Monday, November 28, 2011

അമ്മ



മാനത്തിന് വിലയായി കിട്ടിയ നോട്ടില്‍
ഗാന്ധി രൂപം മൌനിയായി
അവന്‍ വളര്‍ന്നു
ഒടുവില്‍ ഒരുനാള്‍ അവനും
ഗന്ധിപടം പതിഞ്ഞ ഒരു പിടി നോട്ട്
ഒട്ടിയ മുലക്ക് ഭിക്ഷനല്കി
മാനത്തിന്‍ സന്തതീ നീ വധശിക്ഷ നേടും
മറിചാകാന്‍ അമ്മക്ക്-
മുലപ്പാലിന് കൂലി നല്‍കു
ഗര്‍ഭപാത്രത്തോടെ മാപ്പിരക്കവേ
അമ്മ ചോദിച്ചു
മുഖം എന്തെ വാടിനില്പ്പു
അരവയര്‍ ഉച്ചക്ക് ബാക്കിയാണോ

Friday, November 11, 2011

ലാഡന്‍



ഒന്നിച്ച്‌ ഒരു കോഴ്സ് പഠിച്ച് ഇറങ്ങിയതില്‍ അവനുമാത്രം ജോലി ഭൂമിയിലല്ല. മുഹാമുഖവുംപരീക്ഷകളും ഇല്ലാതെ അവനെ മരണം തിരഞ്ഞെടുത്തു. ഡിഗ്രി ഒന്നാം വര്‍ഷം മുതലേ അരുണ്‍ വളരെ ആക്റ്റീവ് ആയിരുന്നു. ഞാന്‍ അല്‍പ്പം സുന്ദരനാനെന്ന ചെറുതല്ലാത്ത അഹങ്ഗാരം അവന്‍റെ സ്വകാര്യത ആയിരുന്നു. പിന്നോട്ട് ചീകിയ മുടിയും കട്ടി മീശയും മോഹന്‍ലാലിനെപോലെ ആയിരുന്നു. തോള്‍ അല്‍പ്പം ചെരിച്ച്‌ അവന്‍ സ്വയം മോഹന്‍ലാലെന്നു ഒരുപാടുതവണ പ്രഖ്യാപിച്ചു .പെണ്‍കുട്ടികള്‍ക്ക് ആരാധനാ പാത്രമാണ് താന്‍ എന്ന് അവന്‍ വിശ്വസിച്ചു. എല്ലാ കോളേജു കുമാരന്മാരെയും പോലെ അവനും ഒരു പ്രണയം ഉണ്ടായിരുന്നു. ഇടനാഴികളില്‍ വാക്കുകള്‍ കൊണ്ട് അവനും സ്വപ്നം പണിതു. പ്രിന്‍സിപ്പല്‍ വരുമ്പോള്‍ വരാന്തയുടെ മൂലയില്‍ നിന്നു ഓടിമറയുന്ന കാമുകന്മാരില്‍ ഒരാള്‍ അവനായിരുന്നു. ക്ലാസില്‍ നടുവിലെ റോയില്‍ മൂന്നാം ബെഞ്ചിലെ മീനടംകാരന്‍. കളിക്കാനായാലും കലക്കാനായാലും ഏതു പെരുപാടിക്കും മുന്‍പില്‍. കലാകാരന്‍ എന്ന് സ്വയം പ്രഖ്യാപിച്ചതിനാല്‍ ഓണത്തിന് അത്തപൂക്കളത്തിന്റെ മേല്നോട്ടമേല്‍ക്കും. ഒട്ടുക്ക് ആരോഗ്യമില്ലാതതിനാല്‍ വടംവലി ടീമിന്റെ മാനേജരാകും. ക്രിക്കറ്റിലും ഫുട്ബോളിലും മുന്നിലിറങ്ങും. പരീക്ഷകളെയും പേപ്പര്‍ നോക്കുന്ന അധ്യാപകരെയും പറ്റിക്കാന്‍ ഒരാഴ്ചകൊണ്ട് ഞങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ അവനും ഒപ്പം ഉണ്ടായിരുന്നു. കോളേജിലെ പെരുപാടികള്‍ക്കു തലേന്ന് ഉറക്കമോഴിച്ചു നടുറോഡില്‍ ക്ലാസിന്റെ സ്പ്യ്ടെഴ്സ് എന്ന തൂലികനാമം തൊണ്ട് ചതച്ചു നീറ്റിയ കക്കയില്‍ മുക്കി എഴുതുമ്പോള്‍ അഭിപ്രായങ്ങളുമായി അവനും ഉണ്ടായിരുന്നു. അക്ഷരങ്ങള്‍ തെറ്റുമ്പോള്‍ ഉറക്കെ ചിരിക്കാനും ചിലന്തി വല വരക്കാന്‍ വിരല്‍ ചലിപ്പിക്കാനും കൂടെ നിന്നു. ഒടുവില്‍ ഒരുനാള്‍ ഓടോഗ്രഫില്‍ എന്തൊക്കെയോ കുറിച്ചിട്ട് പ്രണയവും രാഷ്ട്രീയവും മാവിന്‍ ചുവടിലെ തണലും കുസൃതികളും എല്ലാം ഉപേക്ഷിച്ച്‌ യാത്രാ ഇളവില്ലാത്ത ജീവിതയാത്രയിലേക്ക്. ഉന്നത പഠനത്തിന്റെ സാധ്യത തേടാതെ കുടുംബം പോറ്റാന്‍ പ്രവാസം. മണലിന്റെ നാട്ടില്‍ വെച്ച് ഒരിക്കല്‍ കാല് ഒന്നേ പതറി . ഒരു തളര്‍ച്ച. കാരണമറിയാതെ നാട്ടിലേക്ക് പറന്നു. ഒരു കൈ സഹായമില്ലാതെ ഇരുപ്പിടം വിടാന്‍ കഴിയാത്ത അവസ്തയിലെക്കെ ഒരു പതനം.
