Sunday, July 31, 2011

വാവ് ബലി

കര്‍ക്കിടക വാവിലെ ബലി തലേന്ന് രാത്രി കടല്‍തീരത്തെ ഒരുക്കങ്ങല്‍ക്കിടയിലൂടെ അലയുന്നാ ഒരു ആത്മാവിനെ ഞങ്ങള്‍ കണ്ടു . ജീവനുള്ള ഒരാത്മാവ്. അതൊരു സ്ത്രീ ആയിരുന്നു. അവള്‍ ഒരു വേശ്യ ആയിരുന്നു. പച്ചയില്‍ മജന്ത പൂവുകള്‍ വിരിഞ്ഞ സാരിയുടുത് അവള്‍ തീരത്തെ അച്ചടക്കമില്ലാത്ത മണലിലൂടെ നടന്നു. ആവിപറക്കുന്ന ചൂടന്‍ വിഭവങ്ങളുള്ള കടയിലേക്ക് പലരെയും എന്നപോലെ അവളെയും കടക്കാരന്‍ വിളിക്കുന്നുണ്ടായിരുന്നു, നാക്കിലെ കച്ചവടതന്ദ്രങ്ങലാല്‍.
കടയില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങള്‍ക്കരികിലൂടെ അവള്‍ പതിയെ നടന്നുപോയി. എന്‍റെ മുഖത്ത് നോക്കിയ അവളുടെ കണ്ണുകളില്‍ വില്‍പ്പനയുടെ സമ്മതം . നാക്കിനാല്‍ ഉറക്കെ കച്ചവട തന്ത്രം പയറ്റാന്‍ അവള്‍ക്ക്‌ ആവില്ലല്ലോ . ഞങ്ങളിലെ മൂവര്‍ സംഗത്തില്‍ ഒന്ന് എന്‍റെ ഭാര്യയായിരുന്നു. അവള്‍ പരിസരം ശ്രെധിക്കാതെ എന്നോടൊട്ടി നടന്നു. അവളെ കണ്ടാവണം തൊഴിലിന്റെ സാധ്യധ തേടി പച്ച സാരി മറ്റൊരു കോണിലേക്ക് നടന്നു.
ബൈക്കില്‍ ഒറ്റയ്ക്ക് നിന്ന യുവാവിന്റെ അരികില്‍ ചെന്ന അവള്‍ പതിയെ എന്തോ പറഞ്ഞു. നൊടിയിട നിന്ന ശേഷം അവള്‍ മുന്നോട്ട്‌.വാഹനം നോ പാര്‍കിംഗ് ബോര്‍ഡിനു കീഴിലുപേക്ഷിച്ചു അവന്‍ പിന്നാലെ.
അത് ഒരു ലൈംഗിക തൊഴിലാളി ആണെന്ന് ഞാന്‍ എന്‍റെ കൂട്ടാളികള്‍ക്കു വിശദീകരിച്ചു. അവരിലെ അന്വേക്ഷനത്മകതയും ഉണര്‍ന്നു. വാരകള്‍ പിന്നിലായി ഞങ്ങള്‍ അവരെ അനുഗമിച്ചു. ബീച്ചിനു സമീപത്തെ ഇരുട്ട് പരതുകയായിരുന്നു അവര്‍. പാര്‍ക്കുചെയ്ത ഒരു വാഹനത്തിന്റെ മറവ്‌, അല്ലെങ്ങില്‍ കാലൊച്ച മാത്രം കേള്‍ക്കുന്ന വെളിച്ചത്തിന് പ്രവേശനമില്ലാത്ത ഒരു കോണ്‍ . ആളുകള്‍ ഒട്ടുമിക്കവാറും ഒഴിഞ്ഞ തീരത്തെ പാര്‍കിന്റെ കവാടം പിന്നിട്ടു അവര്‍ മുന്നേറി. കറുത്ത വാവിനെ സാക്ഷിയാക്കി ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് അവരറിയാതെ മൂന്നു ജീവനുള്ള ആത്മാക്കള്‍. ബാലിക്കടവിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ ,മരിച്ചിട്ടും മരിക്കാത്ത ആത്മാക്കളില്‍ എത്ര പേര്‍ ഞങ്ങളെ പിന്തുടരുന്നുണ്ടാവും.
