Saturday, December 5, 2009













ആരോ
ഒരു ബ്ലോഗില്‍ ഇങ്ങനെ കുറിച്ചു . ലോകത്തോട്‌ മുഴുവന്‍ ദേഷ്യം തോന്നിയ ഒരു അവധി ദിനത്തില്‍ ഞാന്‍ വരികള്‍ വായിച്ചു . ഇപ്പോള്‍ എനികെ ആരോടും ദേഷ്യമില്ല .ഞാന്‍ എന്നെ അറിയുന്നു. നന്ദി പ്രിയസ്നേഹിതാ , വാക്കുകളില്ലൂടെ ലോകത്തെ കാണിച്ചു തന്നതിന്. ഞാന്‍ ഇന്നുമുതല്‍ ശ്രെമിക്കും ഇങ്ങനോരാളാകാന്‍ .
നന്ദി സ്നേഹിതാ എന്നെഞാനാക്കിയത്തിന്



എവിടെ ഇങ്ങനെയൊരാള്‍?



എനിക്കതറിയില്ല - എന്ന് ധൈര്യത്തോടെ പറയാന്‍ കഴിവുള്ളവന്‍. നിനക്കതറിയില്ലല്ലോ എന്ന പുച്ഛമില്ലൊതെ തനിക്കറിയുന്നതെന്തും ക്ഷമയോടെ പറഞ്ഞു തരുന്നവന്‍.

തനിക്കു മുകളിലായി പലതുമുണ്ടെന്ന് കരുതുമ്പോഴും, ഓരോരുത്തരെയും അവരായി മനസ്സിലാക്കാനും അതനുസരിച്ച്‌ പെരുമാറാനും അറിയുന്നവന്‍.

എന്റെ കരച്ചിലിനും ചിരിക്കും കാരണങ്ങള്‍ തിരക്കാതെ അതിന്റെ അര്‍ത്ഥം അറിയുന്നവന്‍.

ഓരോ യാത്രയും ഒരു പുതിയ അറിവാണെന്നു കരുതുന്നവന്‍.

സംഗീതത്തിനു സൌന്ദര്യമുണ്ടെന്ന്‌ ആസ്വാദനത്തിലൂടെയെങ്കിലും അറിയിക്കുന്നവന്‍.

യാഥാര്‍ത്ഥ്യത്തെ അറിഞ്ഞു കൊണ്ടു രസമുള്ള ധാരാളം തമാശകള്‍ പറയുന്നവന്‍.

കൌതുകകരമായ കിറുക്കുകള്‍ സ്വാഭാവികമായി കൈമുതലായവന്‍.

എന്റേതായതെന്തും തന്റേതു കൂടിയാണെന്നു കരുതുന്നവന്‍.

പുത്രനായും സഹോദരനായും അച്ഛനായും പെരുമാറാന്‍ കഴിയുമ്പോഴും തന്റെ ജീവിതത്തിന്റെ എല്ലാമായി എന്നെ കരുതുന്നവന്‍.

എന്റെ തെറ്റുകള്‍ കാണിച്ചു തിരുത്താന്‍ ധൈര്യം കാണിക്കുന്നവന്‍.

വെറുപ്പു തോന്നിപ്പിക്കാത്ത സ്വാര്‍ഥതയോടെ നീ എന്റേതു മാത്രമാണെന്നു തെളിയിക്കുന്നവന്‍.

എനിക്കു എന്റേതു മാത്രമാണെന്നു പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്നവന്‍.

എല്ലാത്തിലും നീ പിന്നിലാണെന്നു അറിയിക്കാതെ എന്റെ മുന്നില്‍ നില്‍ക്കുന്നവന്‍.

എല്ലാം ഇങ്ങനെയായിരിക്കണം എന്ന മുന്‍ വിധിയുടെ കൃത്രിമത്വമില്ലാത്തവന്‍.

ഒഴുക്കന്‍ മട്ടില്‍ അലസനായിരിക്കുമ്പോഴും ജീവിതത്തിന്റെ ക്രമം തെറ്റുന്നില്ല എന്ന് ബോധവാനാകാന്‍ കഴിയുന്നവന്‍.

എന്റെ തര്‍ക്കുത്തരങ്ങളെ ഭംഗിയായി എതിര്‍ക്കുന്നവന്‍.

വാക്കുകളെക്കാള്‍ മൌനത്തിനു അര്‍ത്ഥമുണ്ടെന്നറിയുമ്പോഴും എന്റെ ചിലമ്പലുകള്‍ക്ക്‌ കൌതുക പൂര്‍വ്വം കാതോര്‍ക്കുന്നവന്‍.

രസകരങ്ങളായ വിഡ്ഢിത്തങ്ങള്‍ പറയുമ്പോഴും വിഡ്ഢിയല്ലാത്തവന്‍.

സ്വപ്നം കാണാനിഷ്ടപ്പെടുമ്പോഴും സ്വപ്ന ജീവിയാകാത്തവന്‍.

ബുദ്ധിപൂര്‍വ്വം സംസാരിക്കുമ്പോഴും ബുദ്ധിജീവി ചമയാത്തവന്‍.

സാധാരണ ദുഃശ്ശീലങ്ങള്‍ പരീക്ഷിക്കുമെങ്കിലും അതൊന്നും ശീലമാക്കത്തവന്‍.

യാതൊന്നിനും താന്‍ അടിമയാകില്ലെന്ന നിര്‍ബന്ധബുദ്ധിയുള്ളവന്‍.

നീയോടിക്കുന്ന വണ്ടിയുടെ പിറകിലിരിക്കാന്‍ തനിക്കു അഭിമാനക്കുറവില്ലെന്ന് തെളിയിക്കുന്നവന്‍.

തന്റെ സംശയങ്ങള്‍ക്ക്‌ ഉത്തരമാരാഞ്ഞ്‌ നിനക്കും എന്തെങ്കിലുമറിയാം എന്നെന്നെ വിശ്വസിപ്പിക്കുന്നവന്‍.

അദ്ഭുതകരമായ ഒരു ചിരിയിലേക്ക്‌ വഴി തുറക്കാന്‍ എന്നെ നിര്‍ബന്ധപൂര്‍വ്വം കരയിക്കുന്നവന്‍.

എപ്പോഴും സന്തോഷവാനായി കാണപ്പെടാന്‍ ആഗ്രഹിക്കുമ്പോഴും തന്റെ ദുഃഖങ്ങള്‍ എന്നില്‍ നിന്ന് ഒളിപ്പിക്കാത്തവന്‍.

ബലഹീനതകളെ വിവേകത്താല്‍ കീഴടക്കുന്നവന്‍.

കുട്ടിത്തം വിടാതെ പെരുമാറുമ്പോഴും പക്വതയുള്ളവന്‍.

പ്രതിസന്ധിഘട്ടങ്ങളില്‍ ഉചിതമായ ഉറച്ച തീരുമാനം എടുക്കാന്‍ അറിയുന്നവന്‍.

നിന്റെ ഹൃദയം കീഴടക്കാനുള്ള കല തനിക്കു മാത്രമേ അറിയൂ എന്നെന്നെ ബോധ്യപ്പെടുത്തുന്നവന്‍.

ജീവിതത്തിന്റെ എല്ലാ വഴികളിലും ഞാനൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവന്‍.

ആകാംക്ഷ നിറക്കുന്ന കുസൃതിയിലൂടെ നിന്റെ ജന്മദിനം ഞാനോര്‍മ്മിക്കുന്നു എന്നറിയിക്കുന്നവന്‍.

ബാഹ്യപ്രകടനങ്ങളുടെ ആഡംബരങ്ങളില്ലാതെ തന്റെ സ്നേഹം എന്നെ അറിയിക്കുന്നവന്‍.

എന്നെ എല്ലാ തെറ്റുകളോടും കൂടെ ഞാനായി അംഗീകരിക്കുന്നവന്‍.

എന്നെ കൂടുതല്‍ ഞാനാക്കുന്നവന്‍.

ആത്മവിശ്വാസത്തോടെ തന്നെ തന്നെ തുറന്ന് കാണിക്കുന്നവന്‍.

Sunday, November 29, 2009







നടനം മോഹനം ..............