ഇതൊന്നുമറിയാതെ ഞങ്ങള്‍ കൂട്ടുകാര്‍ പലയിടത്തായി കഴിയുകയാണ്. അപ്പോളാണ് ആകസ്മികമായി ഒരു ഫോണ്‍ കോള്‍ എന്നെ തേടി എത്തിയത്. അത് അവനാണെന്ന് അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം. ആറ്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവന്‍റെ ശബ്ദം കേള്‍ക്കുന്നത്. തമ്മില്‍ സംസാരിക്കുന്നത്‌. തമാശകള്‍ക്ക് ഒരു കുറവുമില്ല. ഞാന്‍ അമൃത ടി വിയിലാണെന്ന് അവനറിയാം.
നീ എവിടെയാണിപ്പോള്‍,ഞാന്‍ ചോദിച്ചു. നിന്റെ സഹോദര സ്ഥാപനത്തിലാനെന്നു മറുപടി. കൊച്ചിയില്‍,അമൃത ആശുപത്രിയില്‍ .ബി കോംകാരന് ആശുപത്രിയില്‍ എന്ത് ജോലി? അക്കൌണ്ടാന്റാണോ ? മറുപടി ഉടന്‍ വന്നു.; അല്ല , അഡ്മിറ്റ്‌ ആണ്. പിന്നാലെ ഒരു ചിരി. മരണം വാ പിളര്‍ത്തി അരുകിലെതിയ ഒരു കഥ അവന്‍ പറഞ്ഞു. പിന്നെ അവന്‍ സുഖം പ്രാപിച്ചു. ആശുപത്രി വിട്ടു.
അന്നോരുനാളില്‍ അവനെ കാണാന്‍ ഞങ്ങള്‍ പഴയ സഹപാഠികള്‍ പോയി. കണ്ടത് കണ്‍ നിരക്കുന്ന കാഴ്ച. തളര്‍ച്ച ബാധിച്ച കൂട്ടുകാരന്‍. പക്ഷെ ആ നാവ്‌ അപ്പോളും ചടുലം. മരണം നേരില്‍ കണ്ടെന്ന് അവന്‍. അബോധാവസ്ഥയില്‍ ഐ സി യുവില്‍ കിടന്ന അഞ്ചു ദിവസക്കാലത്തെ അങ്ങനെയാണ് അവന്‍ വിശേഷിപ്പിച്ചത്‌. മരിച്ചു എന്ന് അവന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചരിവുകൂടി ഇല്ലായിരുന്നുവെങ്കില്‍ അന്നേ അവന്‍ മരിച്ചേനെ. മികച്ച ജീവനക്കാരന് അറബി നല്‍കിയ മ്യൂസിക്‌ സിസ്റ്റത്തില്‍ ഒന്ന് അവന്‍റെ വീട്ടില്‍ കണ്ടു. ഗള്‍ഫില്‍ നിന്ന്‌ അമ്മക്കുനല്കാന്‍ അവന്‍ തിരഞ്ഞെടുത്തത് മുരളുന്ന ഒരു കടുവയുടെ ബൊമ്മ. തളര്‍ന്ന മകനെ നോക്കി നില്‍ക്കുന്ന അമ്മയുടെ നെഞ്ചില്‍ ആ മുരളല്‍ ഒരു തീരാ നോവായി. നടന്നു തുടങ്ങിയാലുടന്‍ താന്‍ ഗള്‍ഫിലേക്ക് മടങ്ങുമെന്ന്പറഞ്ഞാണ് അരുണ്‍ ഞങ്ങളെ യാത്രയാക്കിയത്. അവന്‍ വാക്കുപാലിച്ചു. ആദ്യം നടന്നു തുടങ്ങി. പിന്നെ പറന്നു. പക്ഷെകാത്തിരുന്നത് മറ്റൊന്നായിരുന്നു. ദുരന്തം അവനെ വിട്ടൊഴിഞ്ഞില്ല. വീണ്ടും തളര്‍ച്ച. മടങ്ങിവരാന്‍ നിര്‍ബധിക്കപ്പെട്ടു. ബോധം വീണ്ടും നഷ്ട്ടപ്പെട്ടു. മരിച്ചെന്നു വീണ്ടും അവന്‍ തിരിച്ചറിഞ്ഞു. പിന്നെ ആ തിരിച്ചറിയല്‍ ഇല്ലാതായി. അപ്പോള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു അവന്‍ ഇനി ഇല്ലെന്ന്. ബ്രെയിന്‍ ട്യുമര്‍ അവനെ കൂട്ടികൊണ്ടുപോയി. ചിരിയും കളിയുമെല്ലാം ഓര്‍മകളില്‍ ഒരു വളപൊട്ടായി . മറക്കാന്‍ ശ്രെമിച്ചു ജീവിക്കുമ്പോള്‍ ഓടോഗ്രാഫില്‍ അവന്‍റെ കുറിപ്പുകള്‍. അവന്‍റെ ചെല്ലപ്പേര് ലാഡന്‍ എന്നായിരുന്നു. എവിടെ നിന്നോ വന്നു എവിടെക്കോ പോയ ഒരു ലാഡഗുരു.

