതിനിടയില്‍ പിറന്ന അവതാരങ്ങളെ ലോകം ഗംഭീര്‍ എന്നും കോഹിലി എന്നും വിളിച്ചു . ഒടുവില്‍ ലോകത്തെ കൈനീട്ടി വങ്ങുമ്പോള്‍ ഇന്ത്യ പറഞ്ഞു, ഞങ്ങള്‍ക്ക് ഇത് വെറും കളിയല്ല. ഇവര്‍ കളിക്കാരുമല്ല. ഇത് ഞങ്ങളുടെ മതമാണ്‌. ഇവരാണ് ഞങ്ങളുടെ വീരന്മാര്‍ .

2 comments:

റിനി ശബരി said...

RENJITH .. kannil ninnum ittu veenu thullikal .. avatharanam manoharam .. orupadistayi .. vakkukalilla ennalathe aa nerine .. eni marichalum vendilla .. nandhi ravile thanne ee pravasikke manam nirayunna , ee vakkukal konde virunnorikkiyathine ..

anumod said...

this is the beginning.......beginning of new era.........words may be weak to tell the proud and joy of that....and miles to go ..........miles to go