ശബ്ദം കൊണ്ടു അഭ്രപാളിയില്‍ വിസ്മയം തീര്ത്ത നടനായിരുന്നു മുരളി . മലയാള സിനിമയില്‍ ഒരുപാടുനടന്മാര്‍ വില്ലന്‍ വേഷങ്ങള്‍ അനിഞ്ഞിട്ടുണ്ടാങ്ങിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു മുരളി. ശബ്ദവും മുഖ ഭാവവും കൊണ്ടായിരുന്നു മുരളി നായകന് വെല്ലുവിളി ഉയര്‍ത്തിയ വില്ലനായി അഭ്രപാളിയില്‍തെളിഞ്ഞത്. അതേ ശബ്ദം കൊണ്ടുതന്നെ മുരളി ഒട്ടേറെ നായക തുല്യ കഥാപാത്രങ്ങള്‍ക്കും ജീവനേകി. മലയാളസിനിമയില്‍ മുഴങ്ങികീട്ട ആ ശബ്ദ വിസ്മയം ഇനിയില്ല . ലാല്‍ സലാമിലെ സഖാവ് ഡി കെ യെ മലയാളി എങ്ങനെമറക്കും. നെട്ടുരാനോപ്പം കൈകോര്‍ത്തു പോലീസിന് മുന്നില്‍ കീഴടങ്ങനെതുന്ന ഡി കെ യുടെ ചങ്കുറപ്പ് , ആ മുഖത്തെ ഭാവ ഭേതങ്ങള്‍.. .
ചമയത്തിലെ നാടകാചാര്യനായി അന്തികടപ്പുറത്തു ചുവടുവച്ച മുരളി മലയാളിയുടെ മനസ്സില്‍ചിറ പ്രതിഷ്ഠ നേടി. കഥാപാത്രമായിരിക്കെ മരിക്കന്‍ ആഗ്രഹിച്ച ചമയത്തിലെ നാടകാചാര്യന്റെ റോള്ജീവിതത്തിലും മുരളി ആവര്‍ത്തിച്ചു. വേഷങ്ങള്‍ അഴിച്ചു വച്ചെങ്കിലും അഭ്ര പാളിയില്‍ നിരഞ്ഞുനില്‍ക്കുമ്പോള്‍അകാലത്തില്‍ ഒരു വിടവാങ്ങല്‍ . ദി കിങ്ങിലെ ജോസഫ്‌ എന്ന ഐ എ എസ് കാരനെ വെല്ലുവിളി ഉയര്‍ത്തിയ ജയ കൃഷ്ണന്‍ എന്ന എം പി ആയി അവതരിക്കാന്‍ മുരളിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. "നായായിട്ടും നരിയായിട്ടും പിന്നെനരനായിട്ടും ഒട്ടേറെ ജന്മങ്ങള്‍ പിറന്നാലെ തന്നെ തോല്പ്പിക്കനാകൂ " എന മുരളിയുടെ ചൂടന്‍ വാചകങ്ങള്‍ജീവിതത്തിലും ബാധകം .
ഒട്ടേറെ വേഷങ്ങള്‍ ചമയപ്പെട്ടിയില്‍ ഒതുക്കി വച്ചാണ് മുരളി അരങ്ങ് വിട്ടിറങ്ങിയത്‌ . ഒട്ടേറെ മോഹിച്ച കര്‍ണനിലെക്കുള്ള പകര്‍ന്നാട്ടം ബാക്കിയാക്കി ,
തനിക്ക് തുല്യന്‍ താന്‍ മാത്രം എന്ന് തെളിയിച്ച്‌ മഹാനടന്‍ യാത്രയായി. നെറ്റിയിലെമുറിവിന്റെ പാടുകൊണ്ടുവരെ പ്രേക്ഷകരെ വിറപ്പിച്ച വില്ലന്‍ . മുരളി എന്ന പേരിനു നികത്താനാകാത്ത വിടവ് എന്നുകൂടി അര്‍ഥം
.......

Friday, November 13, 2009


രാജകുമാരന്‍

കുത്തിയൊലിക്കുന്ന പുഴയുടെ തീരത്ത് ചീട്ടുകൊണ്ടൊരു കൊട്ടാരം

കൊട്ടാരതിനുമേല് കാറ്റുകൊണ്ട്‌ ദിശാസൂചി

മഞ്ഞു കട്ടകള്‍ കൊണ്ടു മിന്നല്‍ രക്ഷാ ചാലകം

ചെന്നായ്ക്കളില്‍ നിന്നു രക്ഷ നേടാന്‍ ആട്ടിന്‍ കൂട്ടങ്ങളുടെ കാവല്‍

ഉള്ളില്‍ ഞാനും എന്റെ രാജകുമാരിയും

ഞങ്ങള്ക്ക് പുതക്കാന്‍ മുളയാണി കൊണ്ടു കമ്പളം

കഴിക്കാന്‍ സ്വര്‍ണ നാണയം കൊണ്ടു ചോറ്

കുടിക്കാന്‍ കാഞ്ഞിരത്തിന്‍ നീര്

ശത്രുപാളയത്തില്‍ പുഷ്പ്പാര്ച്ചനക്ക് മൂന്നു പോരാളികള്‍

കക്കുന്ന കള്ളന് ഒരു ഓഹരി

അവനെ തടുതാല്‍ തടവറ

ശ്വാസത്തിന് നികുതി

ഉച്ച്വാസത്തിനു ചാട്ടയടി

ഉപകാരത്തിനു കഴുമരം

കുട്ടികള്‍ക്കെല്ലാം ചില്ല് മിഠായി

ഞാന്‍ രാജകുമാരന്‍ ,

ഭ്രാന്തിന്റെ രാജകുമാരന്‍ ......