Sunday, July 31, 2011

വാവ് ബലി

കര്‍ക്കിടക വാവിലെ ബലി തലേന്ന് രാത്രി കടല്‍തീരത്തെ ഒരുക്കങ്ങല്‍ക്കിടയിലൂടെ അലയുന്നാ ഒരു ആത്മാവിനെ ഞങ്ങള്‍ കണ്ടു . ജീവനുള്ള ഒരാത്മാവ്. അതൊരു സ്ത്രീ ആയിരുന്നു. അവള്‍ ഒരു വേശ്യ ആയിരുന്നു. പച്ചയില്‍ മജന്ത പൂവുകള്‍ വിരിഞ്ഞ സാരിയുടുത് അവള്‍ തീരത്തെ അച്ചടക്കമില്ലാത്ത മണലിലൂടെ നടന്നു. ആവിപറക്കുന്ന ചൂടന്‍ വിഭവങ്ങളുള്ള കടയിലേക്ക് പലരെയും എന്നപോലെ അവളെയും കടക്കാരന്‍ വിളിക്കുന്നുണ്ടായിരുന്നു, നാക്കിലെ കച്ചവടതന്ദ്രങ്ങലാല്‍.
കടയില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങള്‍ക്കരികിലൂടെ അവള്‍ പതിയെ നടന്നുപോയി. എന്‍റെ മുഖത്ത് നോക്കിയ അവളുടെ കണ്ണുകളില്‍ വില്‍പ്പനയുടെ സമ്മതം . നാക്കിനാല്‍ ഉറക്കെ കച്ചവട തന്ത്രം പയറ്റാന്‍ അവള്‍ക്ക്‌ ആവില്ലല്ലോ . ഞങ്ങളിലെ മൂവര്‍ സംഗത്തില്‍ ഒന്ന് എന്‍റെ ഭാര്യയായിരുന്നു. അവള്‍ പരിസരം ശ്രെധിക്കാതെ എന്നോടൊട്ടി നടന്നു. അവളെ കണ്ടാവണം തൊഴിലിന്റെ സാധ്യധ തേടി പച്ച സാരി മറ്റൊരു കോണിലേക്ക് നടന്നു.
ബൈക്കില്‍ ഒറ്റയ്ക്ക് നിന്ന യുവാവിന്റെ അരികില്‍ ചെന്ന അവള്‍ പതിയെ എന്തോ പറഞ്ഞു. നൊടിയിട നിന്ന ശേഷം അവള്‍ മുന്നോട്ട്‌.വാഹനം നോ പാര്‍കിംഗ് ബോര്‍ഡിനു കീഴിലുപേക്ഷിച്ചു അവന്‍ പിന്നാലെ.
അത് ഒരു ലൈംഗിക തൊഴിലാളി ആണെന്ന് ഞാന്‍ എന്‍റെ കൂട്ടാളികള്‍ക്കു വിശദീകരിച്ചു. അവരിലെ അന്വേക്ഷനത്മകതയും ഉണര്‍ന്നു. വാരകള്‍ പിന്നിലായി ഞങ്ങള്‍ അവരെ അനുഗമിച്ചു. ബീച്ചിനു സമീപത്തെ ഇരുട്ട് പരതുകയായിരുന്നു അവര്‍. പാര്‍ക്കുചെയ്ത ഒരു വാഹനത്തിന്റെ മറവ്‌, അല്ലെങ്ങില്‍ കാലൊച്ച മാത്രം കേള്‍ക്കുന്ന വെളിച്ചത്തിന് പ്രവേശനമില്ലാത്ത ഒരു കോണ്‍ . ആളുകള്‍ ഒട്ടുമിക്കവാറും ഒഴിഞ്ഞ തീരത്തെ പാര്‍കിന്റെ കവാടം പിന്നിട്ടു അവര്‍ മുന്നേറി. കറുത്ത വാവിനെ സാക്ഷിയാക്കി ആ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് അവരറിയാതെ മൂന്നു ജീവനുള്ള ആത്മാക്കള്‍. ബാലിക്കടവിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ ,മരിച്ചിട്ടും മരിക്കാത്ത ആത്മാക്കളില്‍ എത്ര പേര്‍ ഞങ്ങളെ പിന്തുടരുന്നുണ്ടാവും.
കരുത്തവാവിലും ഇരുട്ടിന്റെ ഒരു കോണ്‍ പാര്‍കില്‍ അവര്‍ക്ക് ലഭിച്ചില്ല . കാണുന്നവര്‍ക്ക് അവരിപ്പോള്‍ ഭാര്യഭാര്തക്കന്മാര്‍. മുട്ടിയുരുമ്മി ,കിന്നാരം പറഞ്ഞ് അങ്ങനെ അങ്ങനെ. പാര്‍കിന്റെ കാരുണ്യം കിട്ടാത്തതിനാല്‍ അവര്‍ വീണ്ടും പുറത്തെ റോഡിലേക്കിറങ്ങി .മുന്നില്‍, അന്യര്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ടോടെ വിമാനതാവലതിന്റെ സൈഡ് കവാടം. തുറക്കില്ല എന്നറിഞ്ഞിട്ടും അവര്‍ അതിനുമുന്നില്‍ തെല്ലൊന്നു നിന്നു. നാണം മറക്കെണ്ടാത്ത മത്സ്യ കന്യകയെ വലം വെച്ച് പഴയ നോ പാര്‍ക്കിംഗ് ബോര്‍ഡിനു അടിയിലെതി അവര്‍. അപ്പോള്‍ മത്സ്യ കന്യകയുടെ മുലഞ്ഞെട്ടില്‍ പോലും രാത്രിയുടെ നിഴല്‍ വീണിരുന്നു.
തണല്‍ തരാത്ത തീരത്തെ വിട്ട്‌ ദൂരേക്ക്‌ പോകാന്‍ അവര്‍ ബൈക്കിനു അരുകിലെത്തി . ബൈക്ക് നീങ്ങവേ തീരത്തെ ഹാലജന്‍ ബള്‍ബിന്റെ മഞ്ഞ പ്രകാശം പച്ച സാരിയില്‍ നിന്നു വിട്ടൊഴിഞ്ഞു കൊണ്ടേ ഇരുന്നു . മഞ്ഞ ഒഴിഞ്ഞപ്പോള്‍ സാരിക്ക് കടും നിറം കൂടി. ഇരുവരും ഇരുളുതെടി യാത്രയാകുന്നതിനെ പിന്തുടര്‍ന്ന് ഞങ്ങളും. പ്രധാന പാതയിലെ ഹാലജന്‍ ബുല്ബുകളെ വെറുത്ത അവര്‍ സിഗ്നല്‍ നല്‍കാതെ ഇടതുവഴിയിലൂടെ കൂടുതല്‍ രാത്രിയിലേക്ക്‌ നീങ്ങി. പിന്നാലെയുള്ള യാത്ര വിട്ട്‌ നേരെ പ്രകാശത്തിലേക്ക് ഞങ്ങള്‍ വണ്ടി ഓടിച്ചു.
കടയില്‍ നിന്നു പുറത്ത്‌ ഇറങ്ങിയവരാണ് ഞങ്ങള്‍ . ആവി പറത്തിയ രുചികള്‍ ഭോഗിച്ചവര്‍. അവളുടെ വയറ്റില്‍ വിശപ്പാകാം വികാരം. സമയം പോക്കലിന്റെ അന്വേക്ഷനാത്മാകത അവള്‍ക്കറിയില്ല. തീരത്തെ ഒരുക്കങ്ങളും അവള്‍ കണ്ടുകാണില്ല. അലയുന്ന ആത്മാക്കളെ അവള്‍ ഭയപെട്ടും കാണില്ല. ഈ കാലത്തും നൂറിന്റെ ഒരു നോട്ടു കാണണം എങ്കില്‍ ഒരുപാടിരുട്ടുകളില്‍ അലയേണം അവള്‍ക്ക്‌. വീട്ടിലെ ജീവിക്കുന്ന ആത്മാക്കള്‍ക്കായി ഇര തേടുന്നതാണ് തര്പ്പനമെന്നു അവള്‍ കരുതുന്നുണ്ടാകാം . പട്ടിണി കിടന്നു മരിക്കുന്ന പ്രിയപ്പെട്ടവര്‍ക്ക് ബലി ചോറാല്‍ പരിഹാരക്രിയ അസാദ്യമെന്ന് അവളുടെ വിയര്‍പ്പിന്‍ തുള്ളികള്‍ ഇരുട്ടിന്റെ മറവില്‍ നിന്നു പറയുന്നുണ്ടാവാം. കറുത്ത വാവ് ദിവസം ആ കയ്യില്‍ കൈ പിടിച്ചവന്‍ ചെയ്യുന്നതും തര്‍പ്പണം തന്നെ .ജീവിച്ചിരിക്കുന്നവന് വേണ്ടി വായ്ക്കരി ഇട്ടവനെന്ന അയ്യപ്പ വചനത്തിന്റെ ആവര്‍ത്തനം.