കരുത്തവാവിലും ഇരുട്ടിന്റെ ഒരു കോണ്‍ പാര്‍കില്‍ അവര്‍ക്ക് ലഭിച്ചില്ല . കാണുന്നവര്‍ക്ക് അവരിപ്പോള്‍ ഭാര്യഭാര്തക്കന്മാര്‍. മുട്ടിയുരുമ്മി ,കിന്നാരം പറഞ്ഞ് അങ്ങനെ അങ്ങനെ. പാര്‍കിന്റെ കാരുണ്യം കിട്ടാത്തതിനാല്‍ അവര്‍ വീണ്ടും പുറത്തെ റോഡിലേക്കിറങ്ങി .മുന്നില്‍, അന്യര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ടോടെ വിമാനതാവലതിന്റെ സൈഡ് കവാടം. തുറക്കില്ല എന്നറിഞ്ഞിട്ടും അവര്‍ അതിനുമുന്നില്‍ തെല്ലൊന്നു നിന്നു. നാണം മറക്കെണ്ടാത്ത മത്സ്യ കന്യകയെ വലം വെച്ച് പഴയ നോ പാര്‍ക്കിംഗ് ബോര്‍ഡിനു അടിയിലെതി അവര്‍. അപ്പോള്‍ മത്സ്യ കന്യകയുടെ മുലഞ്ഞെട്ടില്‍ പോലും രാത്രിയുടെ നിഴല്‍ വീണിരുന്നു.
തണല്‍ തരാത്ത തീരത്തെ വിട്ട്‌ ദൂരേക്ക്‌ പോകാന്‍ അവര്‍ ബൈക്കിനു അരുകിലെത്തി . ബൈക്ക് നീങ്ങവേ തീരത്തെ ഹാലജന്‍ ബള്‍ബിന്റെ മഞ്ഞ പ്രകാശം പച്ച സാരിയില്‍ നിന്നു വിട്ടൊഴിഞ്ഞു കൊണ്ടേ ഇരുന്നു . മഞ്ഞ ഒഴിഞ്ഞപ്പോള്‍ സാരിക്ക് കടും നിറം കൂടി. ഇരുവരും ഇരുളുതെടി യാത്രയാകുന്നതിനെ പിന്തുടര്‍ന്ന് ഞങ്ങളും. പ്രധാന പാതയിലെ ഹാലജന്‍ ബുല്ബുകളെ വെറുത്ത അവര്‍ സിഗ്നല്‍ നല്‍കാതെ ഇടതുവഴിയിലൂടെ കൂടുതല്‍ രാത്രിയിലേക്ക്‌ നീങ്ങി. പിന്നാലെയുള്ള യാത്ര വിട്ട്‌ നേരെ പ്രകാശത്തിലേക്ക് ഞങ്ങള്‍ വണ്ടി ഓടിച്ചു.
കടയില്‍ നിന്നു പുറത്ത്‌ ഇറങ്ങിയവരാണ് ഞങ്ങള്‍ . ആവി പറത്തിയ രുചികള്‍ ഭോഗിച്ചവര്‍. അവളുടെ വയറ്റില്‍ വിശപ്പാകാം വികാരം. സമയം പോക്കലിന്റെ അന്വേക്ഷനാത്മാകത അവള്‍ക്കറിയില്ല. തീരത്തെ ഒരുക്കങ്ങളും അവള്‍ കണ്ടുകാണില്ല. അലയുന്ന ആത്മാക്കളെ അവള്‍ ഭയപെട്ടും കാണില്ല. ഈ കാലത്തും നൂറിന്റെ ഒരു നോട്ടു കാണണം എങ്കില്‍ ഒരുപാടിരുട്ടുകളില്‍ അലയേണം അവള്‍ക്ക്‌. വീട്ടിലെ ജീവിക്കുന്ന ആത്മാക്കള്‍ക്കായി ഇര തേടുന്നതാണ് തര്പ്പനമെന്നു അവള്‍ കരുതുന്നുണ്ടാകാം . പട്ടിണി കിടന്നു മരിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ബലി ചോറാല്‍ പരിഹാരക്രിയ അസാദ്യമെന്ന് അവളുടെ വിയര്‍പ്പിന്‍ തുള്ളികള്‍ ഇരുട്ടിന്റെ മറവില്‍ നിന്നു പറയുന്നുണ്ടാവാം. കറുത്ത വാവ് ദിവസം ആ കയ്യില്‍ കൈ പിടിച്ചവന്‍ ചെയ്യുന്നതും തര്‍പ്പണം തന്നെ .ജീവിച്ചിരിക്കുന്നവന് വേണ്ടി വായ്ക്കരി ഇട്ടവനെന്ന അയ്യപ്പ വചനത്തിന്റെ ആവര്‍ത്തനം.

1 comment:

Aswini said...

The thought and style of the blog is good but space is there for improving. I think you didn't read it before posting. Spelling mistakes are also there. Bakki sab tho theek hai.

Nice one!