Thursday, October 22, 2009


വധശിക്ഷ

അനുസരണ കാട്ടിയതിനു വധശിക്ഷ

ഞാന്‍ കണ്ടതാണ്

കുട്ടികള്‍ മുകളിലേക്ക് നോക്കി കേഴുന്നത്

തേന്‍മാവേ മാങ്ങ താഴെക്കിട്

തേന്‍മാവെ ഒരു നൂറു മാങ്ങ താഴെക്കിട്

അനുസരണ കാട്ടിയതിനു വധശിക്ഷ

ഞാന്‍ കണ്ടതാണ്

മാവ് ഒരു ആയിരം മാങ്ങാ താഴേക്കിട്ടു

കുറെയെണ്ണം വീണത്‌ മച്ചിന്റെ മേല്‍

മച്ചു തകര്‍ക്കുന്ന മാവേ എന്ന് ആക്രോശം

ഞാന്‍ കണ്ടതാണ് കുട്ടികള്‍ ഓടി ഒളിച്ചു

ഒരു മഴുവുമായി അതാ ഒരാള്‍

ഞാന്‍ കണ്ടതാണ് മാവിനെ അയാള്‍ വെട്ടികൊന്നു

അനുസരണ കാട്ടിയതിനു വധശിക്ഷ

കുറ്റക്കാരന്‍ ആരെന്ന് ഞാന്‍ കണ്ടെത്തി

ഐസക് ന്യൂട്ടണ്‍

ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഇരയായി ഒരു തേന്മാവ്

Saturday, October 17, 2009


പ്രണയത്തെ കുഴിവെട്ടി മൂടിയവര്‍

10 ആം വയസില്‍ മനസ്സില്‍ പ്രണയം മൊട്ടിടുക . ഇന്നത്തെ പത്തു വയസുകാരന്റെ കഥയല്ല . 1994 ആണ് കാലഘട്ടം . അത് അത്ര പഴകിയ കാലമല്ലെങ്കിലും ഒരു ഇരുപതഞ്ഞുകാരന്‍ പറയുമ്പോള്‍ കാലഘട്ടത്തിനും ഗൌരവം കാണുക. എന്പതിനാലില്‍ ജനിച്ചവന് അവന്റെ പത്താം വയസിലെ കഥ എഴുപതുകളുടെ ഫ്രെയിമില്‍ സ്ന്നല്‍പ്പിഖ്‌ഖ്‌ാനാവില്ലള്ളൂ. കാലഘട്ടത്തെ വിടാം . കഥയിലേക്ക് മടങ്ങാം. അതിന് മുന്പ് ഒരു ആമുഖം , ഇതു തിരിച്ചുകിട്ടാത്ത പ്രണയത്തിന്റെ വിങ്ങല്‍ അനുഭവിക്കുന്നവര്‍ക്ക് ഐക്യധാര്ട്യം പ്രഖ്യാപിക്കാനാണ്.
നാട്ടുമ്പുറം. ഓടുപാകിയ സ്കൂള്‍ . വലിയ ഹാളിലെ ഓരോ മുറിയും പലകപാകിയ മറയാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു . ഏറ്റവും അറ്റത്ത്‌ 5 .B . ക്ലാസിന്റെ പ്രത്യേകത അതിന് ഒറ്റ വാതിലെ ഉള്ളു എന്നതാണ്. മറ്റേ വാതില്‍ തുറന്നാല്‍ അവിടെ അരമതിലാണ്. താഴെ വലിയ കുഴിയും. ആ സ്കൂളിലെ കുട്ടികള്‍ ഏറ്റവും മുതിരുന്നത് അന്ഞേ ബി യില്‍ എതുംബോളാണ്. 5.A എന്ന ഡിവിഷന്‍ ഉണ്ടെങ്കിലും അവര്‍ സീനിയര്‍ അല്ല. കാരണം ഏറ്റവും അറ്റത്തെ ക്ലാസ്സ് 5.B ആണ്.
എണ്ണ കറുപ്പിന്നു ഏഴഴക് കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുക അവളെ ആണ് . എല്ലാ കുട്ടികള്‍ക്കും സൌന്ദര്യം ഉണ്ടായിരുന്നെങ്കിലും ഒരിളം കറുപ്പുനിറം അവള്ക്ക് കൂടുതല്‍ ഭംഗി നല്കി.
നീലപ്പാവാടയും വെള്ള ബ്ലൌസും അണിഞ്ഞു തലമുടി ഇരുവശത്തേക്കും വകഞ്ഞുകെട്ടി അമ്മയുടെ കൈ പിടിച്ചു കയ്യില്‍ ഒരു വാട്ടര്‍ ബോട്ടിലും തൂക്കി അവള്‍. പ്രണയിച്ചു തുടങ്ങിയതെന്ന്നറിയില്ല . എന്നും സ്വപ്നം കണ്ടുരങ്ങുന്നത് അവളെ മാത്രം ആയിരുന്നു. അഞ്ചാം ക്ലാസുകാരന്റെ പ്രണയം അടിയന്തിരാവസ്ഥക്കാലത്തെ പോലെയാണ്. പുറത്തറിഞ്ഞാല്‍ ശകാരം മാത്രമാകും ചിലപ്പോള്‍ കേള്‍ക്കേണ്ടി വരുക. പക്ഷെ അത് അവന് വധശിക്ഷക്ക് തുല്യമാണ്.
ഉപ്പിലിട്ട മാങ്ങാ കണക്കെ ആ പ്രണയം മനസ്സില്‍ മൂടിക്കെട്ടി വെച്ചു മൌനത്തിന്റെ വലിയ കുഴിയില്‍ ഒളിപ്പിച്ചു. സ്വാഭാവികമായ ഒരു നോട്ടം പോലും അന്ഞേ ബി യുടെ ചുമരിനുള്ളില്‍ വെച്ചോ അതിന് പുറത്തോ ഇല്ല. അവളെ ആസ്വതിക്കുന്നതും പ്രണയിച്ചു ശ്വാസം മുട്ടിക്കുന്നതും രാത്രിയിലാണ് . ഉറക്കത്തില്‍ ഞാനവളെ പച്ചമരതണലില്‍ തോള്‍ ചേര്ത്തു നിര്‍ത്തി. തെക്കന്‍ കാറ്റിന്റെ കുളിരില്‍ മടിയിളിട്ടുറക്കി. ഞാന്‍ അവളെ പ്രണയിച്ചു ശ്വാസം മുട്ടിക്കുന്ന രാത്രികളില്‍ അവള്‍ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു, നിഷ്കളങ്ങയായി . രാത്രിയുടെ കൊടും കറുപ്പില്‍ അവളുടെ ഇളം കറുപ്പ് വേറിട്ടു നിന്നിരിക്കണം . മൌനമായ പ്രണയം ഒരു സമ്മാനമായി ഞാന്‍ അവള്‍ക്കായി കാത്തുവെച്ചു.
5 ആം തരം പാസായി. വിധി ആദ്യമായി എന്നെ തോല്‍പ്പിക്കാന്‍ നോക്കുന്നു. ഒരിക്കലും ആഗ്രഹിക്കതതാണ് സംഭവിച്ചിരിക്കുന്നത്. ഭാര്യയെ നാട്ടില്‍ ഉപേക്ഷിച്ചു ഗള്‍ഫില്‍ പോകീണ്ടിവരുന്ന ഭര്‍ത്താക്കന്മാരെ കുറിച്ചു പേടിയോടെ ഞാന്‍ ഓര്‍ത്തതും അന്നാണ്. അന്ഞേ ബി ഈറ്റവും അറ്റത്താണ്. തുടര്‍ന്ന് പഠിക്കണമെങ്കില്‍ വേറെ സ്കൂളില്‍ പോകണം. നാട്ടില്‍ ആകെ ഉള്ളത്തെ ഒരേ ഒരു ഹൈ സ്കൂളാണ്. അക്കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. പക്ഷെ ആര് എ യില്‍ എത്തുമ്പോള്‍ എനിക്കൊപ്പം അവള്‍ ഉണ്ടായിരുന്നില്ല.
സീനിയോരിടി നഷ്ട്ടമായ കാലത്തു വിധി അവളെയും എന്നില്‍ നിന്നു അകറ്റി. ഒരുപാടു പേര്ക്ക് നടുവില്‍ എഴുന്നേറ്റുനിന്നു പാടഭാകം വായിക്കുന്ന എന്റെ ഹീറോയിനെ ദിനവും എനിക്കിനി കാണാനാകില്ല. അങ്ങനെ പുസ്തകം വായിക്കുന്ന നേരങ്ങളിലായിരുന്നു ഏറെനേരം ആരെയും പീടിക്കാതെ അവളെ കണ്ണ് കൊണ്ടു പ്രണയിക്കാന്‍ അവസരം കിട്ടിയിരുന്നത്. രചന ബുക്ക്‌ വാങ്ങുവാന്‍ ടീച്ചറിന്റെ മേശക്കരികതു അവള്‍ വരുംബോളയിരുന്നു ഒരു കാമുകന്റെ ഭാവത്തില്‍ തല ചെരിച്ച് താടിയില്‍ കൈ താങ്ങി ഞാന്‍ അവളെ ആസ്വതിച്ചത്. ആ രൂപം ഹൃദയമാകുന്ന എന്റെ ഫോട്ടോകോപി മെഷിനില്‍ ശബളമായി പതിഞ്ഞു. അതില്‍ തിളങ്ങി നിന്ന നിറം അവളുടെ ഇളം കറുപ്പായിരുന്നു.
വിധി വേട്ടയാടല്‍ തുടര്‍ന്നു. 6 .A യും 6.B തമ്മില്‍ പൊട്ടിപൊളിഞ്ഞ ഒരു പലക മറയുടെ അതിരെ ഉള്ളു എങ്കിലും അതിര്‍ത്തിക്കു അപ്പുറത്തേക്ക് ഉള്ള ഒരു നോട്ടം പോലും നിഷിദ്ധമായിരുന്നു. അധിനിവേശ കശ്മിരിനപ്പുരതെ ഒരു പക്കിസ്ടനിയോടു പോലും ഒരു ഇന്ത്യാക്കാരന്‍ ചെയ്യാത്തത് 6.B ക്കാര്‍ എന്നോട് ചെയ്തു. എന്റെ കാഴ്ചകള്‍ക്ക് ആ പലക മറ വരയെ അനുമതി ഉള്ളായിരുന്നു. ശുഭ പ്രതീക്ഷയോടെ ഒരുവര്‍ഷം മുഴുവന്‍ എന്റെ കാഴ്ചകളെ ആ അതിര്‍ത്തിയില്‍ ഞാന്‍ നുഴഞ്ഞു കയറാന്‍ വിട്ടു. പക്ഷെ സ്വാതന്ദ്രം വിദൂരതയിലായിരുന്നു. വിധി പലകമറ യുടെ രൂപത്തില്‍ പിന്നെയും ഒരുപാടുവര്‍ഷം. ഒടുവില്‍ എട്ടാം തരം കഴിഞ്ഞപ്പോള്‍ അത് കരിന്ഗല് ഭിത്തിക്ക് വഴി മാറി . ഇനി നുഴഞ്ഞു കയറാനാവില്ല.
നിങ്ങള്‍ ഒരാളെ ശെരിക്കും ഇഷ്ട്ടപ്പെടുന്നുണ്ടോ എന്നറിയാന്‍ കുറെ നാള്‍ തമ്മില്‍ കാണാതെ ഇരിക്കുക. വീണ്ടും കാണുമ്പോള്‍ അതെ ഇഷ്ട്ടം ബാക്കി ഉണ്ടെങ്കില്‍, നിങ്ങള്‍ പ്രണയത്തിലാണ്. എവിടെയോ കേട്ടുമറന്ന വാചകം. ഞാന്‍ കേട്ടിട്ടുള്ളതില്‍ വെച്ചു ഏട്ടവുമ് അര്ത്ഥം തികഞ്ഞ വാക്കുകള്‍. 1997 നു ശേഷം തുടര്‍ന്നു ജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ വരികളാണ്. കരിങ്ങള്‍ ഭിത്തികള്‍ക്ക്‌ മുന്നില്‍ തോല്‍ക്കാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.
കണ്ണുതുറന്നപ്പോള്‍ ഞാന്‍ പത്താംതരം പാസയിരുന്നു. കലാലയം മാടിവിളിച്ചപ്പോള്‍ അവളും എന്നോടൊപ്പം ഉണ്ടായിരുന്നു. ഒരു വലിയ കെട്ടിടത്തിനുള്ളില്‍ മറ്റൊരുമുറിയില്‍. അപ്പോള്‍ എനിക്ക് മീശ മുളച്ചിരുന്നു.
പുതു നൂറ്റാണ്ടിന്റെ പിറവി എനിക്കും ഭാഗ്യങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചു. മനസ്സില്‍ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു. വാക്കുകള്‍ക്കു മൂര്‍ച്ച വച്ചു. വിപ്ലവത്തിന്റെ വിത്തുകള്‍ ഉള്ളില്‍ എവിടെയോ പാകപ്പെട്ടു. മനസ്സില്‍ പ്രണയത്തിന്റെ അഗ്നി പര്‍വതം പുകഞ്ഞു തുടങ്ങി. പ്രണയത്തിന്റെ പുകമണം മാത്രം എവിടെയും. പ്രണയം ലാവ പോലെ പുറത്തേക്ക് കുതിക്കാന്‍ വെമ്പി. ഒടുവില്‍ ഒരു പുലര്‍ക്കാലത്ത് ആളൊഴിഞ്ഞ ബസിനുള്ളില്‍ ഹൃദയ ഭാരവും പേറി അവള്ക്ക് പിന്നില്‍ ഞാന്‍ നിന്നു. ഒരു വിറയല്‍. കഴുത്തില്‍ ആരോ പിടി മുറുക്കിയിരിക്കുന്നു.
കണ്ടുമുട്ടിയിട്ട് 11 വര്‍ഷമാകുന്നു. പ്രണയത്തിനാകട്ടെ 7 വയസും. അന്ന് തോറ്റു പിന്മാറേണ്ടി വന്നു. അവള്ക്ക് മുന്നിലല്ല, വാക്കുകള്‍ക്കു മുന്നില്‍. അന്നാണ് അക്ഷരങ്ങളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയത്. ഒരു വെളുത്ത കടലാസ്സില്‍ ഞാന്‍ എഴുതി
നിന്നെ എനിക്കിഷ്ട്ടമാണ്, മറുപടി തരുക.
വാക്കുകള്‍ക്കു മുന്നില്‍ തോറ്റു 24 മണിക്കൂര്‍ കഴിയും മുന്പേ അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഞാന്‍ വിജയിച്ചു. ഇനി ഒരു ദിവസം കാത്തിരുപ്പാണ്. അന്തിമ കാത്തിരുപ്പ്. ജീവിതത്തില്‍ ആദ്യമായി ഞാന്‍ എഴുതിയ പ്രണയ ലേഖനം ഇളം കറുപ്പിന്റെ സുന്ദരിക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. ഞാന്‍ വളര്ന്നു എന്ന് തോന്നിയ ദിനം. പത്താംതരം പരീക്ഷ ഭലം കാത്തിരുന്നപ്പോള്‍ പോലും എന്റെ ഹൃദയമിടിപ്പ്‌ ഇത്ര കണ്ടു കൂടിയിട്ടില്ല.
അടുത്ത പ്രഭാതം. ആളൊഴിഞ്ഞ അതെ ബസില്‍ വീണ്ടും
എന്താണ് മറുപടി......
നീണ്ട ഒരു മൌനം. പിന്നാലെ ഒരു വരി.