Tuesday, April 5, 2011

ചൂണ്ടയിലെ ഇര

നെഞ്ചില്‍ കൊരുത്തൊരു ചൂണ്ടയെ

പറിച്ചെടുക്കാന്‍ നോക്കുന്നു ലോകം

കരക്കു പിടിച്ചിട്ട പരല്‍മീന്‍ കണക്കെ ഞാന്‍

പിടച്ചില്‍ ചൂണ്ടയില്‍ നിന്നുള്ള

വിടുതലിനല്ല

ആ ചൂണ്ട എന്‍റെ ജീവനാണ്

ചൂണ്ടയില്‍ കോര്‍ത്തത് എന്‍റെ ഭക്ഷണം

ആ ഇരയ്ക്ക് പ്രണയം എന്ന് പേര്‍

അത് നെഞ്ചില്‍ തറച്ചപ്പോള്‍

നേരും നോവും ഞാനറിഞ്ഞു

ഉടക്കി വലിക്കാന്‍ നോക്കുന്ന ലോകമേ തിരിച്ചറിക

ഇരയല്ല ഞാന്‍

പ്രണയ സാഗരത്തിലെ ഒരു കുഞ്ഞു മീന്‍

ഈ ചൂണ്ട എന്‍റെ പ്രാണന്‍

അതുപറിചെടുത്താല്‍ ഞാന്‍

കടല്‍ മീതെ ചത്ത്‌ ചാഞ്ഞു കിടക്കും

ഓളങ്ങള്‍ പിന്നെ എന്‍റെ വഴികാട്ടികള്‍

എന്‍റെ അവസാന മിടുപ്പിന്

ഒരു കപ്പല്‍ തകര്‍ക്കാനാകും

പ്രണയ തീയില്‍ വെന്തുരുകാന്‍ പ്രിയമെങ്കില്‍ ‍

വന്ന് ഈ ചൂണ്ടയെ പിഴുതെറിയാന്‍ നോക്കുക

പരാചയം വാ പിളര്‍ത്തുമ്പോള്‍

തലകുനിക്കാന്‍ തയ്യാറാവുക

ഞാന്‍ , ആ പരല്‍മീന്‍ നീന്തിനടക്കട്ടെ

ഈ ചൂണ്ട എന്‍റെ പ്രാണന്‍.

Sunday, April 3, 2011

പുലിക്കുട്ടികള്‍


ധോണി പറഞ്ഞു, അതെ, ഞങ്ങള്‍ക്ക് ഒരു പൂര്‍വ്വികര്‍ ഉണ്ട് . ചെകുത്താന്മാര്‍ എന്ന് ലോകം അവരെ വിളിച്ചു . ആ ചെകുത്താന്മാരുടെ ഇളമുറക്ക് ഒപ്പമാണ് ഇന്ന് കടവുള്‍ . ആ എല്ലാം തികഞ്ഞവനെ ഞങ്ങള്‍ സച്ചിന്‍ എന്ന് വിളിച്ചു . ഇത് ഒരു അര്‍ച്ചന. ആ പരബ്രഹ്മത്തിന് ഞങ്ങള്‍ നല്‍കുന്ന പ്രാര്‍ത്ഥന. നൂറ്റി ഇരുപത്തി ഒന്ന് കോടി ജനതയ്ക്ക് ധോണിപടയുടെ സമ്മാനം. ലോകകപ്പ് . മേഘം ഒഴുകി മാറുമ്പോള്‍ നോക്കുക, ആകാശത്തിന്റെ നീലിമയില്‍ ഇന്ത്യ എന്ന രണ്ടക്ഷരം. സേവാങ്ങിന്റെ വിക്കറ്റില്‍ മലിങ്ക ആര്‍ത്തു ചിരിച്ചപ്പോള്‍ കരഞ്ഞത് നൂറ്റി ഇരുപത്തി ഒന്ന് കോടി ജനങ്ങള്‍. മണിക്കൂറുകള്‍ക്കു പിന്നാലെ ധോണി അതിര്‍ത്തികള്‍ ഭേദിച്ച് സിക്സര്‍ പറത്തിയപ്പോള്‍ ഇതേ ജനത്തിന്റെ ആഹ്ലാദത്തിനും അതിരുകളില്ലായിരുന്നു . അവര്‍ പറഞ്ഞു, ക്ഷമിക്കു മലിങ്ക . ഇതിഹാസത്തെ പുറത്താക്കി എന്ന് കരുതി അട്ടഹസിക്കാതിരിക്കുക . നീ പുറത്ത് ‌ആക്കിയവന്‍ ഇതാ ഇന്ത്യന്‍ ടീമിന്റെ തോളിലേറി ഈ മൈതാനം ചുറ്റുന്നു. അവനു നല്‍കാന്‍ ഇതില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. വാങ്കടയില്‍ വീണ ഹര്‍ഭജന്റെ രണ്ടുതുള്ളി സന്തോഷ കണ്ണീരില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ കഴിഞ്ഞ കാല പാപങ്ങല്‍കഴുകിപ്പോയി . സച്ചിനെ ഒറ്റയ്ക്ക് തോളില്‍ ഏറ്റിയ കോഹിലി വിളിച്ചു പറഞ്ഞു ഇന്ത്യന്‍ കരുത്ത് എന്തെന്ന്. സച്ചിനെ കെട്ടിപിടിച്ച യുവി പറഞ്ഞു, ഇതാണ് എന്‍റെ സ്പെഷ്യല്‍. എനിക്ക് പ്രിയപ്പെട്ടവന്‍. ടോസില്‍ ജയിച്ച ശ്രീലങ്ക ആദ്യം ബാറ്റ് എന്തിയപ്പോള്‍ രാജ്യം ഒന്ന് പതറി. പിന്നെ കണ്ടത് ശെരിക്കും പുലിക്കുട്ടികളെ . തരംഗയുടെയും ദില്ഷന്റെയും ഷോട്ടുകള്‍ അതിര്‍ത്തി കടക്കാന്‍ അനുമതിക്കായി ഇന്ത്യയോടു കെഞ്ചി . കണ്ണ് വെട്ടുച്ചു വെടിയുണ്ട വേഗത്തില്‍ പാഞ്ഞവയെ യുവി പറന്നുപിടിച്ചു .പുലികളുടെ വേട്ട കൊണ്ട് പതിറ്റാണ്ടുകള്‍ ശ്വാസം മുട്ടിയ സിംഹള നാട് വീണ്ടും പറഞ്ഞു, ഈ പുലികള്‍ സിംഹത്തെ കൊല്ലും. പിന്നെ എല്ലാം തത്സമയം . ലോകത്തിന്റെ നെറുകില്‍ തൊടാന്‍ സംഗകാര നീട്ടിയ കയ്യില്‍ അവസാനത്തെ ആണി അടിക്കാന്‍ അവന്‍ വന്നു. തേരാളികളുടെ പോരാളി. ഇന്ദ്രജാലക്കാരന്‍. മഹേന്ദ്ര സിംഗ് ധോണി എന്ന ആണ്‍കുട്ടി. ഇതിനിടയില്‍ പിറന്ന അവതാരങ്ങളെ ലോകം ഗംഭീര്‍ എന്നും കോഹിലി എന്നും വിളിച്ചു . ഒടുവില്‍ ലോകത്തെ കൈനീട്ടി വങ്ങുമ്പോള്‍ ഇന്ത്യ പറഞ്ഞു, ഞങ്ങള്‍ക്ക് ഇത് വെറും കളിയല്ല. ഇവര്‍ കളിക്കാരുമല്ല. ഇത് ഞങ്ങളുടെ മതമാണ്‌. ഇവരാണ് ഞങ്ങളുടെ വീരന്മാര്‍ .

