നെഞ്ചില്‍ കൊരുത്തൊരു ചൂണ്ടയെ
പറിച്ചെടുക്കാന്‍ നോക്കുന്നു ലോകം
കരക്കു പിടിച്ചിട്ട പരല്‍മീന്‍ കണക്കെ ഞാന്‍
പിടച്ചില്‍ ചൂണ്ടയില്‍ നിന്നുള്ള
വിടുതലിനല്ല
ആ ചൂണ്ട എന്റെ ജീവനാണ്
ചൂണ്ടയില്‍ കോര്‍ത്തത് എന്റെ ഭക്ഷണം
ആ ഇരയ്ക്ക് പ്രണയം എന്ന് പേര്
അത് നെഞ്ചില്‍ തറച്ചപ്പോള്‍
നേരും നോവും ഞാനറിഞ്ഞു
ഉടക്കി വലിക്കാന്‍ നോക്കുന്ന ലോകമേ തിരിച്ചറിക
ഇരയല്ല ഞാന്‍
പ്രണയ സാഗരത്തിലെ ഒരു കുഞ്ഞു മീന്‍
ഈ ചൂണ്ട എന്റെ പ്രാണന്
അതുപറിചെടുത്താല്‍ ഞാന്‍
കടല്‍ മീതെ ചത്ത് ചാഞ്ഞു കിടക്കും
ഓളങ്ങള്‍ പിന്നെ എന്റെ വഴികാട്ടികള്‍
എന്റെ അവസാന മിടുപ്പിന്
ഒരു കപ്പല്‍ തകര്‍ക്കാനാകും
പ്രണയ തീയില്‍ വെന്തുരുകാന്‍ പ്രിയമെങ്കില്‍
വന്ന് ഈ ചൂണ്ടയെ പിഴുതെറിയാന്‍ നോക്കുക
പരാചയം വാ പിളര്ത്തുമ്പോള്
തലകുനിക്കാന്‍ തയ്യാറാവുക
ഞാന്‍ , ആ പരല്‍മീന്‍ നീന്തിനടക്കട്ടെ
ഈ ചൂണ്ട എന്റെ പ്രാണന്.
2 comments:
Ente pareekutti....
പ്രണയം ഒരിക്കലും ഒരു ചൂണ്ടയല്ല.....കോര്‍ത്ത് വലിക്കുന്നുന്ടെങ്കില് വല്ല മുള്ളും കുടുങ്ങിയതാവും എടുത്തുകള....
Post a Comment