മറുപടി ഒന്നുമില്ല.....

എന്തുകൊണ്ടാണെന്ന് ഞാന്‍ ചോദിച്ചില്ല. എനിക്കും അവള്‍ക്കുമിടയില്‍ ചെറുതുള്ളികള്‍ കാഴ്ച മറച്ചു.
അവന് അവളോടെ അടങ്ങാത്ത പ്രണയമായിരുന്നു. വര്ഷത്തെ നിശബ്ദത പ്രണയത്തിനു ശേഷം അവന്‍ അവളോട്‌ മനസ് തുറന്നു. പക്ഷെ അവള്‍ അതിനെ തിരിഞ്ഞു നോക്കിയില്ല.
അലങ്ഗാരങ്ങളും ഉപമകളും ആകാംഷകളും ഇല്ലാതെ വെറും മൂന്നു വാചകങ്ങളില്‍ ഈ കഥയെ വേണമെങ്കില്‍ പറയാം. ഈ കഥ പലപ്പോഴും ആവര്ത്തിക്കപെടുന്നതാണ്. സമാന അനുഭവസ്ഥര്‍ കൈ പൊക്ക് എന്ന് സ്ടാച്യു ഓഫ് ലിബെര്ട്ടിക്കു മുകളിലോ, ഈഫെല്‍ ഗോപുരത്തിന് മുകളിലോ, ഹിമഗിരി പര്‍വതിനു മുകളിലോ, കുട്ടിക്കാനം -പീരുമേട് റോഡില്‍ നിന്നുമുള്ളിപാരക്ക് മുകളിലോ കയറി നിന്നു ഉറക്കെ പറഞ്ഞാല്‍ രണ്ടു കയ്യും പോക്കാന്‍ ഒരായിരം പേര്‍ താഴെ കാണും.
മനസ്സില്‍ മാത്രം പ്രണയം സൂക്ഷിക്കുന്നവര്‍ കൈ പോക്കന്‍ പറഞ്ഞാലോ? ആരും കൈ പൊക്കില്ല. ഒളികണ്ണിട്ടു മുകളിലേക്ക് നോക്കി അവര്‍ നടന്നകലും. ഇതിനുകാരണം ഭയത്തെക്കാളേറെ ആത്മവിശ്വാസം ഇല്ലായ്മയാണ്. ആത്മവിശ്വാസം ഇല്ലാത്തവന്‍ തകന്നടിയുമെന്ന വാചകങ്ങള്‍ നിങ്ങള്‍ മറയ്ക്കുക. ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാര്‍ നിങ്ങളാണ്. പ്രണയത്തെ കുഴി വെട്ടി മൂടിയവര്‍_. നീ എന്റെയാണെന്ന് ആള്‍ക്കുട്ടതിനു നടുവില്‍ നിന്നു നിങ്ങള്ക്ക് ആരും കേള്‍ക്കാതെ എപ്പോള്‍ വേണമെങ്ങിലും വിളിച്ചു പറയാം. നിങ്ങളാണ് യെധാര്‍ത്ഥ ധീരന്മാര്‍. മനസിനുമേല്‍ നിയന്ത്രണം ഉള്ളവര്‍. തുറന്നുപറഞ്ഞാല്‍ തകര്‍ന്നടിയുന്ന ചില്ലികൂടിന്റെ വാതില്‍ താഴിട്ടു പൂട്ടിയവര്‍.
നിങ്ങളാണ് ഇന്നിന്റെ സര്‍പ്രിസും. ഹീറോയിന്‍ ആരെന്ന് ചോദിക്കുമ്പോള്‍ മെല്ലെ ഒന്നു പുഞ്ചിരിക്കുക. പിന്നെ വാതിലടച്ചു പഞ്ഞികെട്ട് നിറച്ച മെത്തയില്‍ തല ചായ്ച്ചു തൂവല്‍ സ്പര്‍ശം പോലുള്ള സ്വപ്‌നങ്ങള്‍ കാണുക. പച്ചവിരിതനലില്‍ അവളെ തോള്‍ ചേര്ത്തു നിര്‍ത്തുക. തെക്കന്‍ കാറ്റിന്റെ കുളിരില്‍ അവളെ മടിയിളിട്ടുരക്കുക. നിസ്വാര്തമായി പ്രണയിക്കുക . സമ്മാനമായി നല്കാന്‍ ഒരു പ്രണയം സൂക്ഷിക്കുന്നുണ്ടെന്ന് അവള്‍ അറിയാതെഇരിക്കട്ടെ.
പുലര്‍ച്ചെ പ്രണയത്തെ കുഴി വെട്ടി മൂടുക. നമുക്കതിനെ രാത്രിയില്‍ മാത്രം പുറത്തെടുത്ത് ലളിക്കം. പക്ഷെ എന്തിനാണ് നാളുകള്‍ക്കുശേഷം ഇന്നലെ എനെ കണ്ടപ്പോള്‍ നീ തലകുനിച്ചു നടന്നു നീങ്ങിയത്? ആദ്യമായാണു തല ഉയര്‍ത്തി ഞാന്‍ നിന്നെ നോക്കുന്നത് . അപ്പോള്‍ നീ കുളത്തിലെ താമര പോലെ മുഖം കുനിച്ചു നടന്നതെന്തേ? നിന്റെ കഴിഞ്ഞ നാളുകള്‍ക്കും ഒരു ഇളം കറുപ്പിന്റെ നിറമായിരുന്നോ? അതോ പ്രണയത്തെ കുഴിവെട്ടി മൂടിയവരുടെ കൂട്ടത്തില്‍ നീയും ഉണ്ടായിരുന്നൊ?