Saturday, April 2, 2011

ക്രൂശില്‍ ഏറിയ കൃഷ്ണന്‍

മരിയയെ ദേവ വീണ്ടും വിവാഹം കഴിച്ചു. രണ്ടു ദിനം മുന്‍പായിരുന്നു ആദ്യ വിവാഹം . ഇന്ന് അവരുടെ രണ്ടാം ആദ്യ രാത്രി . കഥ തുടങ്ങുന്നത് ഒരു മഞ്ഞു കാലത്താണ്. പ്രകൃതി മാലാഖയെപ്പോലെ വെണ്മ ചൊരിഞ്ഞ വിശുദ്ധ മാസത്തില്‍. കുന്നുമ്മേല്‍ ഇടവകയില്‍ തോപ്പില്‍ വീട്ടില്‍ മാത്യു മകള്‍ മരിയ . അമ്പാട്ട് എന്ന മദ്യ കേരളത്തിലെ പ്രസസ്തമായ നായര്‍ തറവാട്ടില്‍ വാസുദേവന്‍ നായര്‍ മകന്‍ ദേവ എന്ന ദേവന്‍. ഇന്ന് വീണ്ടും ഒരു മഞ്ഞുകാലം. കാറിന്‍റെ ചില്ലില്‍ മൂടികിടന്ന മഞ്ഞിന്‍റെ കണികകള്‍ക്ക് മേല്‍ മരിയ ഡിസംബര്‍ എന്ന് വിരലുകൊണ്ട് എഴുതി . വിരല്‍ തുമ്പിന്റെ സ്പര്‍ശനം കൊണ്ട് ഒരു മഞ്ഞുതുള്ളി താഴേക്കൊഴുകി. മഞ്ഞിന്‍ കണികകള്‍ പറ്റിപ്പിടിച്ചുനിന്ന കറുക പുല്ലുകളെ സാക്ഷി നിര്‍ത്തിയാണ് മുന്‍പൊരു ഡിസംബറില്‍ പ്രിയ കൂട്ടുകാരിയായ മരിയയോടെ ദേവ ഹൃദയത്തിന്റെ പുതു ഭാഷയില്‍ കിന്നാരം പറഞ്ഞത്. സൌഹൃദത്തിന്റെ വേലി പിഴുതു മാറ്റാന്‍ , അവിടെ പ്രണയത്തിന്റെ പൂന്തോട്ടം തീര്‍ക്കാന്‍ ഒരുമിച്ചു തീരുമാനിച്ച ദിനം. എന്നാല്‍ നിറങ്ങള്‍ തൂകുന്ന സുഗന്ദം മാത്രം വമിക്കുന്ന ഒരു പൂച്ചെണ്ട് ഒരുക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. വിശ്വാസത്തിന്റെ കോണിപ്പടികള്‍ തങ്ങള്‍ക്കായി ഉണ്ടാകും എന്ന പ്രതീക്ഷയില്‍ സ്വപ്നങ്ങളുടെ നിറങ്ങള്‍ അവര്‍ സ്വപ്നം കണ്ടു. വിശ്വാസങ്ങള്‍ ഏറ്റുമുട്ടി . ചിലംബിട്ടു തുള്ളിയ കൊമരതോട് സന്ദി ചെയ്യാന്‍ മറക്കുരിശിന്റെ പുണ്യവാളന്മാര്‍ തയ്യാറായില്ല. പ്രണയമെന്നാല്‍ മുള്ളുമുരിക്കില്‍ വിരിഞ്ഞ മനോഹരമായ ഒരു പൂവ്. ചിലര്‍ക്ക് മുന്നില്‍ അത് കൊഴിഞ്ഞു വീഴും. തോട്ടി കെട്ടിയാലും കല്ല്‌ എറിഞ്ഞാലും ചിലര്‍ക്ക് അത് പറിക്കാനാവില്ല . മറ്റു ചിലരുണ്ട് , കയ്യില്‍ പൊടിയുന്നചോരക്കു സഹനത്തിന്റെ കടലാസില്‍ ചുവന്ന നിറം ചാര്‍ത്താന്‍ പോന്നവര്‍. ഹൃദയത്തിന്റെ നിറം ചുവപ്പാണെന്ന് തിരിച്ചറിഞ്ഞ അവര്‍ ആ ഹൃദയം വരഞ്ഞു കീറും എന്ന് അറിഞ്ഞിട്ടും ആ മുള്ള് മരത്തില്‍ ഏന്തി കയറും. മാംസതിലൂടെ ഓടി മുന ഒടിയുമ്പോള്‍ ആ മരം അവനുമുന്നില് ‍ കീഴടങ്ങും. പൂവിറുത്തു അവന്‍ മുറിഞ്ഞ നെഞ്ചോടു ചേര്‍ക്കും. ആ പൂവ് അപ്പോള്‍ ലഹരി ആകും . എല്ലാ വേദനയും മാറ്റുന്ന ലഹരി . മരക്കുരിശിന്റെ പുണ്യവാളന്മാരുടെ പ്രതിനിധി തോപ്പില്‍ മാത്യു, അകന്നുപോകൂ സാത്താനെ എന്ന് ആക്രോശിച്ചു നായകന് മുന്നില്‍ വായുവില്‍ കുരിശു വരച്ചു. അത് കണ്ടു അവന്‍ ഒന്ന് ആശ്വസിച്ചു. വരച്ചത് രണ്ടുവരകള്‍ മാത്രം. ദി ഹോളി ക്രോസ്. അറ്റത്ത്‌ ക്ലാവറുള്ള റോമന്‍ കുരിശു വരക്കാന്‍ മത്തായിയെ തോന്നിപ്പിക്കാതിരുന്ന ഓടെ തമ്പുരാനേ നിനക്ക് സ്തുതി. നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വചനം നിന്റെ പിന്തലമുറ ഇങ്ങനെ തിരുത്തി. നിന്നെ പോലെ നിന്റെ അയല്‍പക്കത്തെ നസ്രാണിയും സ്നേഹിക്കുക. കിട്ടുന്നത്നു മുന്നേ കൊടുക്കുനവനാണ് വിജയി . ആ തത്വം തിരിച്ചറിഞ്ഞ ദേവ രണ്ടിലോന്നുരപ്പിച്ചു. എതിരാളിയുടെ ആത്മവിശ്വാസത്തെ അടിച്ചമര്‍ത്തുന്ന ൨൦-൨൦ ക്രിക്കറ്റ്‌ തത്വം. പത്തക്ക നമ്പര്‍ ഡയല്‍ ചെയ്തു. മറുതലക്കല്‍ ഭാവിയിലെ ഭാര്യാ പിതാവ്. രണ്ടും കല്‍പ്പിച്ചു വെടി പൊട്ടിച്ചു. മരിയയെ എനിക്കിഷ്ട്ടമാണ്. കാര്യങ്ങള്‍ എല്ലാം ഒന്ന് സംസാരിക്കണം. മരുമകനാകാന്‍ വിളിച്ചവന്‍ ഒരല്‍പം അപകടകാരി എന്ന് മാത്യു അപകടം മണത്തു. അതുകൊണ്ടുതന്നെ ഒരു പരിച കയ്യില്‍ കരുതി. വാവിട്ട വാക്കും അയച്ച എസ് എം എസും തിരികെ പിടിക്കാന്‍ പോന്നവന്‍ ഇടവകയിലെന്നല്ല സമുദായത്തിലെ ഇല്ല എന്ന് തിരിച്ചരിഞ്ഞവാന്‍ മാത്തുകുട്ടി. എന്‍റെ മകളെ എന്‍റെ മകളായി തിരികെ നല്‍ക്കാന്‍ പിതാവ് യാചിച്ചു. പെരുവിരല്‍ അറത്തു നല്‍ക്കാന്‍ ദേവ അങ്ങനങ്ങ് തയാറായില്ല. ഏതായാലും അംഗം മുറുകും. പെരുവിരലും കവച കുണ്ടലവും പോയാല്‍ തെരുവുവേശ്യക്ക് സമം. ആര്‍ക്കും എപ്പോളും എന്തും ചെയ്യാം. കാക്കിയിട്ടവന്‍ മുതല്‍ കാഷയമിട്ടവാന്‍ വരെ മുഖം മൂടി തിരയും. ആശയ സംവാദങ്ങള്‍ മുറുകി. ദേവക്കു വെറുമൊരു കാമുകന്റെ വേഷം മാത്രം കല്പ്പിച്ചുനല്‍ക്കാന്‍ പിതാവിന്‍റെ ശ്രമം . പ്രായം, പ്രണയം ഇവ പരസ്പര പൂരകം അത്രേ . ജീവിതം രണ്ടാം ദശകം പിന്നിട്ടു തുടങ്ങുമ്പോള്‍ പൊട്ടി മുളക്കുന്ന ഒരു കൂണ്‍ ആണത്രേ പ്രണയം. അല്പ്പായുസിന്റെ ഉത്തമ ദ്രിഷ്ട്ടന്തം. പറിച്ച്‌എറിയുക നീ ആ പൂവിനെ. കുടുംബത്തിന്റെ ഓടാമ്പല്‍ നിനക്ക് തേടാം. കുടുംബത്തിനു വേണ്ടി പ്രണയം ഉപേക്ഷിച്ച ആത്മ കഥ ആദ്യം. പിന്നാലെ വായിച്ചതും കേട്ടതുമായ കുറെ കഥകള്‍. എല്ലാത്തിലും പ്രണയം വില്ലന്‍ ആയിരുന്നു. നായകന്‍ കുടുംബത്തിനുവേണ്ടി പ്രണയത്തെ വെള്ള പുതപ്പിച്ചു ഒപ്പീസ് നല്‍കിയവന്‍. പരസ്പര സ്നേഹത്തോടെ കൂടിക്കാഴ്ച അവസാനിപ്പിച്ച്‌ പിരിഞ്ഞു. ഇനി ഒറിജിനല്‍ അപ്പന്‍റെ കഥ. വാസുദേവന്‍ നായര്‍ തന്‍റെ പേരിനൊപ്പമുള്ള നായര്‍ എന്ന മൂന്നക്ഷരത്തെ നല്ല കറുപ്പില്‍ എന്നും എഴുതി. സഹ ധര്മിണി അതിലും ഒരു പടി മുന്നില്‍. പേരിന്‍റെ നിറം കുറഞ്ഞാലും വാലിന്റെ സ്വര്‍ണനിറം എന്നും ഉറപ്പുവരുത്തിയിരുന്നു മഹതി. വിഷയം അവതരിപ്പിക്കപ്പെട്ടു. ആദ്യം ഒരു പൊട്ടിത്തെറി. അത് അല്ലേലും അങ്ങനാണല്ലോ. പിന്നാണ് രസകരം. കാര്യങ്ങള്‍ എല്ലാം ഗാന്ധി മാര്‍ഗം. സത്യാഗ്രഹവും അല്ല സഹനവും അല്ല, മൌനം. തീവ്ര മൌനം. എന്താണോ എല്ലാവരുടെയും മനസിലുള്ളത് , എന്തിനെ കുറിച്ചാണോ ഏവരും മിണ്ടാന്‍ ഭയക്കുന്നത് ആ പ്രണയ കാര്യത്തെ കുറിച്ച് ദീര്‍ഖമായ മൌനം. അങ്ങനെ ഒന്ന് ഭൂമിയില്‍ സംഭവിച്ചിട്ടില്ല എന്ന് പ്രഖ്യാപനം. വരാനുള്ളതൊന്നും വഴിത്താര മാരിപോകില്ലെന്ന് അറിയാവുന്നവരുടെ സംസ്ഥാന സമ്മേളനം മുദ്രാവാക്യം