Tuesday, June 30, 2009

നല്ല ഇടയന്‍....

കൊച്ചായന്‍ ആടിനെ വിറ്റു. എനിക്ക് ഉറപ്പാണ്‌ ലോകത്ത് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു . ബഷീര്‍ കണ്ട പാത്തുമ്മയുടെ ആട് പോലെയല്ല കൊച്ചായന്‍ന്റെ ആട് . അവയ്ക്ക് സ്വാതന്ത്രം നന്നേ കുറവായിരുന്നു . അവയെ വിറ്റിരിക്കുന്നു. അരുതാത്തത് എന്തിനേയോ നേരിടാന്‍ ലോകമേ നീ തയാറാവുക.

ഞാന്‍ കാണുമ്പോള്‍ മുതല്‍ കോച്ചായാണ് ആടുകള്‍ ഉണ്ട്. അവ കൊച്ചായന്റെ ദിനചര്യയുടെ ഭാകമാണ് . കൊച്ചായന്റെ ജോലി നിര്‍വചിക്കുക വയ്യ. ഒഫീഷ്യല്‍ രേകകളില്‍ ജോലി കൃഷി ആണ്. നാട്ടിന്‍ പുറത്തെ സ്കൂളുകളില്‍ കുട്ടികളോട് അച്ഛന്റെ ജോലി എന്തെന്ന് ചോദിച്ചാല്‍, ഉത്തരം ഇംഗ്ലീഷില്‍ വേണം എന്ന് ശടിച്ചാല്‍, മറുപടി ഫാര്‍മര്‍ എന്ന് ആവും. മറ്റു ജോലികളുടെ ഇംഗ്ലീഷ് അറിയാത്തത് ആണ് മിക്കകുടികളെയും കര്ഷ്ക പുത്രരക്കാന്‍ പോന്ന കാരണം. അത് പ്രകാരം നോക്കിയാല്‍ കൊചായനും ഒരു കര്ഷക പുത്രന്‍ ആണ്. പുള്ളിയുടെ മക്കള്‍ ഇതേ സ്കൂളില്‍ പഠിക്കുന്നതിനാല്‍ അവര്‍ പാരമ്പര്യമായി കര്‍ഷക കുടുംബം.