വിളി ഉപേക്ഷിച്ച പോലെ . മിണ്ടിക്കുന്നത് ഒന്നേ കാണണം എന്ന് പറഞ്ഞു കണ്ണും പൂട്ടി വെള്ളത്തിലേക്ക്‌ ഒരു മുങ്ങല്‍. കാലം ഇതൊന്നും കണ്ടു വഴിയോരത്ത് നിന്നില്ല. വെച്ചുവാണികച്ചവടക്കാരന്റെ തട്ടില്‍ നോക്കി അത്ഭുദം കൂറുന്ന ബാലനല്ലല്ലോ കാലം എന്ന കാലന്‍. ദേവ വീണ്ടും മരിയയെ കണ്ടു. ഒരിക്കല്‍ പുഷ്പ്പിക്കും എന്ന് പറഞ്ഞ്‌ ആ പ്രണയ നിശാഗന്ധിയെ അവര്‍ പോറ്റി വളര്‍ത്തി. ചര്‍ച്ചകള്‍ ഒരു പുലര്‍ കാലത്ത് വീണ്ടും സജീവമായി. ഒറ്റവാക്കില്‍ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല. മുന്നോട്ടുവെച്ചത്‌ തോപ്പില്‍ മാത്യു ആയിരുന്നെങ്കിലും അണിയറയില്‍ ആട്ടവിളക്ക് കത്തിച്ചത് മറ്റുപലരും. രണ്ടു മക്കള്‍. അവരുടെ വീര പുരുഷന്മാര്‍. എല്‍സമ്മ മാത്യു എന്ന മിസ്സിസ് മാത്യു. അങ്ങനെ നീളുന്നു കുടുംബം എന്ന എസ്ടബ്ലിഷ്മെന്റ്റ് . വിവാഹം സ്വര്‍ഗത്തില്‍ വെച്ചുനടക്കുന്നു. അപ്പോള്‍ ജീവിക്കേണ്ടത് നരകത്തില്‍ ആണെങ്കിലോ? അപ്പോള്‍ സ്വര്‍ഗത്തിലെ വിവാഹംകൊണ്ട് കാര്യമില്ല. ഇതായിരുന്നു പാരമ്പര്യമായ വിസ്ഭോടന സിദ്ധാന്തം. ഫോര്‍മുല ഇങ്ങനെ. വാല് മുറിക്കണം. അഥവാ മതം മാറ്റം. ജനിതകമാറ്റം എന്ന ആവശ്യം മുന്നോട്ടു വെക്കാഞ്ഞത് അന്തോനിസു പുണ്യാളന്റെ കൃപ. ഇപ്പോളാണ് ശെരിക്കും കുരിശു കാണിക്കുന്നത് . ഒരേ ഒരു പോംവഴി, അത് ഈ പെരുവഴി എന്ന് പറയും പോലെ ഒരു ഫോര്‍മുല. തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ പരിച്ചയിലോരെണ്ണം ദേവനും വാങ്ങി. പ്രതിരോധിക്കുന്നതിനൊപ്പം ഒരു കാച്ച് അങ്ങ് കാച്ചി. മതം മാറാം. അള്‍ത്താരയിലെ കുരിശില്‍ കിടക്കുന്ന യേശുവിന്റെ മുള്‍കിരീടത്തിനു മുകളിലെ നാലക്ഷരം ദേവയുടെ മനസ്സില്‍ ഡിസ്പ്ലേ ബോര്‍ഡില്‍ എന്നപോലെ തെളിഞ്ഞു. അയ്‌ എന്‍ ആര്‍ അയ്‌ . ഇനി നിനക്ക് രക്ഷ ഇല്ല. പരിചയുടെ വിശദാംശം ഇതാണ്. പള്ളിയില്‍ വിവാഹം. ചെറുക്കന്റെ അടുത്ത ബന്ധുക്കള്‍ മാത്രം വരും. തോപ്പില്‍ കുടുംബത്തിനു ഏവരയും ക്ഷണിക്കാം . നാടടച്ച് ഒരു കല്യാണം. കെട്ട്നടന്നു രണ്ട്ടാം പക്കം ചെറുക്കന്റെ വീട്ടുകാരെ മുഴുവന്‍ വിളിച്ച്‌ അമ്പലത്തില്‍ താലികെട്ട്. പെണ്‍ വീട്ടുകാരുടെ അടുപ്പക്കാര്‍ മാത്രം വരണം . പരമ്പരാഗത രീതികള്‍ മറക്കുക. പ്രണയത്തിനുവേണ്ടി ഒളിച്ചോടാന്‍ നില്‍ക്കുന്നവര്‍ ഒന്ന് ചെവി തരുക. അപ്പന്റെയും അമ്മയുടെയും നെഞ്ചിലെ തീയില്‍ മണ്ണെണ്ണ കോരി ഒഴിക്കതിരിക്കുക. പണമാണ് ലോകത്തെ നയിക്കുന്നത്. പണമുണ്ടെങ്കില്‍ പരിഹരിക്കാം പ്രശ്നങ്ങളെ . ഒരു ലക്ഷം രൂപ മുടക്കിയാല്‍ ഒരു ഹാളില്‍ കല്യാണം നടത്താം. കല്യാണം എന്നാല്‍ ഒരു കന്നുകാലി പ്രദര്‍ശനം. അമിട്ട് പൊട്ടും പോലെ കാശ് പൊട്ടും. ഒരു കല്യാണം തന്നെ ചിലവിന്റെ സൂചികയെ മേലോട്ട് ഉയര്‍ത്തുമ്പോള്‍ രണ്ടുവട്ടം എങ്ങനെ കെട്ടാന്‍ എന്ന് ചോദിക്കരുത്. പെങ്ങളെ കട്ടോണ്ട് പോകട്ടെ വേണേല്‍ എന്ന മിഥുനം സ്റ്റൈല്‍ ആണ് താല്പ്പര്യമെങ്കില്‍ കഥയ്ക്ക് പൂര്‍ണ വിരാമം. അല്ലാത്തവര്‍ക്ക് തുടരാം. ഫോര്‍മുലക്ക് പച്ചകൊടി. അത്രയ്ക്ക് കളര്‍ ഉള്ള പച്ച അല്ല. എന്നാലും പച്ച എന്ന് വ്യാഖ്യനിക്കപെട്ടു . ഒരു ലക്ഷം രൂപ എന്നതിന് അഞ്ചു പൂജ്യവും ഒരു ഒന്നും തന്നെയാണ് ഇപ്പോളും. എഴുതുന്ന അത്ര വേഗം ഉണ്ടാക്കാനാവില്ല. സ്വന്തമായി അച്ചട്ക്കുന്നതിനെ സ്വയം തൊഴിലായി അന്ഗീകരിച്ചിട്ടും ഇല്ല . റിസര്‍വ് ബാങ്കില്‍ നേരിട്ട് ചെന്നെ ചോദിക്കാനും ആവില്ല. ഉപായം കിട്ടി. പത്തു കൂട്ടുകാരില്‍ നിന്ന് പതിനായിരം വീതം കടം വാങ്ങാം . തിരിച്ചടവ് കാലാവധി ഒരു വര്‍ഷം. സൌഹൃദം ഒരു മരുപ്പച്ചയാണ്‌. അത് തേടി നടക്കുന്ന ഒരു ഒട്ടകമാവുക നീ. പള്ളിയില്‍ കറുത്ത കോട്ടിട് അച്ചടക്കത്തോടെ നിന്നു. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന് വെളുത്ത ളോഹ ഇട്ട മീശ ഇല്ലാത്ത ഇടയന്‍ പറഞ്ഞപ്പോള്‍ ഓര്‍ത്തു ബൈബിള്‍ വചനം. സ്വര്‍ഗത്തിലേക്കുള്ള പാത ഇടുങ്ങിയതും മുള്ള് നിറഞ്ഞതും അത്രേ . ഇടയന്‍ നീണ്ട പ്രസംഗം നടത്തി. ഇവളെ നിന്റെ പാതിയായി കാണുക എന്ന് സാരം. മുഴുവനായും കാണാന്‍ തയാര്‍ ആണ് അച്ചോ, പക്ഷെ വ്യെവസ്ഥിതികളാണ് ഇതുവരെ എതിരുനിന്നത് എന്ന് പറയാന്‍ നാവു വെമ്പി. ഫ്ലാഷുകള്‍ മിന്നി. കുന്തവും കൂന്താലിയും എടുത്ത് എതിര്‍ത്തിരുന്നവര്‍ ചേര്‍ന്ന് നിന്നു ഫോട്ടോ പടം പിടിച്ചു. ഒന്നും പതിഞ്ഞു കാണരുതേ എന്ന് വെറുതെ പ്രാര്‍ഥിച്ചു അവന്‍. ഒരു പണി നേര്‍ക്ക്‌ നേരെ നിന്നെ കൊടുക്ക വയ്യ. ടെക്നോളജി എങ്കിലും കൂടെ നില്‍ക്കട്ടെ. ആദ്യ രാത്രിയും വ്യത്യസ്തമായിരുന്നു. മൂന്നാംദിനം ഉയര്‍ത്ത് എഴുന്നേറ്റ കര്‍ത്താവെ രണ്ടാം ദിനം എന്‍റെ രണ്ടാം കല്യാണം നീ എങ്ങനെ കൂടും. രാത്രി മുഴുവന്‍ കണക്കുകൂട്ടലും കിഴിക്കലുമാരുന്നു ദേവ. ചരിത്രമാണ്‌ പിറക്കാന്‍ പോന്നത്. താന്‍ ചരിത്ര പുരുഷനും. രണ്ടാം വിവാഹം , അതല്ല ചരിത്ര പ്രാധാന്യം . കെട്ടുന്നത് മരിയ എന്ന തന്റെ ഭാര്യയെ തന്നെയാണ്. രണ്ടു തവണ കെട്ടുന്നത് നല്ലതാണ് . ബന്ധം ധ്രിടമാകട്ടെ . കുരവവിളികളുടെ അകമ്പടിയില്‍ അഗ്നി സാക്ഷിയ്യായി ചരിത്രം പിറന്നു. ദേവയും മരിയയും രണ്ടാം ആദിരാത്രി ആഹോഷിച്ചു. മഞ്ഞു തുള്ളികളില്‍ ആവിയുടെ പ്രവാഹം. വിയര്‍പ്പിന്റെ കണികകള്‍ക്ക് അദ്വാനത്തിന്റെ ഗന്ധം. ഉച്വാസ വായുവിനു ദീര്‍ഖ നിശ്വാസത്തിന്റെ അര്‍ത്ഥ വിരാമം. കാലം സൈക്കിള്‍ സവാരിയിലാണ്. ഋതു മാറിവരും. മഞ്ഞിന്‍ കണികകള്‍ ഉരുകി ഇല്ലാതാവുമ്പോള്‍ നീ കണ്ണ് നനക്കതിരിക്കുക. അവ മടങ്ങിവരും. പണ്ടേ അവഗണിച്ച ഒരു ഓല ചുരുലിനെ പറ്റി ദേവ വെറുതെ ഓര്‍ത്തു. അത് അവന്‍റെ ജാതക കുറുപ്പായിരുന്നു. രണ്ടാം വിവാഹത്തിനെ യോഗം എന്ന് അതില്‍ കോറിയിരുന്നു. ശാസ്ത്രം സത്യമാണ്. കണ്ടുപിടിചില്ലെങ്കിലും ശാസ്ത്രം ഇല്ലാതാവുന്നില്ല.