രാവിലെ മുതല്‍ ഉച്ച വരെ കൊച്ചായന്‍ ടാപ്പിംഗ്‌ തൊഴിലാളി ആണ്. രണ്ടു തോട്ടങ്ങള്‍ വെട്ടാന്‍ ഉണ്ട് , അതിനാല്‍ ചെറിയ ഒരു അട്ജസ്റ്മെന്റ്റ്‌ . ഒന്നിരാടന്‍ ദിവസങ്ങളിലാണ് ഓരോ തോട്ടത്തിനും ചാന്‍സ്. എട്ടു മണി യോടെ വെട്ടു കഴിഞ്ഞു കാപ്പി കുടിക്കാന്‍ പോകുനത് കാണാം . റബ്ബര്‍ കറ പുരണ്ട കറുത്ത ഷര്‍ട്ടും കൈലിയും . വലത്തേ വിരലുകല്കിടയില്‍ ഒട്ടിയ റബ്ബര്‍ കറ മറുകിയാല്‍ ഇളക്കി എടുത്തു കുശലം പറഞു കൊച്ചായന്‍ നടന്നകലും
ഏറിയാല്‍ ഒരു മണികൂര്‍ ,വീണ്ടും അന്യന്റെ തോട്ടത്തില്‍ കൊച്ചായന്‍ സജീവം. കറ എടുത്ത് ഉറ ഒഴിക്കണം. പത്തുമണിയോടെ റോള് മാറും. ഇനി അദ്ദേഹം ക്ഷിരകര്‍ഷകന്‍ ആണ് . ആടുകള്‍ക്ക് തീറ്റ പറിക്കലാണ് ഇനി പണി.കൊചായന്റെ ഭാര്യയെ ഞാന്‍ ആദ്യമായി കാണുന്നത് കല്യാണത്തിന്റെ പിറ്റേ ദിവസം അവര്‍ കൊചായനോപ്പം ആടിന് പുല്ലുപറിക്കാന്‍ തോട്ടത്തില്‍ എത്തുമ്പോല്‍ ആണ് . ആടിനെ വിറ്റ ഈ ദിവസം മാത്രമാണ് അവരെ തോട്ടത്തില്‍ കാണാത്തത്.
മൂന്നുമണിയോടെ ഷീറ്റടി കഴിഞ്ഞു പോകുന്ന കൊചായന്‍ അഞ്ചു മണിയോടെ തൂവെള്ള നിറത്തില്‍ റോഡിലുടെ പോകും . കയ്യില്‍ ഒരു നീളന്‍ ടോര്‍ച്ച്‌ , സ്സ്റ്റീല്‍ സ്ട്രാപ്പോട് കൂടിയ വാച്ച്. വയ്കിട്ടത്തെ ആ യാത്രയും കൊചായന്റെ ജീവിതത്തില്‍ പതിവായിരുന്നു. മുതിര്‍ന്ന ആളുകള്‍ വയ്കിട്ട് അങ്ങനെ ഒരു യാത്ര നടത്തണം എന്ന് നിര്‍ബന്ധം ഉണ്ടെന്നു ഞാന്‍ ധരിച്ചിരുന്നു.
നാട്ടിലെ കാര്യങ്ങളേ കുറിച്ച് കൂടുതല്‍ അറിയുമ്പോളാണ് അവിചാരിതമായി ഞാന്‍ ആ അദ്ഭുത വാര്‍ത്ത കേട്ടത് . നാട്ടില്‍ ഒരു വായനശാല ഉണ്ട്. അവിടെ ല്യ്ബ്രെരിയനാണ് കൊച്ചയന്‍. അന്ന് എനിക്ക് തോന്നിയത് ആരാധനയാണ്. ആദ്യമായി ഒരു വലിയ മനുഷ്യനെ നേരിട്ടു കാണുന്നു എന്ന തോന്നല്‍. മനസ്സില്‍ ഒരു ആഗ്രഹം മൊട്ടിട്ടു. ലൈബ്രറിയില്‍ പോകണം. പുസ്തകങ്ങള്‍ വായിക്കണം. പക്ഷെ നാട്ടില്‍ ആ ല്യ്ബ്രെരി എവിടെ ആണെന്ന് ഒരു ഊഹവും ആ പ്രായത്തില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ കണ്ടെത്തി. അവിടുത്തെ നാനൂട്ടിമുപ്പതിനാലാമത്തെ ആമത്തെ മെമ്പര്‍ അന്നുമുതല്‍ ഞാനാണ്‌.
ഒരിക്കല്‍ പോലും വാര്‍ഷിക വരിയോ മറ്റു എന്തെങ്ങിലുമോ വായനശാലക്കായി കൊടുത്തിട്ടില്ല. ആദ്യമായി
വായനശാലയുടെ പടി കടക്കുകയാണ്. ഇരുണ്ട ഇടനാഴി. പലകകൊണ്ടുള്ള തട്ടിന്‍ പുറം. നടക്കുമ്പോള്‍ ഭൂമികുലുക്കത്തിന്റെ ശബ്ദം. രണ്ടു വാതിലുകള്‍ പിന്നിട്ട് വായനശാലക്കുള്ളിലെത്തി . ഒരു പൊടി പിടിച്ച ക്യാരംസ് ബോര്‍ഡ്‌ ചാരി വച്ചിരിക്കുന്നു. വട്ടമേശക്കു ചുറ്റും ചീട്ടുകളിക്കാര്‍. പൊടി പിടിച്ച കുറെ പുസ്തകങ്ങള്‍. ഇവക്കെല്ലാം നടുവില്‍ മേശക്ക് അഭിമുഖമായ കസേരയില്‍ കുറെ തടിച്ച ലെട്ജരുകല്ല്ക്ക് പിന്നില്‍ കൊചായന്‍.
വായനശാലയില്‍നിന്ന് അധികമാരും പുസ്തകങ്ങള്‍ എടുക്കാറില്ല . നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലക്കെ ഗ്രാന്റുകള്‍ കിട്ടു. അതുകൊണ്ട് കോച്ചായാണ് പിടിപ്പതു പണിയാണ് . മാസത്തിലൊരിക്കല്‍ പഴയ ലെട്ജരുകള്‍ നോക്കി പുതിയതിലേക്ക് ഒരു പകര്തലുണ്ട്. പലരുടെയും പേരില്‍ പല ബുക്കുകള്‍ പുതിയ തീയതിക്കടിയില്‍ എഴുതി ചേര്‍ക്കുന്ന ജോലി. അങ്ങനെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വായനശാലയാക്കി കൊചായന്‍ അതിനെ മുന്നോട്ടു നയിക്കുന്നു ‍. നല്ല ഇടയന്‍ .വീട്ടിലും നാട്ടിലും.
എനിക്ക് പുസ്തകങ്ങള്‍ തന്നു വിടുന്നതിനുമുന്‍പ് കൊച്ചയന്റെ വക സൂക്ഷ്മപരിശോധന ഉണ്ട്. മാധവിക്കുട്ടിയുടെ പുസ്തകങ്ങള്‍ എടുത്താല്‍ കൊച്ചായന്‍ അത് തിരികെ വാങ്ങിവെക്കും. അതില്‍ അസ്ലീലമായത് എന്തോ ഉണ്ടത്രേ. മാധവിക്കുട്ടി കുട്ടികള്‍ക്ക് വായിക്കാന്‍ പോന്ന എഴുത്തുകാരിയല്ല. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ മാധവിക്കുട്ടിയെ വായിച്ചിട്ടില്ല. അവര്‍ മരിച്ച ദിവസം എന്‍റെ കഥ എന്ന ആത്മകഥയിലെ ഒരു പേജ് വെറുതെ മറിച്ച് നോക്കിയതോഴിച്ചാല്‍.
കേരള കോണ്‍ഗ്രസുകാരനായിരുന്നു
കൊച്ചായന്‍. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ സ്ലിപ്പുമായി വീട്ടിവരും. കേരള കോണ്ഗ്രസ് പോലെ ഇടുങ്ങിയതായിരുന്നില്ല കൊച്ചായന്റെ മനസ്. ആ മനസ്സില്‍ രാഷ്ട്രീയത്തിന്റെ അറിവുകളും ചര്‍ച്ചകള്‍ക്ക് തീ പിടിപ്പിക്കാന്‍ പോന്ന വെടിക്കോപ്പുകളും ഒളിച്ചു വെച്ചിട്ടുണ്ടായിരുന്നു.
കൊച്ചായന്‍ വെട്ടിയിരുന്ന റബര്‍ മരങ്ങള്‍ കറ വറ്റിയ തടികളായി മാറിയിരിക്കുന്നു. ഭാര്യക്ക് വയസ് ഏറിയിരിക്കുന്നു . ലയബ്രരിയിലെ മെമ്പര്‍മാരുടെ എണ്ണം നാലക്കം കടന്നിരിക്കുന്നു. റബര്‍ വില വില ഇരട്ടിയിലധികം ആയിരിക്കുന്നു. കൊച്ചായന്‍ ആടിനെ വിറ്റിരിക്കുന്നു . പിറ്റേ ദിവസത്തെ പത്രം കണ്ടു ഞാന്‍ മാത്രം ഞെട്ടിയില്ല. ആഗോള സാബ്ബതിക മാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിരിക്കുന്നു. പളപള മിന്നുന്ന കുപ്പായമിട്ട് ഗള്‍ഫ് നാടുകളില്‍ നിന്ന് ഇടയ്ക്കിടെ എത്തികൊണ്ടിരുന്നവര്‍ പളപളപ്പ് നശിച്ചു നാട്ടിലേക്ക് വണ്ടി കയറിയിരിക്കുന്നു . ലോകം സാമ്പത്തിക പരാദീനതയാല്‍ നട്ടം തിരിയുന്നു.
കൊച്ചായന്‍ ലോകത്തെ അറിഞ്ഞ ഞാനിയാണ്. ആ നീക്കങ്ങള്‍ കാണുമ്പൊള്‍ കരുതിയിരിക്കുക. എന്തോ സംഭവിക്കാന്‍ പോവുകയാണെന്ന് . ഞാന്‍ മാത്രം ഞെട്ടിയില്ല. കൊച്ചായന്‍ ആടിനെ വിറ്റിരിക്കുന്നു .

Sunday, May 24, 2009

ഒരു മഴക്കാലം കൂടി .....


മഴയെ മാത്രം സ്നേഹിച്ച നീ മരണം വരുന്നത് കണ്ടുകാണില്ല. ഭൂമിയെഒപ്പിയെടുക്കാന്‍ ഇറങ്ങിത്തിരിച്ച നിന്നെ ഭൂമിക്കും മനസിലയിക്കാനില്ല . മഴയെ സ്നേഹിച്ച നിന്നിലേക്ക്‌ മരണം ഒരു മഴതുള്ളിപോലെപെയ്തിറങ്ങി. എനിക്കറിയാം , മരണം പടിവാതിലില്‍ എത്തിയപ്പോഴുംമഴയുടെ മരണതാളം ഒപ്പിയെടുക്കനാകും നീ ശ്രെമിച്ചത്.
വീണ്ടും ഒരു മഴക്കാലംകൂടി . ഇക്കുറി ജൂണ്‍ വരെ കാക്കാന്‍ മഴക്കും ക്ഷമഇല്ലെന്നു തോന്നുന്നു. അവധിക്കാലത്തിന്റെ കലാശകൊട്ട്‌ കുട്ടികള്‍ക്കെഇക്കുറി വീട്ടിനുള്ളില്‍ തന്നെ. അല്ല, മഴക്കറിയാം അവധിക്കാല ക്ലാസുകള്‍തകൃതി ആണെന്ന് . പ്രകൃതിയെ അങ്ങനെ അങ്ങ് പറ്റിക്കാന്‍ മനുഷ്യന്‍നോക്കണ്ട.
മെയ്‌മാസത്തിന്റെ അവസാന വാരത്തോടെ മഴ വീണ്ടും കടന്നുവരുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത്‌ ഒരു മരണവാര്‍ത്ത ആണ്. ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്ത ,ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത ഒരാളുടെ മരണം. മഴയെ ജീവനായി കണ്ട വിക്ടര്‍ ,മഴയുടെസഹചാരി ആയിരുന്ന വിക്ടര്‍. ഒടുവില്‍ വിക്ടര്‍ ജോര്‍ജ് എന്ന ക്യാമറ കണ്ണുകാരനെ മഴ കൂട്ടികൊണ്ടുപോയി . അവസാന ഫ്രെയിമില്‍ മഴ ഇല്ല, അതിന് പിന്നില്‍ വിക്ടര്‍ുമില്ല
ദിനപ്പത്രത്തിലെ ഫോട്ടോയിക്കുതാഴെ അച്ചടിച്ചുവന്നിരുന്ന ചെറിയ പേരിലൂടെ മാത്രമാണ് വിക്ടര്‍ ജോര്‍ജ് എനിക്ക് പരിചിതന്‍ . എന്നിട്ടും മരണം എന്നെ നൊമ്പരപ്പെടുത്തി.
ക്യാമറയെ സ്നേഹിച്ചു തുടങ്ങിയ ഏതൊ കാലത്ത് വിക്ടരിനെയും വിക്ടര്‍ ചിത്രങ്ങളെയും ഞാന്‍ ഇഷ്ട്ടപ്പെട്ടു. ഓരോ ചിത്രതിനുപിന്നിലെ ആത്മസമര്‍പ്പണം ഞാന്‍ അറിഞ്ഞപ്പോഴെക്ക് വിക്ടര്‍ പോയ്കഴിഞ്ഞിരുന്നു. മഴയും , മേഘങ്ങളും ഒന്നുമില്ലാതിടതെക്ക് . മണ്ണിലേക്ക് മാനം ഇറങ്ങിവന്ന ഒരുനാള്‍ . കരണ്ട് ഒരു വിരുന്നുകാരന്‍മാത്രമായിരുന്ന ദിവസങ്ങള്‍ . വിരുന്നുകാരന്‍ അവിചാരിതമായി കുറച്ചു നേരം തന്ങിനിന്നപ്പോള്‍ വെറുതെകൊതി കൊണ്ട് ടിവിയില്‍ കണ്ണോടിച്ചു. ഉരുള്‍പൊട്ടല്‍ വാര്‍ത്ത മിന്നിമാഞ്ഞപ്പോള്‍ എവിടെയോ കണ്ണ് ഒന്നുടക്കി. വെണ്ണിയാനി മലയില്‍ ഉരുള്‍പൊട്ടല്‍ വീണ്ടും. മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിനെ കാണാനില്ല . വേണ്ടപ്പെട്ട ആര്‍ക്കോ അപകടം എന്ന ആശങ്കയില്‍ ചാനല്‍ മാറ്റാതെ കന്നുംനട്ടിരുന്നു . വാര്‍ത്തകള്‍ സത്യമാകരുതെഎന്ന് കൊതിച്ചു. പക്ഷെ ഇന്ന് എനിക്കറിയാം അത്തരം വാര്‍ത്തകള്‍ നല്‍കുന്നത് നൂറു ശതമാനം ഉറപ്പിന്റെപിന്ബലതിലനെന്നു
പിന്നീടാണ്‌ അറിഞ്ഞത് വിക്ടര്‍ എന്ന ക്യാമറ കണ്ണ്‌കാരന്റെ ആഗ്രഹങ്ങലെക്കുരിച്ച് , സ്വപ്നങ്ങളെ കുറിച്ച്. മഴയുടെ ഫ്രെയിമില്‍ ആല്‍ബം തീര്‍ക്കാന്‍ ഇറങ്ങിപുരപ്പെട്ട വിക്ടര്നെ മഴ തിരിച്ചരിയതിരുന്നത് എന്തുകൊണ്ടാണ്. മദം പൊട്ടുമ്പോള്‍ അന്നം തന്ന കൈകളെ മറന്നു നെഞ്ചില്‍ കൊമ്പ് കുത്തിയിറക്കുന്ന കൊലയാനയെപോലെയാണോ മഴയും. രാത്രി മഴയുടെ ഭാവങ്ങള്‍ വായിച്ചറിഞ്ഞ എനിക്ക് മഴയുടെ മറ്റൊരു കിരാത രൂപവുംമനസിലാകുന്നു.
ഒടുവില്‍ സുഹൃത്തുക്കള്‍ വിക്ടറിനെ വിജയിപ്പിക്കാന്‍ തീരുമാനിച്ചു. വിക്ടറിന്റെ its raining എന്ന മഴ ആല്‍ബംപുറത്തിറങ്ങിയത് കോട്ടയത്താണ് . മാമ്മന്‍ മാപ്പിള ഹാളിലെ ഫോട്ടോ പ്രദര്‍ശനം കാണാന്‍ പട്ടിണിയുടെ കോളേജ്കാലത്ത് 30രൂപ കടം വാങ്ങി ഞാനും പുറപ്പെട്ടു . കടം ഇന്നും ബാക്കി നില്‍ക്കുന്നു . കണ്ണ് നറഞ്ഞുമടങ്ങുമ്പോള്‍ ഉള്ളില്‍ എന്തായിരുന്നു എന്ന് ഓര്‍മയില്ല.
കോട്ടയം പ്രസ്‌ ക്ലബ്ബിന്റെ പടികള്‍ ആദ്യമായി കടന്നു ചെല്ലുമ്പോള്‍ എന്നെ നോക്കി ചിരിച്ച് വിക്ടര്‍ അവിടെഉണ്ടായിരുന്നു . പ്രസ്‌ ക്ലബ്ബിന്റെ അകത്തെ മുറിയില്‍ ഭിത്തിയില്‍ എന്നെ നോക്കി കള്ളച്ചിരി ചിരിച്ച്അങ്ങനെ..........
പ്രസ്‌ക്ലബ്ബിലെ പ്രവേശനത്തിനുള്ള മുഖാമുഖത്തിനു കയറും മുന്‍പ് ഞാന്‍ നിന്റെ മുത്തേക്ക്‌ നോക്കിനിന്നു . നീ എനിക്ക്ആത്മവിശ്വാസം തന്നു. വിക്ടര്‍ ഒരുപാടുതവണ കയറി ഇറങ്ങിയ പടികളിലൂടെ ഞാനും കയറി ഇറങ്ങി. .കാല്പ്പാടുകള്‍ക്ക് മുകളിലൂടെ ഞാനും ഒരുപാടുതവണ ചവുട്ടി നടന്നിരിക്കാം. വിക്ടര്‍ ഇന്നുണ്ടയിരുന്നെന്കില്‍എന്നേ ഞാന്‍ പരിച്ചയപ്പെട്ടിയ്യുണ്ടാകുമായിരുന്നു . എങ്കില്‍ എന്നേ എന്‍റെ മൊബൈലില്‍ പേര് സേവ്ചെയ്യുമായിരുന്നു.
വീട്ടിലെ മേശക്കുള്ളില്‍ പാതി കീറിയ ഫയലില്‍ നിന്റെ ഒരുപാട് ഓര്‍മ്മകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് . മഴയുടെമര്‍മ്മരങ്ങളില്‍ നിന്ന് നീ ഒപ്പിയെടുത്ത ശകലങ്ങള്‍ , നിന്റെ പ്രയത്നങ്ങള്‍. അത് ഒരു ഇരുണ്ട മുറിയില്‍ഉറങ്ങുകയാവണം.
വീണ്ടും ഒരു മഴ കടന്നു വരുമ്പോള്‍ മേഖ പാളിക്ക് പിന്നില്‍ നീ മറഞ്ഞു നില്പ്പുണ്ടാവണം. ഇടയ്ക്കു വരുന്നമിന്നലുകള്‍ നിന്റെ നിക്കോണ്‍ ക്യാമറയില്‍ നിന്നുള്ള ഫ്ലാഷ് ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം . നൂറായിരം അല്ബാന്നള്‍ക്കുള്ള ചിത്രങ്ങള്‍ നീ എടുക്കുകയാവാം . ചെമ്മണ്‍ പാതയിലൂടെ മഴനനഞ്ഞ് നിന്നെഓര്‍ത്ത്‌ നടക്കുന്ന എന്‍റെ ചിത്രവും ചിലപ്പോള്‍ അതിലുണ്ടാകും. പുഞ്ചിരിക്കാത്ത മുഖവുമായി .

Saturday, February 14, 2009

മഞ്ഞ്.......


മഞ്ഞ്.......

സുഹത്തിന്റെ പറുദീസാ നിങ്ങള്ക്ക് അനുഭവിക്കണോ ? ജനുവരിയിലെ ഏതെന്ഗിലുമ് ഒരു പ്രഭാതത്തില്‍ സുര്യന്‍ പിറക്കും മുന്‍പേ കൂകിപ്പായുന്ന തീവണ്ടിയില്‍ ഇടം പിടിക്കുക. തീവണ്ടിയുടെ വേഗത അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി എന്ന് തോന്നുമ്പോള്‍ ജനല്‍ പാളികള്‍ ഉയര്‍ത്തി അതിലൂടെ നിങ്ങളുടെ കൈപ്പത്തി പുറത്തിടുക. ആ തണുപ്പിന്റെ സുഖം പറുദീസാ അല്ലെങ്കില്‍ പിന്നെ മറ്റ് എന്താണ് ?
വെറുതെ കൊതിക്കുക ,മഞ്ഞുകളാല്‍ മൂടപ്പെട്ട ഒരു കുന്നിലെ പുല്‍വീട്ടില്‍ ഒറ്റക്കിരുന്നു പാട്ടുപാടാന്‍ ,തീ കായാന്‍,കമ്പിളിയുടെ ഉള്ളില്‍ ഊളയിടാന്‍.
ഡിസംബര്‍ 24, ക്രിസ്തുമസ് തലേന്ന് രാത്രി പള്ളിയില്‍ പോകുന്നവര്‍ കുഞ്ഞു ഈശോയെ സ്മരിക്കുകയാണോ അതോ മഞ്ഞിനെ, അതിന്റെ തണുപ്പിനെ ശപിക്കുകയാണോ? നിശ്ചയമായും കര്‍ത്താവെ അത് നിന്നെ ആവില്ല. അല്ലെങ്കില്‍ എന്തിനാണ് കാലിത്തൊഴുത്തില്‍ പിറന്ന നിന്നെ കാണാന്‍ വരുന്നവന് ചെമ്മരിയാടിന്റെ കമ്പളം. മഞ്ഞിനെ സ്നേഹിച്ചവര്‍ എത്ര പേരുണ്ടാവും. കണക്കെടുക്കെണ്ടിയിരിക്കുന്നു.
ഡല്‍ഹിയില്‍ പുറത്തിറങ്ങാന്‍ മേല.തലയില്‍ മഞ്ഞുകട്ട വീഴുമെന്നു അമ്മ മകനെ വിലക്കുന്നു. അപ്പോള്‍ അവന്‍ തിരഞ്ഞത് അച്ഛന്റെ ഹെല്മെറെ. ബംഗ്ലൂര്‍ നഗരത്തില്‍ രാവിലെ 9 മണിക്ക് എസ്കിമോയെ പോലെ ഏറ്റവും അടുത്ത കൂട്ടുകാരി. ചിരി അടക്കാനായില്ല. ഡിസ്കവറി ചാനലില്‍ കണ്ട അത്ഭുട ജീവി കണക്കെ കമ്പിളിയില്‍ പൊതിഞ്ഞ ഒരു രൂപം .
കൈ തീവണ്ടിക്കു പുറത്തു തന്നെ കിടക്കുകയാണ് .പാലത്തിനോട്‌ ചേര്‍ന്ന് നീണ്ട വയല്‍. പച്ചയുടെ വകഭേദങ്ങള്‍ തീര്‍ത്തു നീണ്ടുനിവര്‍ന്നു .പാടത്തെ നെല്‍ക്കതിര്‍ കൂമ്ബിനില്‍ക്കുന്നു. നിനക്കും തണുപ്പാണോ.
ചെറിയ മരച്ചില്ലയില്‍ പാതിയടഞ്ഞ കണ്ണുകളുമായി ഒരു കൊറ്റി,തല താഴ്ത്തി ചിറകൊതുക്കി ഒരു മീനിനെ പോലെ. മുന്നിലെ വെള്ളത്തിലെ മീനിനു പുലഞാര്‍ത്തു ഉല്ലസിക്കാം. ശത്രുവിന്റെ കൊക്കുകള്‍ തനിക്കു നേരെ വരില്ല .അവന്‍ തണുപ്പിനെ വെല്ലാന്‍ പോനവനല്ല. മഞ്ഞിനെ ,തണുപ്പിനെ സ്നേഹിക്കുന്ന ആദ്യ ആളെ കണ്ടെത്തി. വാലില്‍ ചുമന്ന പാടുള്ള പരല്‍മീന്‍ . ഇടംകന്നിട്ടെപോലും അവന്‍ കൊറ്റിയെ നോക്കുന്നില്ല. അവനു ഉറപ്പാണ്‌ , ശത്രുവിന്റെ ശത്രു മിത്രം. മഞ്ഞ് എന്‍റെ സുഹൃത്താണ് .
അല്ല മഞ്ഞിനെ സ്നേഹിച്ച ഒന്നാമത്തെ ആള്‍ ആ പരല്മീനല്ല. അത് ഞാനാണ് . കാരണം എന്‍റെ കൈ തീവണ്ടിക്കു വെളിയില്‍. എന്‍റെ കണ്‍പീലിയില്‍ മഞ്ഞ് തുള്ളികള്‍ . വെറുതെ മോഹിച്ചു, നീണ്ടുനിവര്‍ന്ന പുല്‍ മൈതാനിയിലൂടെ നഗ്നപാദനായി പുലര്‍ച്ചെ വെറുതെ നടക്കാന്‍. പുല്ലിന്‍ തുമ്പിലെ മഞ്ഞ് തുള്ളിയെ നാക്കാല്‍ ഒപ്പി എടുക്കാന്‍ . എനിക്കെ മുന്‍പേ ആ മൈതാനത്ത് ഉരുണ്ടുകളിക്കുന്നു ഒരു ശ്വാന വിദ്വാന്‍. മഞ്ഞിന്റെയും എന്റെയും കൂട്ടുകാരന്‍.
മഞ്ഞിന്റെ കാലഭേദങ്ങള്‍ തിരിച്ചറിയുന്ന ഒരു കൂട്ടരേ എനിക്കറിയാം , പത്രക്കാര്‍. രാവിലെ 9 മണി വരെ കിടന്നുറങ്ങുന്ന ജേര്‍ണലിസ്റ്റ് കള്‍ അല്ല . പത്രകെട്ടുകലുംയി വീട് വീടാന്തരം ,ഗ്രമാഗ്രമാന്തരം കാല്നടയിലും സൈക്ലിലും . ഒരിക്കലും പതിവ് തെറ്റിക്കാതെ ഒരായിരം പേര്‍. തലയിലെ കെട്ടില്‍ ചൂടേറിയ വാര്‍ത്തകള്‍ . ആ വാര്‍ത്തകള്‍ക്കു ഒരുപക്ഷെ അവരുടെ തണുപ്പ് അകറ്റാന്‍ കഴിയുന്നുണ്ടാവണം. തണുപ്പിന്റെ പുതപ്പനിഞ്ഞു ചൂട് വിക്കുനവര്‍.
തണുപ്പകറ്റാന്‍ രാവിലെ കാരണവന്മാര്‍ പറമ്പിലെ കരിയിലകൂട്ടി തീയിടും . തേക്കിലകല് കത്തി അമരുമ്പോള്‍ കരകര ശബ്ദം ഉയരും. കത്തിയിട്ടും അമരാത്ത ശേഷിപ്പുകള്‍ പുകകൊപ്പം ആകാശത്തേക്ക് ഉയരും .അഗ്നിശുധിക്ക് ശേഷവും പെപ്പരുകളിലെ അച്ചടികള്‍ വായിക്കാം ,ഇത് എന്‍റെ എന്‍റെ ഒരു കണ്ടെത്തലാണ് . തൊടാതെ വേണം വായിക്കാന്‍. ഒരു ചെറുകാറ്റിന്റെ സ്പര്‍ശനത്തില്‍ പൊടിഞ്ഞു ഇല്ലാതാകുന്ന വാക്കുകള്‍. അങ്ങനെ അക്ഷരങ്ങളുടെ ശക്തി ക്ഷേയിക്കുന്നതും ഒരു മഞ്ഞുകാലത്ത് ഞാന്‍ കണ്ടു. വാക്കുകള്‍ പടവാള്‍ ആണെന്ന് മലയാളം ക്ലാസ്സില്‍ കേട്ടപ്പോള്‍ ഞാന്‍ മാത്രം മന്ദഹസിച്ചു.
കാശ്മീരിനെ പറ്റി ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ ഒരു സംശയം ബാക്കി ഉണ്ട് .അവിടെ ഐസ് കച്ചവടക്കരുണ്ടാകുമോ? പഴയ ഹെര്‍ക്കുലിസ് സൈക്ലില്‍ പുറകില്‍ നീല പെട്ടിയും ക്രോസ്സ്ബാറില്‍ മണിയും തൂക്കിവരുന്ന ഐസ് കാരന് പിന്നാലെ കഷ്മീരികുട്ടികള്‍ ഊടരുണ്ടോ ? ഒരുപിടി മഞ്ഞ് വാരി നടുക്കൊരു ഈര്‍ക്കില്‍ കുത്തി പഴച്ചാര്‍ ഒഴിച്ച് കഴിക്കാനെങ്ങിലും ഒരിക്കല്‍ കശ്മീരില്‍ പോകണം.